ചത്തുമലച്ച്
മരവിച്ചതിനെ
തൊലിയുരിച്ച്
വെട്ടിക്കൂട്ടുമ്പോൾ
ഒരു തീവണ്ടിയുടെ ഛഡ്.. ഘഡ്ഡാ
താളം കൂട്ടുവരുന്നു.
വെട്ടുകത്തി കൊണ്ട്
അറ്റുപോയ ഇടതുകൈതണ്ടയിൽ
മാസ്കിങ്ങ് ടേപ്പ് ഒട്ടിച്ചിരിക്കുകയാണ്
ചെഞ്ചോര ചാടാതിരിക്കാനല്ല
നുരയ്ക്കുന്ന പുഴുക്കൾ
പുറത്തു ചാടാതിരിക്കട്ടെ
പ്രഷർകുക്കറിന്റെ വിസിലിനു
തീവണ്ടിയുടെ ചൂളംവിളിയുടെ
അതേ സ്വരം
അവസാനം തീൻമേശയിലെത്തിയപ്പൊൾ
കങ്ങി നീലിച്ച തുടകൾ
പുറത്തേക്കുന്തി നില്ക്കുന്നു
മനംപിരട്ടലിന്റെ ഓക്കാനവുമായി
എഴുന്നേല്ക്കാനൊരുങ്ങുമ്പോൾ
സാരമില്ലടാ കൊന്നപാപം
തിന്നാൽ തീരും
ബോഗിയിലെ സഹയാത്രികനായ
രാജേട്ടന്റെ സ്വരം
അതല്ലാ അച്ചായാ..
കൊല്ലുന്നവനറിയുന്നില്ലല്ലോ
തിന്നുന്നവന്റെ വേദന
ഇവിടെ കൊല്ലുന്നതൊരാൾ
തിന്നുന്നതോ??
2011 ഫെബ്രുവരി 23, ബുധനാഴ്‌ച
കൊല്ലാതെ തിന്നുന്നവർ
Posted by
നികു കേച്ചേരി
at
3:36 PM
46
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2011 ഫെബ്രുവരി 13, ഞായറാഴ്‌ച
എന്നെ തിരയുന്ന ഞാൻ
ഞാൻ എന്നെ തിരയേണ്ടതെവിടെ?
അമ്മയുടെ മടിത്തട്ടിലോ
അപ്പന്റെ കല്ലറയിലോ-
അതോ കെട്ടിയപെണ്ണിന്റെ
സംത്രാസങ്ങളിലോ?
ഇവിടെ നിലാവ് കോർണിഷിലേക്ക്*
ചാഞ്ഞുകിടക്കുകയാണ്
ഒരു ലാസ്യത്തിലെന്നപോലെ
ലോകജനതയാകെ കോർണിഷിൽ
ചിതറികിടക്കുകയാണ്
ഇവിടെയാണോ ഞാൻ എന്നെ തിരയേണ്ടത്
സമസ്യകൾക്കവസാനമില്ലാത്ത ഇവിടെ
ഞാൻ പ്രതീക്ഷിക്കേണ്ടതെന്ത്
ഒരു മയിൽപീലിതുണ്ട്-
ഒരു കുപ്പിവളപ്പൊട്ട്-
അവസാനത്തെ ഉത്സവാന്തരീക്ഷത്തിൽനിന്ന്
പറിച്ചെടുത്ത് മരുഭൂമിയിലേക്ക് എറിയപ്പെടുന്ന
അവസാനനിമിഷങ്ങളിൽ വെള്ളാരംകണ്ണുകളുടെ
ആഴങ്ങളിൽ ഞാൻ തിരഞ്ഞതും
എന്നെ തന്നെയല്ലേ
ഇന്നലെ കടുപ്പിച്ച കപ്പൂച്ചിനോക്കൊപ്പം
പരിചയപ്പെട്ട ലൂസിയുടെ
വാഴ്വിന്റെ ലാവകളിലും ഞാൻ
എന്നെ തിരയുകയായിരുന്നുവോ
ഈ നെപ്പോളിയൻ രാജാവ് നമ്മെ
വഴിനടത്തുന്നതെങ്ങോട്ട്
നീന്തുക നാം ഒഴുക്കിനൊപ്പം
അപ്പോഴും ഒരു പിൻവിളിയായ്
ഞാൻ എന്നെ തിരയേണ്ടതെവിടെ?
കോർണിഷ്* = കടൽതീരം

3:13 PM
39
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2011 ജനുവരി 24, തിങ്കളാഴ്‌ച
ഡിസ്ക്ക് പോകുന്ന ഗൾഫ്കാരൻ
ഇന്നലെ ഒരു പ്രിയസുഹൃത്തിന്റെ കൂടെ ആശുപത്രിയിലായിരുന്നു.സുഹൃത്തിനെപറ്റി underlineഇട്ട് പറഞ്ഞാൽ ഒരു ഗൾഫുകാരൻ lineഇടാതെ വളരെ നല്ലവൻ,സർവോപരി നല്ലൊരുകലാസ്വാദകൻ.(ടിയാൻ പണ്ട് വാസന്തിയും ലക്ഷ്മിയും ..... സിനിമ കണ്ട്‌വന്ന് പറഞ്ഞത് "സാധാരണക്കാർക്ക് OK എന്നെപോലുള്ളവർക്ക് പോരാ" ഈ പടം ഇറങ്ങിയകാലത്തെ അവന്റെ ഒരു കമന്റ് ഓർമിച്ചെന്നുമാത്രം.അതിനുശേഷം കേച്ചേരിപുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകിപോയി കലങ്ങിയും അല്ലാതെയും.
ഇവനെ ചെറുപ്പത്തിലേ ഒരു മഹാരോഗം കലശലായി അലട്ടിയിരുന്നു "വിശപ്പിന്റെ അസുഖം".അന്തകാലത്ത് ഒരു മൂന്നു കല്യാണംവരെയൊക്കെ ആശാൻ സിംപിളായി വെറും രണ്ടേ രണ്ട് "പുതിൻഹര"യുടെ സഹായത്താൽ ഒരേ ദിവസം പങ്കെടുത്തു വിജയിപ്പിക്കുമായിരുന്നു.ഇപ്പൊൾ ഇവിടെ ഖത്തറിൽ വന്നതിനുശേഷം മേൽപറഞ്ഞ അസുഖത്തിനു നല്ല ശമനമുണ്ടെന്നാണ് പുള്ളിക്കാരന്റെ സാക്ഷ്യം.സാക്ഷ്യമല്ല അസുഖം മാറിയതിന്റെ ജീവിക്കുന്ന അടയാളംതന്നെ.
ഇവിടെ അവന് പല്ലുപോയ ഒരു consultancy സ്ഥാപനത്തിൽ വരപ്പാണ് പണി.പല്ലുപോയതുകൊണ്ടാണോന്നറിയില്ല കടിക്കിപ്പോൾ പഴയ ശൗര്യവുമില്ല പുതിയതൊന്നും കടിക്കാൻ കിട്ടുന്നുമില്ല.അതിനാൽ പണിക്കാരെയെല്ലാം ഒന്നു രണ്ടു വർഷമായി യഥേഷ്ടം സൈബർവലയിൽ മേയാൻ വിട്ടിരിക്കുന്ന ഒരു മുതലാളി.മുതലാളിയാണെങ്കിൽ കുളിച്ചില്ലേലും കോണകം പുരപ്പുറത്തിടണമെന്ന നിർബന്ധബുദ്ധിക്കാരനും.എന്തായാലും നമ്മുടെ ആൾ very happy.അങ്ങിനെ സസുഖം മൂന്നുനേരം ബിരിയാണിയോ അതോ നെയ്ച്ചോറോ എന്ന കുഴഞ്ഞുമറിഞ്ഞ പ്രശനങ്ങൾക്ക് സൈബർവലയിലൂടെ ഉത്തരം കണ്ടുപിടിച്ച് പരമാവധി നടപ്പാക്കുകയും ചെയ്തുപോന്നു കക്ഷി.ഇതിനെല്ലാം കുടപിടിക്കാൻ ഇതേ അസുഖമുള്ള പൊണ്ടാട്ടിയും ചേർന്നപ്പോൾ സംഗതി കുശാൽ.പിന്നെ ഉള്ളതു പറയണമല്ലോ നമ്മളെപോലെ ധൂമപാനം,സുരപാനം ഇത്യാദി കലകളിലൊന്നും ആൾക്കൊരു താത്പര്യവുമില്ലാ.മുൻപൊരിക്കൽ സുരപാനം നടത്തി അൽബിദാ പാർക്കിൽപോയി പുല്ലുപറച്ചിടത്ത് പിന്നെ ഇതുവരെ പുല്ല് കിളിച്ചിട്ടില്ല.
അങ്ങിനെയിരിക്കുമ്പോഴാണ് ആശാണ് നടുവേദന കലശിലായത്.ഇരിക്കാനും നടക്കാനും വയ്യാത്ത അവസ്ഥ(കിടക്കാൻ കുഴപ്പമില്ല!!).എന്റെ സംശയം ആരുടെ മുന്നിലും നടുവളയ്ക്കാത്ത സ്വഭാവം (?) കാരണം നടുവ് അതിന്റെ സ്വഭാവികച്ചലനങ്ങൾ മറന്നതാവുമെന്നാണ്.എന്നാൽ പെണ്ണുകെട്ടിയതിന്റെ അന്നുമുതൽ അവന് നട്ടെല്ലില്ലാതായെന്നാണ് അവന്റെ ഉമ്മായുടെ കണ്ടെത്തെൽ.എന്തായാലും അപ്പോത്തിക്കരി കാരണം കണ്ടുപിടിച്ചു.
മോനേ.. നിന്റെ രണ്ട് ഡിസ്ക് പോയി......
അല്ല പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.75kg.ക്ക് സെറ്റ് ചെയ്തിരിക്കുന്ന പാവം ഡിസ്ക് 125kg.എത്രകാലം താങ്ങും.അവസാനം തീരെ മോശമായ ഒന്ന് എടുത്തുമാറ്റി പകരം ആനയുടെ ഡിസ്ക്ക്(?) വെക്കാമെന്ന് തീരുമാനമായി.
ഇന്ന് ഓപ്പറേഷനായിരുന്നു.മുറിച്ചുമാറ്റിയ ഡിസ്ക് ഒരു പ്ലാസ്റ്റിക്ക് ഡപ്പിയിലും ആനഡിസ്ക്ക്(?) അരക്കെട്ടിലും ഫിറ്റുചെയ്ത് ആൾ ഡീസന്റായി ആശുപത്രി മുറിയിൽ തിരിച്ചെത്തി.ഞാനും ഒന്നു രണ്ടു സുഹൃത്തുക്കളും അടുത്തുണ്ട്.സെഡേഷനിൽ നിന്നെല്ലാം ഉണർന്ന് ----പോയ അണ്ണാന്റെ(എല്ലാണേ!)കൂട്ട് operation കഥകളൊക്കെ പറഞ്ഞ്കിടക്കുമ്പോൾ മറ്റൊരു സുഹൃത്തിന്റെ ഫോൺ. ഞാനെടുത്തു.
ഹലോ...
ആ.. ആ.. ഹലോ
എന്തായി ആള് പുറത്തുവന്നാ..
ആ വന്നു... വന്നു...റൂമിലെത്തി.
( ആരാ... captനാ... handfree ഇട്)
എങ്ങിനെയുണ്ട് ആൾക്ക്....
ആ കുഴപ്പമില്ലന്നാ തോന്നണേ...
ബോധം വന്നാ.....
എന്തൂട്ടന്ന്......
ടാ.. ബോധം വന്നോന്ന്.....
ആ.. ആ... വന്നു..വന്നു.. മൂന്നുനേരം നെയ്ച്ചോറും തിന്ന് ദേഹനങ്ങാണ്ട് ഒരു രണ്ട് കൊല്ലം കുത്തിരുന്നാൽ ഡിസ്ക്കിന്റെ എണ്ണം കുറയുന്ന് ബോധം വന്നു.... പോടാ........
(അവസാനത്തെ ഡയലോഗ് നമ്മുടെ രോഗിയുടേതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ അല്ലേ.)

2011 ജനുവരി 1, ശനിയാഴ്‌ച
പരാജിതന്റെ സുവിശേഷം.
അങ്ങിനെ നിനക്കു പ്രിയപെട്ട ഡിസംബറും
കടന്നുപോയ്.
മനസ്സിലെ നക്ഷത്രവിളക്കുകളിൽ അണയ്ക്കാൻ
ബാക്കിയായവകൂടി അണച്ചുകൊള്ളുക.
ഈയൊരു പുതുവർഷത്തിൽ ഞാനൊരല്പം
ഉറക്കെ ചിന്തിക്കുവാൻ നിർബന്ധിതനാകുന്നു.
ഒരുപക്ഷെ എന്റെ സ്വാർത്ഥതയാകാം
എന്നിരുന്നാലും നമ്മിൽ അവശേഷിക്കുന്നതെന്ത്
എന്നറിയാൻ ഒരു കൗതുകം.
ആശാവഹമായ ഒരു കാത്തിരിപ്പിനൊടുവിൽ
പൊടുന്നനെ കടന്നുവന്ന ശൂന്യമായ അന്തരീക്ഷവും
പ്രതീക്ഷാനിർഭരമായ ചിന്തകൾക്കൊപ്പം തികട്ടിവരുന്ന
എന്നോടുതന്നെയുള്ള അവജ്ഞയും ചേർന്ന്
ഒരു കുമ്പസാരത്തിന് എന്നെ പ്രേരിപ്പിക്കുകയാണ്
എന്റെ പിഴ - എന്റെ പിഴ
എന്റെ വലിയ പിഴ.
മനസ്സിനെ കല്ലാക്കാൻ ശ്രമിക്കുകയാണ് ഞാൻ
ഒരിക്കലും മുറിപ്പെടാത്ത ഒന്നാക്കാൻ.
ഒരുപക്ഷെ അതൊരു സ്വപ്നമായി
അവശേഷിക്കുമെങ്കിലും,
ഉണങ്ങാത്ത പഴയ മുറിപ്പാടുകളിൽ ഞാൻ
ഉപ്പു പരലുകൾ പരീക്ഷിച്ചു നോക്കുന്നുണ്ട്.
അപ്പോഴെല്ലാം അവാച്യമായൊരാനന്ദം എന്നെ
ചൂഴ്ന്നുനില്ക്കുന്നു.
ചിലപ്പോൾ വേദനയുടെ സംഭ്രമാജനകമായ
അവസാന അവസ്ഥയാകാം അത്
എന്നിരുന്നാലും ഞാൻ സംതൃപ്തനാണ് ?.
കാര്യങ്ങൾ യഥാതഥമായ് കാണാൻ ശ്രമിക്കുമ്പോൾ,
പരാജയം പരാജയമായിതന്നെ (അതാരുടേതായാലും)
കാണാൻ കഴിയുന്നുണ്ടെങ്കിലും,
വച്ചോട്ടെ ഞാനീ ഉതിർന്ന രണ്ടു ദലങ്ങൾ
നിരാശയുടെ കുഴിമാടത്തിനരുകിൽ.
ഹൃദയാകാരം പൂണ്ട പ്രേമോപഹാരത്തിനു പകരം
നിനക്കു ഞാൻ സമ്മാനിക്കുന്ന്ത്
ഒരുപിടി മണൽപൂക്കൾ,
ഒരുപാട് വേനലുകൾ കടന്നുപോയിട്ടും ബാക്കിയായ
വരണ്ട മണൽപൂക്കൾ.

10:34 PM
42
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കഥ
2010 ഡിസംബർ 19, ഞായറാഴ്‌ച
ഒരു പ്രണയത്തിന്റെ തിരുശേഷിപ്പുകൾ
കാലുകൾ നീട്ടി വലിച്ചു നടക്കുമ്പോൾ ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ എന്റെ നടത്തത്തിന്റെ വേഗതയെ ഒന്നുകൂടി വർദ്ധിപ്പിച്ചു.ഇത്രയും അഭംഗിയോടെ താൻ ഒരിക്കലും നടന്നിട്ടില്ലെന്ന് പെട്ടെന്നു ഓർമ്മവന്നെങ്കിലും ആ ചിന്തയെ അവിടെ തന്നെ വിട്ട് ഞാൻ വേഗം ബാനർജി റോഡിലേക്കു കയറി.
അവിടെയാണ് നീതുവിന്റെ ഓഫീസ്.നരച്ച നിറക്കൂട്ടുകളിണിഞ്ഞ ഒരു പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് അവൾ ജോലി ചെയ്യുന്നത്.അത്രയുമേ നീതുവിന്റെ ജോലിയെ കുറിച്ചു എനിക്കു അറിയുകയുള്ളു.എന്നും രാവിലെ 9.50നോടടുപ്പിച്ചു അവൾ ആ ഇരുനില കെട്ടിടത്തിന്റെ പിരിയൻ ഗോവണി കയറി പോകുന്നതു ഞാൻ കണ്ടിട്ടുണ്ട് അതുപോലെ വൈകീട്ട് ഒരു 4.20നു തിരിച്ചിറങ്ങുന്നതും.അപ്പൊഴെല്ലാം ഞാൻ അതിനടുത്തുള്ള ബസ്റ്റോപ്പിൽ ഒരു യാത്രികനെ പോലെ കാത്തു നില്ക്കുമായിരുന്നു.4.35നുള്ള ഗായത്രിയിലായിരുന്നു എന്നും അവൾതിരിച്ചു പോയ്കൊണ്ടിരുന്നത്.അവളുടെ ശ്രദ്ധയാകർഷിക്കുന്നതിനോ പരിചയപെടുന്നതിനോ ഞാൻ ഒരിക്കലും ശ്രമിച്ചിരുന്നില്ല.നീതു എന്ന പേരു പോലും എന്റെ തന്നെ സൃഷ്ടിയായിരുന്നു.എനിക്ക് അവൾ വെള്ളാരംകണ്ണുകളുള്ള, ചെറിയ മുഖമുള്ള, മുടി നടുവേ പിന്നിയിട്ട് തുളസികതിർ ചൂടിയ ഞാൻ വിവാഹം കഴിക്കാൻ പോകുന്ന എന്റെ മാത്രം പെണ്ണ്.അതിന്റെ സാദ്ധ്യതകളെ ഞാൻ ഒരിക്കലും ഗൗനിച്ചിരുന്നില്ല.
ഞാൻ വേഗം ബസ്സ്റ്റോപ്പിന്റെ ഒരു മൂലയിൽ ചെന്നു നിന്നു.എന്നും ഒരേ സ്ഥാനത്തു നില്ക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.പതിവുപോലെ അവൾ പതുക്കെ ആ ഇരുണ്ട പിരിയൻ ഗോവണി ഇറങ്ങി റോഡ് മുറിച്ചു കടന്ന് സ്റ്റോപ്പിൽ വന്നു നിന്നു.വെള്ളയിൽ കറുത്ത ചെറിയ പൂക്കളും കറുത്ത ബോർഡറുമുള്ള സാരിയാണ് ഇന്ന് അവൾ ധരിച്ചിരിക്കുന്നത്.ഇതിനു മുൻപ് അവളെ ഈ സാരിയിൽ കണ്ടിട്ടില്ലെന്നത് രാവിലെ തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു.
ഇടവിട്ടുള്ള നീണ്ട ഹോൺ മുഴക്കി ഗായത്രി സ്റ്റോപ്പിൽ വന്നുനിന്നു.എന്നത്തേയും പോലെ ഇന്നും സ്ത്രീകളുടെ ഡോറിലൂടെ അവൾ മാത്രം യാത്രക്കാരിയായി. ഇടവിട്ടുള്ള മണിനാദവും ബസ്സിന്റെ ഇരമ്പലും- പൊടി പാറിച്ചുകൊണ്ട് ഗായത്രി അകന്നുപോയി.
ശൂന്യമായ മനസോടെ ഒരു സിഗരറ്റിനു തീകൊളുത്തി ഞാൻ റോഡിലൂടെ തെക്കോട്ടു നടന്നു.ഇപ്പോൾ എന്റെ നടത്തത്തിനു സ്വതസിദ്ധമായ താളം കൈവന്നിരുന്നു.ഇടതുകൈ ഒരു പ്രത്യേക ആയത്തിൽ വീശി ഞാൻ നടന്നുകൊണ്ടിരുന്നു അസ്തമയസൂര്യന്റെ കൂടെ.നടന്നു നടന്ന് ഞാൻ കോർപ്പറേഷൻ ക്രിമിറ്റോറിയത്തിനു മുന്നിലെത്തി.ക്രിമിറ്റോറിയത്തിൽ അപ്പോഴും ആളുകൾ ഉണ്ടായിരുന്നു.വൈകിയെത്തിയ അഥിതിയുമായി ഗുപ്തൻ അത്ര സൗഹാർദ്ധത്തിലല്ലെന്നു പുറത്തുനിന്നേ അറിയാമായിരുന്നു.തന്റെ മുന്നിലുള്ള തടിയൻ പുസ്തകത്തിൽ എന്തൊക്കെയോ എഴുതുകയും കുറെ പേപ്പറുകൾ കണ്ണിനടുത്ത് പിടിച്ച് പിറുപിറുക്കുകയും പെട്ടന്ന് ഇറങ്ങി വന്ന് കൂടി നില്ക്കുന്നവരോട് തന്റെ മൃദുവായ ശബ്ദത്തിൽഎന്തൊക്കെയൊ പറഞ്ഞു മറ്റു ചില പേപ്പറുകളുമായി അകത്തേയ്ക്കുപോകുന്നു.ഗുപ്തനെ ആദ്യം കാണുന്ന ആർക്കും അയാളുടെ മൃദുവായ ശബ്ദവും ചലം കെട്ടിയ പോലുള്ള മഞ്ഞ കണ്ണുകളും ശ്രദ്ധിക്കാതിരിക്കാനാവില്ല.
ഒരു സിഗരറ്റിനുകൂടി തീ പിടിപ്പിച്ച് ഞാൻ അടുത്തുള്ള വാകമരത്തിന്റെ തറയിലിരുന്നു.മരത്തിനു ചുറ്റും വൃത്താകൃതിയിൽ ചുവന്ന പൂക്കൾ പൊഴിഞ്ഞു കിടന്നിരുന്നു.ശ്‌മശാനത്തിൽ ഉണ്ടായിരുന്നവർ പരസ്പരം പിറുപിറുത്തും ഒച്ചവയ്ക്കാതെ ചിരിച്ചും കടന്നുപോയി.ഒന്നും ചിന്തിക്കാനില്ലാതെ ഏകദേശം ഒരു മണിക്കൂർ കൂടി കടന്നു പോയപ്പോൾ ഞാൻ ഗെയ്റ്റു കടന്നു ഗുപ്തന്റെ റൂമിനു മുന്നിലെത്തി.അകത്തു അയാൾ പാതിയായ ഒരു റമ്മിന്റെ കുപ്പിയുടെ മുന്നിൽ അതിലേയ്ക്കു തന്നെ നോക്കിയിരിപ്പുണ്ടായിരുന്നു.എന്റെ സാനിദ്ധ്യം അറിഞ്ഞപ്പോൾ ചോദ്യഭാവത്തിൽ അയാളുടെ കണ്ണുകൾ ഉയർന്നു.മങ്ങിയ വെളിച്ചത്തിൽ അയാളുടെ കണ്ണുകൾ കൂടുതൽ മഞ്ഞച്ചു.അത് എന്നിൽ തന്നെ തറഞ്ഞു നിന്നപ്പോൾ ഞാൻ പേഴ്സിൽനിന്നും വലിച്ചെടുത്ത ഒരു പിടി നോട്ടുകൾ അയാൾക്കുനേരെ നീട്ടി.വൃത്തികെട്ട ഒരു ചേഷ്ടയോടെ ആ കസാരയിൽ നിന്ന് എഴുന്നേറ്റ് ആ നോട്ടുകൾ കൈക്കലാക്കി പതറുന്ന കാൽവെപ്പുകളോടെ ഇടറാത്ത കാലടികൾക്കു മുന്നിലായി അയാൾ നടന്നു.കുറേ സ്വിച്ചുകൾ ഓൺ ചെയ്ത് സീറ്റിൽ വന്നിരുന്ന് മുന്നിലുള്ള തടിയൻ ബുക്കിലേയ്ക്കയാൾ മുഖം താഴ്ത്തി.അയാൾക്കരികിലുള്ള ഇളംചൂടുള്ള ഇരുമ്പുപലകയിൽ കയറി ഞാൻ നിവർന്നുകിടന്നു.ശാന്തമായ മനസോടെ മുകളിൽ എരിയുന്ന വെളിച്ചത്തിലേയ്ക്കു നോക്കി കിടക്കുമ്പോൾ മുഖത്തു തട്ടുന്ന ചുടുകാറ്റിൽ റമ്മിന്റെ മണം കലരുന്നു.മുഖത്തിനുനേരെ വന്നുനിന്ന ഗുപ്തന്റെ കരുവാളിച്ച കൈകളിൽ പോക്കറ്റിൽ നിന്നു പേഴ്സ് എടുത്ത് വെച്ചു കൊടുക്കുമ്പോൾ,മുകളിലെ മങ്ങിയ വെളിച്ചം പുറകിലോട്ടു ചലിക്കുന്നതും പുതിയൊരു സൂര്യോദയത്തിലേക്കടുക്കുന്നതും ഞാനറിയുന്നു.
Posted by
നികു കേച്ചേരി
at
11:02 PM
16
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കഥ
2010 ഡിസംബർ 8, ബുധനാഴ്‌ച
നഷ്ടപെട്ട ഒരു പ്രണയം
എരിഞ്ഞടങ്ങുന്ന ഒരു പകൽ കൂടി
ആരവങ്ങൾ ഒതുങ്ങിയപ്പോൾ
മോഹങ്ങൾ പുലരി കാത്ത് ഉറങ്ങി.
നിനക്കായി ഞാൻ കരുതിവെച്ച പൊൻമുത്തുകൾ
എങ്ങോ വീണു പോയി.
ചെമ്പട്ടു പുതച്ച സായാഹ്‌നങ്ങളിൽ
നീ എന്നിൽ പതിപ്പിച്ച സുവർണബിംബങ്ങൾ
മാഞ്ഞുപോയി,
അവശേഷിച്ച പാദമുദ്രകളും
തിരകളിലലിഞ്ഞു.
ഇനി സർവ്വം ശാന്തം!!
ഹൃദയത്തിലെ ചുണ്ണാമ്പുപൂക്കളിൽ
കണ്ണുനീരിറ്റുന്നുവോ?
ശുഭപര്യവസായിയായ പ്രണയത്തേക്കാൾ
ഞാൻ കാംക്ഷിച്ചിരുന്നത്
ഇതു തന്നെയല്ലോ...
ആണോ?
എല്ലാം സ്വപ്‌നങ്ങൾ മാത്രമാകുന്നു
സ്വപ്‌നങ്ങൾക്ക് കനം കുറഞ്ഞു - കുറഞ്ഞ്
ഒരു അപ്പൂപ്പൻതാടിയായി ആകാശത്തേക്ക്
ഉയരുന്നു.
അവശേഷിക്കുന്നത് ഒരു പിടി
ചാരം മാത്രം.
നിലാവൊഴുകാത്ത എന്റെ സ്വപ്‌നങ്ങളെ
എനിക്കുതന്നെ തിരിച്ചുതന്നതിനു...നന്ദി...
ഹൃദയപൂർവ്വം ?

10:12 PM
19
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2010 ഡിസംബർ 1, ബുധനാഴ്‌ച
സത്യക്രിസ്ത്യാനി
നിന്നെ ഞാൻ തള്ളിപറയും
തീർച്ച - കഴിയുമെങ്കിൽ നാലുതവണ.
അപ്പോഴിനിക്ക് യാതൊരു മനസാക്ഷികുത്തും
അനുഭവപെടുകയില്ല - കാരണം
ഞാൻ പത്രോസിന്റെ പിൻതുടർച്ചകാരനാണല്ലോ-
നിന്നെ ഞാൻ ഒറ്റികൊടുക്കും
തീർച്ച - അപ്പോഴിനിക്ക്
യാതൊരു മനചാഞ്ചല്യവും ഉണ്ടാവുകയില്ല
കാരണം - ഞാൻ
യൂദാസിന്റെയും പിൻപറ്റുകാരനാണല്ലോ-
എനിക്കു നിങ്ങളെ യഥേഷ്ടം
കൊന്നൊടുക്കാം - നിങ്ങളെന്റെ സഹോദരരാണെങ്കിൽപോലും
കാരണം - എന്റെ പരമ്പരയുടെ
അങ്ങേതലയ്ക്കൽ
കായേനും ആബേലുമാണല്ലോ-
എന്നാൽ ഞാൻ നിനക്കുവേണ്ടി
ക്രൂശുമരണം വരിയ്ക്കുമെന്നു
ഒരിയ്ക്കലും നീ വ്യാമോഹിയ്ക്കരുത് - കാരണം
ഞാൻ ഇതുവരെ ക്രിസ്തുവിന്റെ
അനുയായിയേ അല്ലല്ലൊ...

10:50 PM
8
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)