2011, ജനുവരി 24, തിങ്കളാഴ്‌ച

ഡിസ്ക്ക്‌ പോകുന്ന ഗൾഫ്കാരൻ

ഇന്നലെ ഒരു പ്രിയസുഹൃത്തിന്റെ കൂടെ ആശുപത്രിയിലായിരുന്നു.സുഹൃത്തിനെപറ്റി underlineഇട്ട്‌ പറഞ്ഞാൽ ഒരു ഗൾഫുകാരൻ lineഇടാതെ വളരെ നല്ലവൻ,സർവോപരി നല്ലൊരുകലാസ്വാദകൻ.(ടിയാൻ പണ്ട്‌ വാസന്തിയും ലക്ഷ്മിയും ..... സിനിമ കണ്ട്‌വന്ന്‌ പറഞ്ഞത്‌ "സാധാരണക്കാർക്ക്‌ OK എന്നെപോലുള്ളവർക്ക്‌ പോരാ" ഈ പടം ഇറങ്ങിയകാലത്തെ അവന്റെ ഒരു കമന്റ്‌ ഓർമിച്ചെന്നുമാത്രം.അതിനുശേഷം കേച്ചേരിപുഴയിലൂടെ ഒരുപാട്‌ വെള്ളം ഒഴുകിപോയി കലങ്ങിയും അല്ലാതെയും.

ഇവനെ ചെറുപ്പത്തിലേ ഒരു മഹാരോഗം കലശലായി അലട്ടിയിരുന്നു "വിശപ്പിന്റെ അസുഖം".അന്തകാലത്ത്‌ ഒരു മൂന്നു കല്യാണംവരെയൊക്കെ ആശാൻ സിംപിളായി വെറും രണ്ടേ രണ്ട്‌ "പുതിൻഹര"യുടെ സഹായത്താൽ ഒരേ ദിവസം പങ്കെടുത്തു വിജയിപ്പിക്കുമായിരുന്നു.ഇപ്പൊൾ ഇവിടെ ഖത്തറിൽ വന്നതിനുശേഷം മേൽപറഞ്ഞ അസുഖത്തിനു നല്ല ശമനമുണ്ടെന്നാണ്‌ പുള്ളിക്കാരന്റെ സാക്ഷ്യം.സാക്ഷ്യമല്ല അസുഖം മാറിയതിന്റെ ജീവിക്കുന്ന അടയാളംതന്നെ.

ഇവിടെ അവന്‌ പല്ലുപോയ ഒരു consultancy സ്ഥാപനത്തിൽ വരപ്പാണ്‌ പണി.പല്ലുപോയതുകൊണ്ടാണോന്നറിയില്ല കടിക്കിപ്പോൾ പഴയ ശൗര്യവുമില്ല പുതിയതൊന്നും കടിക്കാൻ കിട്ടുന്നുമില്ല.അതിനാൽ പണിക്കാരെയെല്ലാം ഒന്നു രണ്ടു വർഷമായി യഥേഷ്ടം സൈബർവലയിൽ മേയാൻ വിട്ടിരിക്കുന്ന ഒരു മുതലാളി.മുതലാളിയാണെങ്കിൽ കുളിച്ചില്ലേലും കോണകം പുരപ്പുറത്തിടണമെന്ന നിർബന്ധബുദ്ധിക്കാരനും.എന്തായാലും നമ്മുടെ ആൾ very happy.അങ്ങിനെ സസുഖം മൂന്നുനേരം ബിരിയാണിയോ അതോ നെയ്ച്ചോറോ എന്ന കുഴഞ്ഞുമറിഞ്ഞ പ്രശനങ്ങൾക്ക്‌ സൈബർവലയിലൂടെ ഉത്തരം കണ്ടുപിടിച്ച്‌ പരമാവധി നടപ്പാക്കുകയും ചെയ്തുപോന്നു കക്ഷി.ഇതിനെല്ലാം കുടപിടിക്കാൻ ഇതേ അസുഖമുള്ള പൊണ്ടാട്ടിയും ചേർന്നപ്പോൾ സംഗതി കുശാൽ.പിന്നെ ഉള്ളതു പറയണമല്ലോ നമ്മളെപോലെ ധൂമപാനം,സുരപാനം ഇത്യാദി കലകളിലൊന്നും ആൾക്കൊരു താത്പര്യവുമില്ലാ.മുൻപൊരിക്കൽ സുരപാനം നടത്തി അൽബിദാ പാർക്കിൽപോയി പുല്ലുപറച്ചിടത്ത്‌ പിന്നെ ഇതുവരെ പുല്ല്‌ കിളിച്ചിട്ടില്ല.

അങ്ങിനെയിരിക്കുമ്പോഴാണ്‌ ആശാണ്‌ നടുവേദന കലശിലായത്‌.ഇരിക്കാനും നടക്കാനും വയ്യാത്ത അവസ്ഥ(കിടക്കാൻ കുഴപ്പമില്ല!!).എന്റെ സംശയം ആരുടെ മുന്നിലും നടുവളയ്ക്കാത്ത സ്വഭാവം (?) കാരണം നടുവ്‌ അതിന്റെ സ്വഭാവികച്ചലനങ്ങൾ മറന്നതാവുമെന്നാണ്‌.എന്നാൽ പെണ്ണുകെട്ടിയതിന്റെ അന്നുമുതൽ അവന്‌ നട്ടെല്ലില്ലാതായെന്നാണ്‌ അവന്റെ ഉമ്മായുടെ കണ്ടെത്തെൽ.എന്തായാലും അപ്പോത്തിക്കരി കാരണം കണ്ടുപിടിച്ചു.

മോനേ.. നിന്റെ രണ്ട്‌ ഡിസ്ക്‌ പോയി......

അല്ല പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.75kg.ക്ക്‌ സെറ്റ്‌ ചെയ്തിരിക്കുന്ന പാവം ഡിസ്ക്‌ 125kg.എത്രകാലം താങ്ങും.അവസാനം തീരെ മോശമായ ഒന്ന്‌ എടുത്തുമാറ്റി പകരം ആനയുടെ ഡിസ്ക്ക്‌(?) വെക്കാമെന്ന്‌ തീരുമാനമായി.

ഇന്ന്‌ ഓപ്പറേഷനായിരുന്നു.മുറിച്ചുമാറ്റിയ ഡിസ്ക്‌ ഒരു പ്ലാസ്റ്റിക്ക്‌ ഡപ്പിയിലും ആനഡിസ്ക്ക്‌(?) അരക്കെട്ടിലും ഫിറ്റുചെയ്ത്‌ ആൾ ഡീസന്റായി ആശുപത്രി മുറിയിൽ തിരിച്ചെത്തി.ഞാനും ഒന്നു രണ്ടു സുഹൃത്തുക്കളും അടുത്തുണ്ട്‌.സെഡേഷനിൽ നിന്നെല്ലാം ഉണർന്ന്‌ ----പോയ അണ്ണാന്റെ(എല്ലാണേ!)കൂട്ട്‌ operation കഥകളൊക്കെ പറഞ്ഞ്കിടക്കുമ്പോൾ മറ്റൊരു സുഹൃത്തിന്റെ ഫോൺ. ഞാനെടുത്തു.

ഹലോ...
ആ.. ആ.. ഹലോ
എന്തായി ആള്‌ പുറത്തുവന്നാ..
ആ വന്നു... വന്നു...റൂമിലെത്തി.
( ആരാ... captനാ... handfree ഇട്‌)
എങ്ങിനെയുണ്ട്‌ ആൾക്ക്‌....
ആ കുഴപ്പമില്ലന്നാ തോന്നണേ...
ബോധം വന്നാ.....
എന്തൂട്ടന്ന്‌......
ടാ.. ബോധം വന്നോന്ന്‌.....
ആ.. ആ... വന്നു..വന്നു.. മൂന്നുനേരം നെയ്ച്ചോറും തിന്ന്‌ ദേഹനങ്ങാണ്ട്‌ ഒരു രണ്ട്‌ കൊല്ലം കുത്തിരുന്നാൽ ഡിസ്ക്കിന്റെ എണ്ണം കുറയുന്ന്‌ ബോധം വന്നു.... പോടാ........
(അവസാനത്തെ ഡയലോഗ്‌ നമ്മുടെ രോഗിയുടേതാണെന്ന്‌ പ്രത്യേകം പറയേണ്ടല്ലോ അല്ലേ.)

47 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി

മൂന്നുനേരം നെയ്ച്ചോറും തിന്ന്‌ ദേഹനങ്ങാണ്ട്‌ ഒരു രണ്ട്‌ കൊല്ലം കുത്തിരുന്നാൽ ഡിസ്ക്കിന്റെ എണ്ണം കുറയുന്ന്‌ ബോധം വന്നു....

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

പണിയെടുക്കാതെ സൈബര്‍ ലോകത്ത് മേയുന്നവര്‍ക്കെല്ലാം ഡിസ്ക് തെറ്റുമോ ?

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

മുന്നറിയിപ്പ്‌ നല്‍കുന്ന അനുഭവം സരസമായ അവതരണത്തിലൂടെ നന്നാക്കി.
ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പിടി കൂടുന്ന അസുഖങ്ങലള്‍ക്കെല്ലാം കാരണം അനങ്ങാതാകുന്ന പണികള്‍ തന്നെ. ഗള്‍ഫിലെ ഒരു സ്ഥിതി വെച്ച് നോക്കിയാല്‍ ഇത്തരം അസുഖങ്ങള്‍ കൂടിവരുന്നതായാണ് കാണുന്നത്. ഒരു കഥ പോലെ അവതരിപ്പിച്ചത്‌ ഇഷ്ടപ്പെട്ടു.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

തണ്ടലുപയോഗിച്ച് അധികം പണിയെടൂത്താലും ഡിസ്ക് പോക്മെന്ന് ഈ മണ്ടനും ബോധം വന്നിട്ടുണ്ട് കേട്ടൊ ഗെഡി

Unknown പറഞ്ഞു... മറുപടി

എവിടെയൊക്കെയോ, എന്തെല്ലാമോ കുഴപ്പമുണ്ട്.എല്ലാത്തിനും ശരി പറയാന്‍ പാടില്ലല്ലോ!ഞാന്‍ അതിനുപറ്റിയ ആളും അല്ലല്ലോ!
മലയാളം എന്റെ സ്വന്തംഭാഷയാണെന്നു ഞാന്‍ അഭിമാനിക്കുന്നു.

ente lokam പറഞ്ഞു... മറുപടി

അപ്പൊ കണ്ടു പഠിച്ചോ കൂട്ടുകാരന്റെ കാര്യം.
പുള്ളികാരന് കുഴപ്പം ഇല്ല.മുതലാളി കുളിചെല്ലെങ്കിലും കോണകം പുരപ്പുറത്തു തന്നെ ഇടണം എന്ന് നിര്‍ബന്ധം ഉള്ള ആള്‍ ആയതിനാല്‍ പണി ഉടനെ എങ്ങും pokilla .ഡിസ്ക് തെറ്റാതെ
നോക്കുക.കാരണം കേച്ചേരി പുഴയിലൂടെ വെള്ളം കലങ്ങിയും
അല്ലാതെയും അങ്ങനേ പോയ്കൊണ്ടിരിക്കും...ഇവിടെ നമ്മുടെ ജീവിതം കലങ്ങും ഡിസ്ക് തെറ്റിയാല്‍...ആശംസകള്‍..

അജ്ഞാതന്‍ പറഞ്ഞു... മറുപടി

അപ്പൊ ഇതാണല്ലേ ഗള്‍ഫുകാരുടെ അഴകിന്റെ രഹസ്യം....കൊള്ളാം..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു... മറുപടി

ഇങ്ങനെ ഒരാള്‍ ഖത്തറില്‍ ഉണ്ടാവുന്നത് മോശമല്ലേ..നടു ഉള്ളവന് നടുവേദന വരാതിരിക്കാന്‍ പലമാര്‍ഗങ്ങളും ഉണ്ട്.
ലവനെ ഒന്ന് പരിചയപ്പെടുത്തൂ . ബാക്കികാര്യം നമ്മളേറ്റു.

faisu madeena പറഞ്ഞു... മറുപടി

മൂപ്പരോട് ഇസ്മയില്‍ക്കാന്റെ ബ്ലോഗ്‌ വായിക്കാന്‍ പറയൂ .....

yousufpa പറഞ്ഞു... മറുപടി

പോയി വ്യായാമം എടടെ..

http://www.mazhakkeeru.blogspot.com/ വായിക്കുക.

ആളവന്‍താന്‍ പറഞ്ഞു... മറുപടി

പോര..... കൂടുതല്‍ വരട്ടെ.

Kalavallabhan പറഞ്ഞു... മറുപടി

പോരട്ടെ പോരെട്ടെ .....

African Mallu പറഞ്ഞു... മറുപടി

ഈ പോസ്റ്റ്‌ "സാധാരണക്കാർക്ക്‌ OK എന്നെപോലുള്ളവർക്ക്‌ പോരാ" ..... :-) .... :-)
ഈ ഡയലോഗ് ഇനി ഇടയ്ക്കിടയ്ക്ക് വച്ച് കാച്ചാം.....

ഋതുസഞ്ജന പറഞ്ഞു... മറുപടി

Gulf kark mathramalla. Computer nte munnil 24 hours kuthi pidich irikkunna ellavarude avasthayum ith thanne

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു... മറുപടി

ഖത്തറിലുണ്ടോ...?

@
ഇസ്മായില്‍ക്കാ ഒരു റിസ്ക് എടുക്കണോ...?

khader patteppadam പറഞ്ഞു... മറുപടി

ദൈവമെ, കുറുക്കണ്റ്റെ കൈകളിലാണല്ലൊ കോഴിയെ നോക്കാനേല്‍പിച്ചിരിക്കുന്നത്‌!

Unknown പറഞ്ഞു... മറുപടി

ഹെ ഹെ ഹേ..
ചിരിക്കിടയില്‍ ഒരു ചിന്ത ഒളിപ്പി‘ച്ചിരിക്കുന്നു’ :))

‍രസകരമായ് നല്ലൊരു കാര്യം പറഞ്ഞതിന്ന് അഭിനന്ദനങ്ങള്‍.

Unknown പറഞ്ഞു... മറുപടി

മുതുകാള പശുവിനെ ബുദ്ധിമുട്ടിക്കുന്നു! ല്ലേ?

ഹാക്കര്‍ പറഞ്ഞു... മറുപടി

കൊള്ളാം കേട്ടോ...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

Unknown പറഞ്ഞു... മറുപടി

ഫൈസു പറഞ്ഞപോലെ ഇദ്ദേഹത്തെ ഇസ്മായില്‍ കുറുമ്പടിയുടെ തണലില്‍ മേയാന്‍ വിടൂ...

എന്‍.ബി.സുരേഷ് പറഞ്ഞു... മറുപടി

മലയാളികളെ ബാധിച്ചിരിക്കുന്ന മഹാരോഗം അമിതഭക്ഷണത്തിന്റേ അസ്കിത ആണ്. തമാശയ്ക്കിടയിലൂടെ അത് പറഞ്ഞു. നമ്മളൊക്കെ പുറത്തു പറയാൻ കൊള്ളാവുന്നതും അല്ലാത്തതുമായ രോഗങ്ങളുടെ അടിമയാവുന്നത് Eat, drink, merry എന്ന തത്വത്തിൽ മാത്രം ഇപ്പോൾ വിശ്വസിക്കുന്നത് കൊണ്ടാണ്. സീരിയസ്സ് ആയി കാര്യങ്ങൾ പറയേണ്ട അവസാനഭാഗത്ത് അങ്ങനെ ആകാമായിരുന്നു. എല്ലാം തമാശ ആയിക്കാണുന്നതിന്റെ ഒരു രോഗം കൂടി മലയാളിക്കുണ്ട്.

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു... മറുപടി

ഡിസ്ക് പ്രോബ്ലം വെരി കോമണ്‍. ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

ശ്രീ പറഞ്ഞു... മറുപടി

ആളേതായാലും കൊള്ളാം
:)

jayanEvoor പറഞ്ഞു... മറുപടി

ഡിസ്കായാലും കൊള്ളാം അണ്ണാനു പോയതായാലും കൊള്ളാം,
പോയാൽ പോയില്ലേ!!
ഹി! ഹി!

ചന്തു നായർ പറഞ്ഞു... മറുപടി

കേച്ചേരിപുഴയിലൂടെ ഒരുപാട്‌ വെള്ളം ഇനിയും ഒഴുകട്ടെ.....നികുവിന്റെ തൂലികയും ചലിക്കട്ടെ..നടുവ്‌ അതിന്റെ സ്വഭാവിക ചലനങ്ങൾ മറക്കുന്നതല്ല... ഗൾഫിലെപ്പോലെ നമ്മുടെ നാട്ടില്യുള്ളവർക്കും ഇപ്പോൽ നട്ടെല്ലില്ലാ..പലതും പണയത്തിലാണ്..‘പെണ്ണുകെട്ടിയതിന്റെ അന്നുമുതൽ അവന്‌ നട്ടെല്ലില്ലാതായെന്നാണ്‌ അവന്റെ ഉമ്മായുടെ കണ്ടെത്തെൽ‘? അതു മാത്രമല്ല കാരണം.. നിവർന്ന് നിൽക്കാനുള്ള ആ സാധനം കൈ മോശം വന്നുപോയിരിക്കുന്നു.. (ഒരു തിരുത്ത്-കർമ്മകാണ്ഡം അല്ലേ ശരി )

Umesh Pilicode പറഞ്ഞു... മറുപടി

‍രസകരമായ് നല്ലൊരു കാര്യം പറഞ്ഞതിന്ന് അഭിനന്ദനങ്ങള്‍.

malayalam font illa ee comment copy adichathu aanu

:-)

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു... മറുപടി

തണലിലെ യോഗ പറഞ്ഞു കൊടുക്ക്.

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

ഇപ്പഴെങ്കിലും ബോധം വന്നതു നന്നായി.

Yasmin NK പറഞ്ഞു... മറുപടി

നന്നായി.പാരഗണിലും ടോപ്പ്ഫോമിലുമൊക്കെ ഓരോരുത്തന്മാരും ഓരോരുത്തികളും ഇരുന്നു തട്ടുന്നത് കണ്ടാല്‍ കണ്ണു തള്ളിപ്പോകും.എന്റമ്മോ എന്നാ വയറാ...ഡിസ്ക് പോയില്ലെങ്കിലെ അല്‍ഭുതമുള്ളു.

TPShukooR പറഞ്ഞു... മറുപടി

രസകരം. ഒരു നല്ല മുന്നറിയിപ്പും.

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു... മറുപടി

വായിച്ചു :)

റാണിപ്രിയ പറഞ്ഞു... മറുപടി

വായിച്ചു ...രസിച്ചു....

ആശംസകള്‍ ...

നികു കേച്ചേരി പറഞ്ഞു... മറുപടി

പ്രിയ സുഹൃത്തുക്കളെ,
വ്യായാമം തുടങ്ങണമെന്ന് ഇതു വായിച്ച ഒരാൾക്കെങ്കിലും (പ്രത്യേകിച്ച് ഗൾഫിലുള്ളവർക്ക്) തോന്നിയിട്ടുണ്ടെങ്കിൽ ഞാൻ വിജയിച്ചു.ഇതൊരു സംഭവകഥ തന്നെയാണ്‌.നായകൻ ഇപ്പൊഴും ബെഢ്റെസ്റ്റിലാണ്‌.ഈ പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞവർക്കും പറയാത്തവർക്കും നന്ദി.
@രമേഷ്ജി, പ്രശനം സൈബർലോകം ആണോ, നമ്മുടെ മടിയല്ലേ?
@റാംജിചേട്ടാ, ഇതു ഇവിടത്തെ ഒരു വിഭാഗത്തിന്റെ മാത്രം പ്രശനമാണ്‌.തൂറോളം പണിയുള്ള അതും നല്ലോണം മെയ്യനങ്ങി പണിയുന്ന ഒരു വലിയ വിഭാഗവും ഇവിടെയുണ്ട്.
@മുരളിയേട്ടോ, ചേട്ടന്റെ തണ്ടലുപോയ പണിയേതാ??(ഏയ്...അതാവില്ലാ!!!)
@അപ്പച്ചോ, മലയാളം നമ്മുടെ അമ്മയല്ലേ.
@ ente loakam, അഞ്ചാറു കൊല്ലമായിട്ട് സ്ഥിരം ബാഡ്മിന്റൻ കളിക്കുന്നുണ്ട്.ആ അഹങ്കാരം എന്നാണാവോ തീരുന്നത്.
@മഞ്ഞുതുള്ളി, അതന്നെ, ആരോടും പറയണ്ടാട്ടാ.
@ഇസ്മയില്‌, ഒരു കാര്യവുമില്ല,ബാഡ്മിന്റൻ,ജിം, എല്ലാം തുടങ്ങും അതിനേക്കാൾ വേഗം അവസാനിപ്പിക്കും.
@ faisu, മിഴിനീർത്തുള്ളിയുടെ കമന്റ് കണ്ടാ.
@യൂസ്ഫ്പ, അതന്നെ, പക്ഷേ അവനോടു പറഞ്ഞിട്ട് കാര്യമില്ല.
@ആളവന്‌താന്‌, നോക്കട്ടെ..
@ Kalavallabhan, ശ്രമിക്കാം.
@ AFRICAN MALLU, റോയൽട്ടി നമ്മുടെ നായക്ന്‌ കൊടുക്കണട്ടാ.
@Anju Aneesh, ദിവസോം ഓരോ പോസ്റ്റിടുന്നവർ ആലോചിച്ചാൽ കൊള്ളാം.
@റിയാസ്, ഖത്തറിലുണ്ട്,55301292 ൽ കിട്ടും.
@khader patteppadam, കുഴപ്പം ആയാ...
@നിശാസുരഭി, ഡാങ്ക്‌യു.
@നന്ദു, അവസാനം ഇസ്മയിലിന്റെ ഡിസ്ക്കും അവൻ തെറ്റിക്കും.
@എന്‌.ബി.സുരേഷ് മാഷേ, തമാശയാകുമ്പോൾ കൂടുതൽ ആളുകളിലേക്ക് എത്തുമെന്ന് കരുതി.
@ ജെ പി മാഷേ, താങ്ക്‌ യു.
@ശ്രീ. സംശയമില്ല.
@jayan ചേട്ടാ, ഡിസ്ക്കായത്കൊണ്ട് വേറൊന്നു വെക്കാൻ പറ്റി,മറ്റേതാണെങ്കിലോ.
@ചന്തു നായർ, ചേട്ടാ തിരുത്തിനു നന്ദി,ആ ഒരു കണ്ടെത്തെലിന്റെ ഭാഗമായി നഷ്ടപെട്ടത് രണ്ട് വെള്ളിയാഴ്ച്ച ഫുഡിങ്ങാ.
@ഉമേഷ്, താങ്ക്‌ യു.
@കുസുമേച്ചി, വെറുതെ റിസ്ക്കെടുക്കണോന്നാ മിഴിനീർത്തുള്ളി ചോദിക്കുന്നത്.
@എഴുത്തുകാരി ചേച്ചി, ബെഡ് റെസ്റ്റ് കഴിഞ്ഞാൽ ഒരു മണിക്കൂർ നടത്തം, വെജിറ്റബിൾ ഫുഡ് മാത്രം എന്നൊക്കെയായിരുന്നു തീരുമാനങ്ങൾ.കണ്ടറിയണം.
@മുല്ല, വെറുതെ ഓരോ പേര്‌ പറയണ്ടാ,ഇവനെപോലെയുള്ളവർ പിന്നെ അതന്വേഷിച്ചു നടക്കും.
@shukoor, താങ്ക്‌ യു.
@hAnLLaLaTh, താങ്ക്‌ യു.

നികു കേച്ചേരി പറഞ്ഞു... മറുപടി

@റാണിപ്രിയ, താങ്ക്‌ യു,

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു... മറുപടി

like

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു... മറുപടി

രസകരം

വീകെ പറഞ്ഞു... മറുപടി

സംഗതി ഹാസ്യമാണെങ്കിലും ഒരു വിധമുള്ള (എന്നെപ്പോലുള്ള) ഗൾഫുകാരൊക്കെ ഒന്നു വായിച്ചിരിക്കുന്നതു നന്നായിരിക്കും...!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

rasakaramayittundu..... aashamsakal.....

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

ഈ സുഹൃത്തിന്റെ പേര് നിക്സണ്‍ എന്നല്ലേ :-)

നാമൂസ് പറഞ്ഞു... മറുപടി

ഒരു ചിരിയിലോളിപ്പിച്ചു വെച്ച തടി കേടാകുന്ന കാര്യം.

ramanika പറഞ്ഞു... മറുപടി

വായിച്ചു
രസിച്ചു....

ആശംസകള്‍ ...

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു... മറുപടി

ഒരു ഗൌരവമാര്‍ന്ന വിഷയം വളരെ നര്‍മ്മത്തോടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.

KELIKOTTU പറഞ്ഞു... മറുപടി

സരസമായ ശൈലി. ആശംസകള്‍

nidhish

പഞ്ചമി പറഞ്ഞു... മറുപടി

ഭക്ഷണത്തിന് വേണ്ടി ജീവിക്കുന്നവരും ,ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നവരും നമുക്കിടയില്‍ ഉണ്ട് . "യഥാ കര്‍മ്മ ;തഥാ ഫ ലാ " !!!

Pranavam Ravikumar പറഞ്ഞു... മറുപടി

Good one..!

നികു കേച്ചേരി പറഞ്ഞു... മറുപടി

ഈ പോസ്റ്റ്‌ വായിച്ച്‌ അഭിപ്രായം പറഞ്ഞവർക്കും പറയാത്തവർക്കും നന്ദി.
@പ്രദീപ്‌, നന്ദി
@വീ കെ, ശരിയാ മാഷേ,
@ജയിംസേട്ടാ, താങ്ക്‌ യു
@jayaraj, നന്ദി
@ചാണ്ടിച്ചൻ, അല്ലേ അല്ല.അതു നാട്ടാരറിഞ്ഞാൽ വല്ലപ്പോഴും കിട്ടുന്ന നെയ്ച്ചൊറ്‌ മുടങ്ങും.
@നാമൂസ്‌, നന്ദി
@ramanika, നന്ദി
@മുഹമ്മദ്ക്കാ, സന്തോഷായി
@KELIKOTTU,nidhish, നന്ദി
@പഞ്ചമി,"യഥാ കർമ്മ; തഥാ ഫലാ!!!" ലത്...ആണ്‌,, അത്ന്നെ ടീച്ചറെ.
@വാഴക്കോടോ, നന്ദി സുഹൃത്തെ
@ ravikumar, നന്ദി
@രാമചന്ദ്രൻ, നന്ദി ഗോളേജ്മെയ്റ്റേ...

Minu MT പറഞ്ഞു... മറുപടി

really a world of niku
go ahead
keep it up
regards
minu mt