2010, ഡിസംബർ 1, ബുധനാഴ്‌ച

സത്യക്രിസ്ത്യാനി

നിന്നെ ഞാൻ തള്ളിപറയും
തീർച്ച - കഴിയുമെങ്കിൽ നാലുതവണ.
അപ്പോഴിനിക്ക്‌ യാതൊരു മനസാക്ഷികുത്തും
അനുഭവപെടുകയില്ല - കാരണം
ഞാൻ പത്രോസിന്റെ പിൻതുടർച്ചകാരനാണല്ലോ-

നിന്നെ ഞാൻ ഒറ്റികൊടുക്കും
തീർച്ച - അപ്പോഴിനിക്ക്‌
യാതൊരു മനചാഞ്ചല്യവും ഉണ്ടാവുകയില്ല
കാരണം - ഞാൻ
യൂദാസിന്റെയും പിൻപറ്റുകാരനാണല്ലോ-

എനിക്കു നിങ്ങളെ യഥേഷ്ടം
കൊന്നൊടുക്കാം - നിങ്ങളെന്റെ സഹോദരരാണെങ്കിൽപോലും
കാരണം - എന്റെ പരമ്പരയുടെ
അങ്ങേതലയ്ക്കൽ
കായേനും ആബേലുമാണല്ലോ-

എന്നാൽ ഞാൻ നിനക്കുവേണ്ടി
ക്രൂശുമരണം വരിയ്ക്കുമെന്നു
ഒരിയ്ക്കലും നീ വ്യാമോഹിയ്ക്കരുത്‌ - കാരണം
ഞാൻ ഇതുവരെ ക്രിസ്തുവിന്റെ
അനുയായിയേ അല്ലല്ലൊ...

8 comments:

HAINA പറഞ്ഞു... മറുപടി

:)

ഷിബു ചേക്കുളത്ത്‌ പറഞ്ഞു... മറുപടി

sathyam...

സാബിബാവ പറഞ്ഞു... മറുപടി

ലാളിത്യമുള്ള കവിത ഇഷ്ട്ടമായി

നികു കേച്ചേരി പറഞ്ഞു... മറുപടി

@haina
:)(:...വീണ്ടും വരണം.
@ഷിബു ചേക്കുളം
@സാബിബാവ
ഡാങ്ങ്യു.. വീണ്ടും വരണം.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ഇതെനിക്ക് ഒരുപാടിഷ്ടപെട്ടു...ദുഷ്ടന്മാരുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചു...

നികു കേച്ചേരി പറഞ്ഞു... മറുപടി

@ മഞ്ഞുതുള്ളി,
നന്ദി,വീണ്ടും കാണാം..

ആസാദ്‌ പറഞ്ഞു... മറുപടി

ഇഷ്ടമായി എന്നു പറയാതിരിക്കാനാവുന്നില്ല. അതു കൊണ്ട്‌ പറയട്ടെ, ഒരു പാടൊരുപാടിഷ്ടമായി. മനസ്സിലൊരു കനലുണ്ട്‌, അത്‌ കെടാതെ സൂക്ഷിക്കുക.

നികു കേച്ചേരി പറഞ്ഞു... മറുപടി

@ആസാദ്‌
അസാദ്‌ ഭായ്‌,
ഈ വഴി വന്നതിൽ സന്തോഷം .വീണ്ടും വരണേ..