2011, ഫെബ്രുവരി 13, ഞായറാഴ്‌ച

എന്നെ തിരയുന്ന ഞാൻ

ഞാൻ എന്നെ തിരയേണ്ടതെവിടെ?
അമ്മയുടെ മടിത്തട്ടിലോ
അപ്പന്റെ കല്ലറയിലോ-
അതോ കെട്ടിയപെണ്ണിന്റെ
സംത്രാസങ്ങളിലോ?

ഇവിടെ നിലാവ് കോർണിഷിലേക്ക്*
ചാഞ്ഞുകിടക്കുകയാണ്‌
ഒരു ലാസ്യത്തിലെന്നപോലെ
ലോകജനതയാകെ കോർണിഷിൽ
ചിതറികിടക്കുകയാണ്‌
ഇവിടെയാണോ ഞാൻ എന്നെ തിരയേണ്ടത്
സമസ്യകൾക്കവസാനമില്ലാത്ത ഇവിടെ
ഞാൻ പ്രതീക്ഷിക്കേണ്ടതെന്ത്
ഒരു മയിൽപീലിതുണ്ട്-
ഒരു കുപ്പിവളപ്പൊട്ട്-

അവസാനത്തെ ഉത്സവാന്തരീക്ഷത്തിൽനിന്ന്
പറിച്ചെടുത്ത് മരുഭൂമിയിലേക്ക് എറിയപ്പെടുന്ന
അവസാനനിമിഷങ്ങളിൽ വെള്ളാരംകണ്ണുകളുടെ
ആഴങ്ങളിൽ ഞാൻ തിരഞ്ഞതും
എന്നെ തന്നെയല്ലേ

ഇന്നലെ കടുപ്പിച്ച കപ്പൂച്ചിനോക്കൊപ്പം
പരിചയപ്പെട്ട ലൂസിയുടെ
വാഴ്വിന്റെ ലാവകളിലും ഞാൻ
എന്നെ തിരയുകയായിരുന്നുവോ

ഈ നെപ്പോളിയൻ രാജാവ് നമ്മെ
വഴിനടത്തുന്നതെങ്ങോട്ട്
നീന്തുക നാം ഒഴുക്കിനൊപ്പം
അപ്പോഴും ഒരു പിൻവിളിയായ്
ഞാൻ എന്നെ തിരയേണ്ടതെവിടെ?

കോർണിഷ്* = കടൽതീരം

40 comments:

nikukechery പറഞ്ഞു... മറുപടി

നീന്തുക നാം ഒഴുക്കിനൊപ്പം
അപ്പോഴും ഒരു പിൻവിളിയായ്
ഞാൻ എന്നെ തിരയേണ്ടതെവിടെ?

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു... മറുപടി

ചിലതൊന്നും മനസ്സില്‍ കേറിയില്ല..

ചാണ്ടിച്ചന്‍ പറഞ്ഞു... മറുപടി

ദൈവമേ...ബ്ലോഗ്‌ മീറ്റിലെ കവിതാസംവാദം ഇത്രയുമൊക്കെ ഗുണം ചെയ്യുമോ....
സംത്രാസം എന്തെന്ന് മാത്രം മനസ്സിലായില്ല....

Shukoor പറഞ്ഞു... മറുപടി

അല്ല പിന്നെ.. ഒഴുക്കിനെതിരെ നീന്താമെന്നൊക്കെ ഒരു ഹരത്തിന് പറയാമെന്നല്ലാതെ ഒഴുക്കിനൊത്ത്‌ നീന്താനേ ആളെ കിട്ടൂ...

നല്ല വരികള്‍. ഇഷ്ടപ്പെട്ടു.

~ex-pravasini* പറഞ്ഞു... മറുപടി

ചാണ്ടിച്ചന് മനസ്സിലാകാത്തത് എനിക്കും മനസ്സിലായില്ല.

ഗള്‍ഫിലെ കോര്‍ണിഷില്‍ വളപ്പൊട്ടും മയില്‍പീലിയുമൊന്നും ഉണ്ടാകില്ലാന്നു അറിയാം.

Sreejith പറഞ്ഞു... മറുപടി

athikam onnum manassilyillenilum kollam ..

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

അല്ലപിന്നെ...
വെറുതെ ഒഴുക്കിനെതിരെ നീന്തി കൈകഴക്കാം എന്നല്ലാതെ.

Suhail Cheruvadi പറഞ്ഞു... മറുപടി

നല്ല വരികള്‍ .... ചില വാക്കുകള്‍ അര്‍ഥം മനസ്സിലായില്ല ..
ആശംസകള്‍ ...

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ജീവിക്കാന്‍ കുപ്പിവളപ്പൊട്ടും മയില്‍പ്പീലിതുണ്ടും ഒന്നും പോരല്ലോ..കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുമ്പോള്‍ ചില നഷ്ടങ്ങള്‍ ഉണ്ടാവും..അവരുടെ മുഖങ്ങളിലെ സംതൃപ്തിയിലേക്ക് നോക്കിയാല്‍ അവിടെ നിങ്ങളെ കാണാം..കവിത നന്നായിട്ടുണ്ട്...ചില വാക്കുകള്‍ ചേരാത്തപ്പോലെ വിചിത്രവും..

ente lokam പറഞ്ഞു... മറുപടി

എനിക്ക് മനസ്സിലായി.ലൂസിയുടെ കൈ പിടിച്ചു നെപോളിയനും അടിച്ചു കോര്‍ണിഷില്‍ കിടന്നു
നീന്തിയപ്പോള്‍ കെട്ടിയ പെണ്ണിന്റെ കൈ പിന്നെ..... എന്തോന്ന് ? .... എന്നല്ലേ?
എന്‍റെ ലോകത്തിന്റെ സ്പെല്ലിംഗ് മാറ്റി ഖത്തറില്‍ ബ്ലോഗ് മീട് നടത്തിയ ദുഷ്ടാ ദുബൈക്ക് വാ
ഞാന്‍ കണ്ടോളാം...

രമേശ്‌അരൂര്‍ പറഞ്ഞു... മറുപടി

എന്ത് വഴിതെറ്റിയാലും ഈ നെപ്പോളിയന്‍ വന്നു നമ്മളെ നേര്‍വഴി നടത്തും ?? സത്യത്തില്‍ നമ്മളൊക്കെ ആരെയാണ് തിരയുന്നത് ? ആരെയാണ് ഒടുവില്‍ കണ്ടെത്തുന്നത് ? ഏതു ബിന്ദുവിലാണ് സംഗമിക്കുന്നത് ? ആവോ ? ആര്‍ക്കറിയാം ?

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു... മറുപടി

‘ഇന്നലെ കടുപ്പിച്ച കപ്പൂച്ചിനോക്കൊപ്പം
പരിചയപ്പെട്ട ലൂസിയുടെ
വാഴ്വിന്റെ ലാവകളിലും ഞാൻ
എന്നെ തിരയുകയായിരുന്നുവോ‘


ഇങ്ങനെ തിരയുകയാണെങ്കിൽ ഇമ്മിണി തെരെയേണ്ടിവരും കേട്ടൊ നിക്സ്സാ..
(അനുഭവം ഗുരു)

കുറ്റൂരി പറഞ്ഞു... മറുപടി

കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലൊ ചൊല്ല്, അപ്പോള്‍ കുടത്തില്‍ തിരയൂ, ചിലപ്പോള്‍ കണ്ടെത്തിയേക്കാം....

faizal പറഞ്ഞു... മറുപടി

alla enthaa katha..poyi poyi..ethattamvareyum pokamennayo...
"some thrass" enna vakkintey pinnaaley poyi manushyantey samayam kurachu..poyi..alla poyathu pokattey ennittu utharam kittiyo..athumilla.. avasaanam soyam oru utharam kandethi..ee thrass poley thoongi kidakkunna randennam..alla ororutharaum avaravarudey taste anusarichalley chinthikkunnathu...kooduthal nannakkan sramikkanda..ippol thanney nannayittundu...

ചന്തു നായർ,ആരഭി പറഞ്ഞു... മറുപടി

“എന്നെത്തിരയുന്നഞാൻ“ മഹാകവി. പി.കുഞ്ഞിരമൻ നായരുടെ ആത്മകഥയുടെ പേരാണ്, അതിന്റെ ഉള്ളടക്കം പ്രതിപാതിക്കുന്നത് പോലെ, നികൂ... താങ്കളുടെ മനസ്സിൽ തന്നെ തിരയുക... അപ്പോൾ ചിലപ്പോൾ കണ്ടെത്താൻ കഴിയും.... താങ്കളെ....

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു... മറുപടി

ഇങ്ങനെ തിരയുന്നതാണല്ലോ
കവിത.ഈ തിരയല്‍ പ്രക്രിയ
യല്ലേ ജീവിതത്തിന്റെ ഇന്ധനം
കൊള്ളാം കേട്ടോ. പിന്നെ ആ
നെപ്പാളിയനെക്കാള്‍ നല്ലത്
സീസറാണു്.

nikukechery പറഞ്ഞു... മറുപടി

പലരും ചോദിക്കുന്നതുകൊണ്ടും ഇനിപ്പൊ ആ ഒരു വാക്കുപിടിച്ച് എന്നെ ആരെങ്കിലും “ആധുനിക ഗവി” ആക്കുമോ എന്ന ഭയഭക്തിഭഹുമാനം ഉള്ളതുകൊണ്ടും--

സംത്രാസം = anguish\distress\agony\heartache = മനോവേദന\ഹൃദയവേദന.

ഇത് എന്റെ ചെറിയ അറിവാണേ,തെറ്റാണേൽ തിരുത്താൻ സദാ തയ്യാർ.
സസ്നേഹം
നികു കേച്ചേരി.

@മുഹമ്മദ്ക്കാ, എന്റെ പരാജയം?
@ചാണ്ടിച്ചാ, അതന്നെ, അവിടെ വന്നപ്പഴാ അത് മനസിലായത്.
പിന്നെ സംത്രാസം പോലും അറിയില്ലാ!!! കഷ്ടം ഇത്രകാലം വെടിപൊട്ടിച്ചൊതൊക്കെ വേസ്റ്റായിപോയല്ലോ ഫഗവാനേ... just kidding എനിക്കറിയാവുന്ന അർത്ഥം മുകളിലുണ്ട്.
@shukoor, നന്ദി ഈ അഭിപ്രായത്തിന്‌
@ex-pravaasini ചേച്ചി, അഭിപ്രായത്തിനു നന്ദി,ചാണ്ടിക്കുള്ള മറുപടി ചാണ്ടിക്കും ചേച്ചിക്കുള്ള ഉത്തരം കമന്റിന്റെ തുടക്കത്തിലും.ഇനിയും വരണേ...
@Sreejith, അഭിപ്രായത്തിനു നന്ദി
@റാംജിയേട്ടാ, ഈ പ്രോത്സാഹനങ്ങൾക്ക് നന്ദി
@suhail, ഈ അഭിപ്രായത്തിനു നന്ദി.
@മഞ്ഞുതുള്ളി,ഇത്തവണ പോകുമ്പോൾ ഞാനൊന്നു നോക്കട്ടെ.നന്ദി
@ente lokam, ഗൊച്ചുഗള്ളാ...., പിന്നെയ് ചേട്ടായി ലോഹല്ലേ.. ലോഹം(പച്ചിരുമ്പ്) നമ്മളൊക്കെ വെറും കുഞ്ഞു ലോകം.
@ രമേശ്ജി, ആ...ആർക്കറിയാം.അഭിപ്രായത്തിനു നന്ദി
@മുരളീയേട്ടാ, ഗുരുവേ നമഹഃ....
@കുറ്റൂരി, എന്നാപിന്നെ അവിടേം കൂടി നോക്കാല്ലേ..നന്ദി ഈ വരവിനും അഭിപ്രായത്തിനും
@faisale മോനേ ഇതിന്റെ മറുപടി ഞാൻ ഫോണിൽ തരാട്ടാ..
@ചന്തുനായർ, ശ്രമിച്ചുകൊണ്ടേയിരിക്കും...നന്ദി
@ജെയിംസേട്ടാ, അഭിപ്രായത്തിനു നന്ദി, പിന്നെ സീസർ ഇവിടെ കിട്ടില്ലാ.

നന്ദു | naNdu | നന്ദു പറഞ്ഞു... മറുപടി

നല്ല ഒരനുഭവം സമ്മാനിച്ചു.
മനക്കണ്ണില്‍ നല്ല ദൃശ്യാനുഭവവും.

തിരയൂ...
തീരാത്ത തേടലാകുന്നു ജന്മം എന്നാണല്ലോ!

ഓ.ടോ: രാജാവാണോ സ്ഥിരം കൂട്ട്?
:)

moideen angadimugar പറഞ്ഞു... മറുപടി

സമസ്യകൾക്കവസാനമില്ലാത്ത ഇവിടെ
ഞാൻ പ്രതീക്ഷിക്കേണ്ടതെന്ത്
ഒരു മയിൽപീലിതുണ്ട്-
ഒരു കുപ്പിവളപ്പൊട്ട്-

കൊള്ളാം വരികൾ ഇഷ്ടമായി.

UNNIKRISHNAN പറഞ്ഞു... മറുപടി

ഇവിടെയൊക്കെ പോയാല്‍ എങ്ങനാ കാണുന്നേ.

"അവസാനത്തെ ഉത്സവാന്തരീക്ഷത്തിൽനിന്ന്
പറിച്ചെടുത്ത് മരുഭൂമിയിലേക്ക് എറിയപ്പെടുന്ന
അവസാനനിമിഷങ്ങളിൽ വെള്ളാരംകണ്ണുകളുടെ
ആഴങ്ങളിൽ ഞാൻ തിരഞ്ഞതും
എന്നെ തന്നെയല്ലേ"
ഈ വരികള്‍ മാത്രം തിരയുന്നതു ഉള്‍ക്കൊള്ളുന്നു.

വീ കെ പറഞ്ഞു... മറുപടി

തൽക്കാലം ഒഴുക്കിനെതിരെ നീന്താൻ ‘നെപ്പോളിയൻ’ മതിയാകും. പക്ഷെ,എന്നെ തിരയാൻ അതു പോരാതെ വരും...!

Kalavallabhan പറഞ്ഞു... മറുപടി

നിന്നുള്ളിലേക്കൊന്നുനീ
തിരിഞ്ഞു നോക്കൂ
നിന്നെ കാണാമവിടെ
നിന്നെ കണുന്നതെങ്ങനെന്ന്

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു... മറുപടി

കൊള്ളാം.. ഇഷ്ടമായി..ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു... മറുപടി

എന്നെ 'തിരിയാതെ' ഇരിക്കുന്നിടത്തോളം എന്നെ തിരഞ്ഞാല്‍ കാണില്ല.

ബെഞ്ചാലി പറഞ്ഞു... മറുപടി

;)

ആളവന്‍താന്‍ പറഞ്ഞു... മറുപടി

ഞാന്‍ എന്നെ തിരയേണ്ടതെവിടെയാണ്...? നല്ല ചോദ്യം.

സിദ്ധീക്ക.. പറഞ്ഞു... മറുപടി

കണ്ടെത്തുമ്പോ അറിയിക്ക്...എന്റെ വക ഒരു മോതിരംകൂടി വാങ്ങിത്തരാം ..പോരെ ?

Villagemaan പറഞ്ഞു... മറുപടി

ഇന്നലെ കടുപ്പിച്ച കപ്പൂച്ചിനോക്കൊപ്പം
പരിചയപ്പെട്ട ലൂസിയുടെ...

കടുപ്പിച്ച കപ്പൂച്ചിനോക്കൊപ്പം ഇന്നലെ പരിചയപ്പെട്ട ലൂസിയുടെ...അല്ലെ കൂടുതല്‍ ചേരുക..തെറ്റാണു എങ്കില്‍ ക്ഷമിക്കുമല്ലോ..

ആശംസകള്‍

പഞ്ചമി പറഞ്ഞു... മറുപടി

നീ നിന്റെ ഉള്ളിലെക്കുതനെ സുക്ഷിച്ച് നോക്കുക
നിന്റെ മുഖം മൂടികള്‍ അഴിച്ചു മാറ്റുക നിനക്ക് നിന്നെ കണ്ടെത്താം

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു... മറുപടി

ഗ്രീറ്റിങ്ങ്സ് ഫ്രം കൂര്‍ക്കഞ്ചേരി

please visit
www.annvision.com

എന്‍.ബി.സുരേഷ് പറഞ്ഞു... മറുപടി

നിക്കു, ഇതിത്തിരി പഴയ ചിന്താഗതിയാണ്, കവിത മുറുകുന്നതിന് പകരം വാചാലമായി, ചില അപരിചിത ജീവിത സന്ദർഭങ്ങൾ ഇവിടെയുണ്ട്,, അതിനെ വേണ്ട വിധത്തിൽ പരിചരിക്കാൻ ശ്രമിച്ചില്ല.. കവിത പുറത്തേക്കല്ല അകത്തേക്കാണ് സഞ്ചരിക്കേണ്ടത്. വിശദീകരിക്കുകയല്ല കവിത അനുഭവിപ്പ്പിക്കുകയാണ്.. അങ്ങനെ വരട്ടെ.. കവിതയാവാൻ ചില കുതറൽ ഇവിടെയുണ്ട്.

ബിന്‍ഷേഖ് പറഞ്ഞു... മറുപടി

ഒന്ന് കണ്ണാടിയില്‍ നോക്കിയാല്‍ തീരുന്ന കാര്യമാ..നികൂ.
എന്നിട്ടും കണ്ടെത്തുന്നില്ലെങ്കില്‍ തിരച്ചിലോട് തിരച്ചില്‍ തന്നെ... നിരന്തരം .
എപ്പോഴെങ്കിലും കണ്ടെത്തും. ഉറപ്പു.

നാമൂസ് പറഞ്ഞു... മറുപടി

ഒഴുക്കിനൊപ്പം നീന്തുകയെളുപ്പം. എന്നാല്‍, ഒഴുക്കിനെതിരില്‍ നീന്തുകയെന്നതല്ലോ ശ്രമകരം.

അതിനീ ഒഴുക്കില്‍ ഇങ്ങനെ നീന്തിയാല്‍ അങ്ങെത്തില്ലാ.

Anees Hassan പറഞ്ഞു... മറുപടി

ഞാൻ പ്രതീക്ഷിക്കേണ്ടതെന്ത്
ഒരു മയിൽപീലിതുണ്ട്-
ഒരു കുപ്പിവളപ്പൊട്ട്-


yes ...that is sure

AFRICAN MALLU പറഞ്ഞു... മറുപടി

കോര്നിഷിന്റെ അര്‍ത്ഥം പിടികിട്ടി താങ്ക്സ്

shajkumar പറഞ്ഞു... മറുപടി

നല്ല വരികള്‍.

nikukechery പറഞ്ഞു... മറുപടി

എന്റെ തിരച്ചിലിനു കൂട്ടുവന്ന എല്ലാ സുമനസുകൾക്കും നന്ദി.

@നന്ദു, അഭിപ്രായത്തിനു നന്ദി, ഏയ്.. അല്ലാട്ടാ രാജാവിനൊക്കെ ഇപ്പെന്താ വെല(69Qr.!!)
@moideen, അഭിപ്രായത്തിനു നന്ദി
@unnikrishnan, ഇനിപ്പോ എവിടെ തിരഞ്ഞാലാ ഒന്നു കാണുക..
@വീ കെ, എന്നാ പിന്നെ ഞാൻ വിയറ്റ്നാം വാറ്റടിച്ചു വരാം..വീണ്ടും കാണണേ..
@kalavallaban, അഭിപ്രായത്തിനു നന്ദി
@ravikumar, താങ്ക് യു..
@ഇസ്മയില്ഭായ്, ഇങ്ങളെ ഇയ്ക്കറിയാട്ടാ..പണ്ട് തൊപ്പിവെച്ചിരുന്ന ആളല്ലേ..നന്ദി..
@ബെഞ്ചാലി, വായിച്ചല്ലോ..ല്ലേ..നന്ദി.
@ആളവന്‌താന്‌, നന്ദി..ഉത്തരം പറയൂ..
@സിദ്ധിക്ക, നന്ദി..സിദ്ധിക്കാടെ മോതിരം വേസ്റ്റാവുന്നാ തോന്നണത്..
@Villaageman, അയ്യേ..ഇതെന്തുപറ്റി..അഭിപ്രായം തുറന്നുപറയാനുള്ളതല്ലേ..വിമർശനത്തില്ലൂടെയല്ലേ തെറ്റുകൾ തിരുത്തുന്നത്..so mafi ക്ഷമ..OK
@പഞ്ചമി, നന്ദി.. അപ്പൊ ആദ്യം മുഖംമൂടി തെരയാല്ലേ...
@ജെ പി മാഷേ, താങ്ക് യു..
@സുരേഷേട്ടാ, അഭിപ്രായത്തിനു നന്ദി, ശ്രമിക്കാം..
@ബിൻഷേക്ക്, നന്ദി, ആ ഒരു ശുഭപ്രതീക്ഷയിലാണ്‌ വണ്ടി ഓടുന്നത്.
@നാമൂസ്, നന്ദി..നമുക്കീ ഒഴുക്കങ്ങണ്ട് ഇല്ലാണ്ടാക്കിയാലോ..

nikukechery പറഞ്ഞു... മറുപടി

@anees,അഭിപ്രായത്തിനു നന്ദി.
@african mallu, നന്ദി,,ഹാവൂ ഒരാൾക്കെങ്കിലും മനസിലായല്ലോ.
@shajikumar, അഭിപ്രായത്തിനു നന്ദി.

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

നെപ്പോളിയന്‍ ആണ് അല്ലേ ബ്രാന്‍ഡ്‌. ഉം നടക്കട്ടെ. സുരേഷ് പറഞ്ഞപോലെ അവനവനിലേക്ക്‌ നടക്കുന്ന കാലം ഒക്കെ പോയില്ലേ ?

majeed പറഞ്ഞു... മറുപടി

@ഭാനു കളരിക്കല്‍