ശവാസനത്തിൽ പരന്നു കിടക്കുകയാണ്
മരുഭൂമി.
കാറ്റടിക്കുമ്പോൾ കടലായിളകിയും,
കാണാത്ത ചുഴികൾ തീർത്തും.
പച്ചപ്പു നിറഞ്ഞ മരുപ്പച്ചയും,
അതിനടുത്തായി ശവപറമ്പും
വൈരുദ്ധ്യങ്ങളിലെ സമാനതപോലെ.
തലക്കു ചുറ്റും കറുത്ത കയറും
കണംങ്കാലുവരെ എത്തുന്ന ശുഭ്രശവക്കച്ചയും
അറ്റം വളഞ്ഞ പാദുഷാ ചെരുപ്പും
പത്രാസും.
യൂറിയ ടവറിൽ നനുനനുത്ത യൂറിയ മഴ
പെയ്തിറങ്ങുന്നു. നേർത്ത യൂറിയ കണങ്ങൾ
മൂടൽമഞ്ഞു തീർക്കുന്ന വഴിത്താരകൾ
ഗ്യാസ് മാസ്കിനപ്പുറത്തു കാണുന്നത് എല്ലാം
മായയാണെന്ന് കരുതുമ്പോൾ...........
അമോണിയായുടെ പരിചിത ഗന്ധം
മാസ്കിനുള്ളിൽ കടന്നു കണ്ണുകളിൽ
എരിവു പകരുമ്പോൾ.........
Thermal relayടെ അവസാന പിടച്ചിലിനായ്
കാതോർത്തിരിക്കുമ്പോൾ.......
Reset എന്ന ആജ്ഞക്കായി സ്ക്രീനിൽ
കണ്ണുനട്ടിരിക്കുമ്പോൾ........
കബന്ധങ്ങളുടെ ഘോഷയാത്രയാണല്ലോ
ഞാൻ കാണുന്നത്.
പുറത്ത് നിലാവു പെയ്യുമ്പോഴും
ഉള്ളിൽ എരിയുന്നത് എന്ത്?
ഹൃദയത്തിന്റെ ഉള്ളറകളിൽ നമുക്കു
സ്വന്തമായതു നാം താഴിട്ടു പൂട്ടുക.
2010 നവംബർ 20, ശനിയാഴ്‌ച
രാത്രികാഴ്ച്ചകൾ
Posted by
നികു കേച്ചേരി
at
2:02 AM
2
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
പലവക
2010 നവംബർ 13, ശനിയാഴ്‌ച
കറുത്ത റോസാപൂക്കൾ
വരിക നീയെൻ
ആത്മാവിന്റെ ശൂന്യാന്തരിക്ഷ്ത്തിൽ
തരിക നീയെൻ
മൃതപ്രായമാം ജീവനൊരിത്തിരി
ജീവശ്വാസം
പടരുക നീയെൻ
വിങ്ങുന്ന നോവുകളിൽ
പ്രത്യാശയുടെ മഞ്ഞുകണമായി
അവസാനം കടന്നുപോവുക
എൻ കുഴിമാടത്തിൽ
നിൻ
കാൽ മുദ്ര പതിപ്പിച്ചുകൊണ്ട്
തളിർക്ക്ട്ടെ പൂക്ക്ട്ടെ നിൻ
കാല്പാടുകൾ
കറുത്ത റോസാപൂക്കളായി,,,,
ആത്മാവിന്റെ ശൂന്യാന്തരിക്ഷ്ത്തിൽ
തരിക നീയെൻ
മൃതപ്രായമാം ജീവനൊരിത്തിരി
ജീവശ്വാസം
പടരുക നീയെൻ
വിങ്ങുന്ന നോവുകളിൽ
പ്രത്യാശയുടെ മഞ്ഞുകണമായി
അവസാനം കടന്നുപോവുക
എൻ കുഴിമാടത്തിൽ
നിൻ
കാൽ മുദ്ര പതിപ്പിച്ചുകൊണ്ട്
തളിർക്ക്ട്ടെ പൂക്ക്ട്ടെ നിൻ
കാല്പാടുകൾ
കറുത്ത റോസാപൂക്കളായി,,,,
Posted by
നികു കേച്ചേരി
at
7:40 PM
3
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)