2011, ഫെബ്രുവരി 23, ബുധനാഴ്‌ച

കൊല്ലാതെ തിന്നുന്നവർ

ചത്തുമലച്ച്‌
മരവിച്ചതിനെ
തൊലിയുരിച്ച്‌
വെട്ടിക്കൂട്ടുമ്പോൾ
ഒരു തീവണ്ടിയുടെ ഛഡ്‌.. ഘഡ്ഡാ
താളം കൂട്ടുവരുന്നു.

വെട്ടുകത്തി കൊണ്ട്‌
അറ്റുപോയ ഇടതുകൈതണ്ടയിൽ
മാസ്കിങ്ങ്‌ ടേപ്പ്‌ ഒട്ടിച്ചിരിക്കുകയാണ്‌
ചെഞ്ചോര ചാടാതിരിക്കാനല്ല
നുരയ്ക്കുന്ന പുഴുക്കൾ
പുറത്തു ചാടാതിരിക്കട്ടെ

പ്രഷർകുക്കറിന്റെ വിസിലിനു
തീവണ്ടിയുടെ ചൂളംവിളിയുടെ
അതേ സ്വരം
അവസാനം തീൻമേശയിലെത്തിയപ്പൊൾ
കങ്ങി നീലിച്ച തുടകൾ
പുറത്തേക്കുന്തി നില്ക്കുന്നു

മനംപിരട്ടലിന്റെ ഓക്കാനവുമായി
എഴുന്നേല്ക്കാനൊരുങ്ങുമ്പോൾ
സാരമില്ലടാ കൊന്നപാപം
തിന്നാൽ തീരും
ബോഗിയിലെ സഹയാത്രികനായ
രാജേട്ടന്റെ സ്വരം

അതല്ലാ അച്ചായാ..
കൊല്ലുന്നവനറിയുന്നില്ലല്ലോ
തിന്നുന്നവന്റെ വേദന
ഇവിടെ കൊല്ലുന്നതൊരാൾ
തിന്നുന്നതോ??

46 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി

ഇവിടെ കൊല്ലുന്നതൊരാൾ
തിന്നുന്നതോ??

TPShukooR പറഞ്ഞു... മറുപടി

ലോകം എന്നെന്കിലുമൊക്കെ നന്നാവുമായിരിക്കും.

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

ശക്തമായി ചില കാര്യങ്ങള്‍ പറയാന്‍ വെമ്പുന്ന കവിത ...:)

Yasmin NK പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട്. പിന്നെ ആ ഹെഡറില്‍ കാണുന്ന ഫോട്ടോ അതെവിടെയാ..? നല്ലത്.

ശ്രീജ എന്‍ എസ് പറഞ്ഞു... മറുപടി

വല്ലാത്തൊരു മാനസികാവസ്ഥ സൃഷ്ടിച്ചു ഈ കവിത .

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ഛഡ്‌.. ഘഡ്ഡാതാളത്തോടെ ചൊല്ലാന്‍ കഴിയുന്ന വരികള്‍.
എന്തൊക്കെയോ കാര്യമായി പറയാന്‍ തുടങ്ങുന്നത് പോലെയേ എനിക്ക് തോന്നിയുള്ളൂ.
അത്രയേ എനിക്ക് കത്തിയുള്ളു.
കവിതയെക്കുറിച്ച എന്റെ പോരായ്മ.

KELIKOTTU പറഞ്ഞു... മറുപടി

ശക്തമായ ബിംബങ്ങള്‍ ... നല്ലത് .

ബിജുകുമാര്‍ alakode പറഞ്ഞു... മറുപടി

ആശംസകള്‍..

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

ശക്തമായ കവിത....സൗമ്യയുടെ ആത്മാവിനു സമര്‍പ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല പ്രാര്‍ത്ഥന....
ഗോവിന്ദച്ചാമിമാരുടെ കോടിക്കണക്കിനു "പുഴുക്കള്‍" ചാടുന്ന അവയവമാണ് കണ്ടിക്കേണ്ടത്.....

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

കൊല്ലാതെ തിന്നാനുള്ള കൊതിയും
തിന്നാതെ കൊന്നതിനുള്ള പാപവും...!

Unknown പറഞ്ഞു... മറുപടി

ഇതാണ്, നിത്യവും ധാര്മ്മികമായിട്ടു അധ:പതിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ കേരളം!
നന്നായിട്ടെഴുതി. അഭിനന്ദനങ്ങള്‍!

khader patteppadam പറഞ്ഞു... മറുപടി

ബീഭത്സതയുടെ കവിത

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ പറഞ്ഞു... മറുപടി

നല്ല മൂര്‍ച്ചയുള്ള കവിത

Umesh Pilicode പറഞ്ഞു... മറുപടി

kollaam... nannayirikkunnu

അജ്ഞാതന്‍ പറഞ്ഞു... മറുപടി

നല്ല കവിത..തീവ്രമായി എഴുതി..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു... മറുപടി

എന്തൊക്കെയാണ് ഉദ്ദേശിക്കുന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ല മാഷെ ...

Unknown പറഞ്ഞു... മറുപടി

നല്ല നിരീക്ഷണം.
മനംപിരട്ടലുണ്ടാക്കുന്ന വാക്കുകള്‍...
അപ്രിയ സത്യത്തിന്റെ മൂര്‍ച്ച...
നിര്‍ദ്ദയമായ വര്‍ത്തമാനം തരുന്ന വേദന...

Kalavallabhan പറഞ്ഞു... മറുപടി

കൊല്ലുന്നവനറിയുന്നില്ലല്ലോ
'കൊള്ളുന്നവന്റെ ' വേദന

ചന്തു നായർ പറഞ്ഞു... മറുപടി

“പ്രഷർകുക്കറിന്റെ വിസിലിനു
തീവണ്ടിയുടെ ചൂളംവിളിയുടെ
അതേ സ്വരം........“ മനസ്സിൽ തിങ്ങി നിരയുന്ന രോഷത്തിന്റെ ചൂളം വിളിയും കേൾക്കുന്നൂ‍..നല്ല രചന

Kalam പറഞ്ഞു... മറുപടി

രോഷം തിളക്കുന്നുണ്ട്,
അത് കൊണ്ടാവും പറയുന്നത് പലതും തെളിയാതെ പോകുന്നത്.

എല്ലാം തെളിച്ചു പറയണമെന്നും ഇല്ലല്ലോ!

കൂടുതല്‍ ശക്തിയോടെ തുടരുക..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു... മറുപടി

ധാര്‍മികരോഷം കുതിച്ചൊഴുകുന്ന ശക്തിയുണ്ട് വാക്കുകള്‍ക്ക്.
ഒരു കയ്യില്ലാതവന് ഇത്രയും പുഴുക്കളെ പേറാമെങ്കില്‍ രണ്ടു കയ്യും ഉണ്ടായിരുന്നെങ്കില്‍ 'പുഴുബിസിനെസ്സ്' അവന്‍ തുടങ്ങിയേനെ!
സൗദി മോഡലില്‍ എല്ലാര്‍ക്കും ഒരു പാഠമായി അവനെ ശിക്ഷിക്കാന്‍ വകുപ്പുണ്ടോ? അത് കണ്ടുനിന്നവരും അറിഞ്ഞവരും ജന്മത്തില്‍ അത്തരം പാപം ചെയ്യില്ല..
എന്നാല്‍ ,പേരിനൊരു ശിക്ഷയും കഴിഞ്ഞു ഇനിയും അവന്‍ പുറത്തുവരും. നമ്മുടെ വ്യവസ്ഥ അതാണ്‌. അതിനാല്‍ നിങ്ങളുടെ മക്കളെ ചിറകിനടിയില്‍ ഒളിപ്പിക്കുക..
ഓര്‍ക്കുക , ഗോവിന്ദചാമിമാര്‍ നമുക്ക് ചുറ്റും അനേകം ഉണ്ട്.

ente lokam പറഞ്ഞു... മറുപടി

അതെ അത് തന്നെ ആണ് അതിന്റെ
ക്രൂരത ...ഇവിടെ കൊല്ലുന്നത് ഒരാള്‍ ..തിന്നുന്നതോ അനേകര്‍ .
.കൊന്നാല്‍ പാപം തിന്നാല്‍ തീരുമോ ?
അതിന്റെ അര്‍ഥം പ്രായശ്ചിത്തം ചെയ്യുക എന്നാണു ..പ്രായശ്ചിത്തം പക്ഷെ മാനസാന്തരം ഉണ്ടായി കഴിഞ്ഞുള്ള
അവസ്ഥ ആണ് ..ഇവിടെ ആര്‍ക്കു മാനസാന്തരം ?പിന്നെവിടെ
പ്രായശ്ചിത്തം ..അപ്പൊ കൊന്നാല്‍ പിന്നെ തിന്നാന്‍ അവൂല്ല ...
തിന്നാന്‍ ഇഷ്ടമില്ലാത്ത ലോകം ആണിത് .കൊല്ലാന്‍ മാത്രം ഇഷ്ടപ്പെടുന്നവര്‍ . pressure cooker വിസില്‍ ചൂളം വിളിക്ക്
ചേര്‍ന്നെങ്കിലും തീന്‍ മേശയും ഒക്കെ യഥാര്‍ത്ഥ ആശയത്തില്‍ നിന്നു വ്യതി ചലിച്ചു പോയി...കുറച്ചു അപാകത ഉണ്ട് വരികള്‍
യോജിപ്പിച്ചതില്‍ എന്നാലും വളരെ നന്നായി ആശയം ..
അഭിനന്ദനങ്ങള്‍ .

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു... മറുപടി

വാക്കുകള്‍ക്കു വാളിനേക്കാള്‍ മൂര്‍ച്ച...
കവിത നന്നായി മാഷെ...

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു... മറുപടി

ആത്മരോഷംകൊണ്ടെരിയുന്നമനംവരികളിൽകണ്ടു.ഈഅഗ്നിയിലുരികുകയല്ലാതെ നമ്മളൊക്കെയെന്തുചെയ്യും..!!

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു... മറുപടി

വായിച്ചു. ഇഷ്ടമായി

sreee പറഞ്ഞു... മറുപടി

‘കൊല്ലുന്നവനറിയുന്നില്ലല്ലോ
തിന്നുന്നവന്റെ വേദന‘.കൊല്ലപ്പെടുന്നവരുടെ വേദനയോ?

ശാന്ത കാവുമ്പായി പറഞ്ഞു... മറുപടി

പലരും തിന്നുന്നുണ്ടല്ലോ.

പാവപ്പെട്ടവൻ പറഞ്ഞു... മറുപടി

എഴുതിയാൽ ഒരു പക്ഷെ തിളക്കമുണ്ടാകും

നികു കേച്ചേരി പറഞ്ഞു... മറുപടി

കവിത വായിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്ത എല്ലാ സുമനസുകൾക്കും നന്ദി.

@shukoor, നമുക്ക്‌ കാത്തിരിക്കാം..നന്ദി.
@രമേശ്ജി,മാർഗനിർദേശങ്ങളുമായി വീണ്ടും കാണുമെന്ന പ്രതീക്ഷയോടെ നന്ദി.
@മുല്ല, ഫോട്ടോ തമിഴ്നാട്ടിൽ വാല്പ്പാറയിൽ നിന്നും കുറച്ചകലെ ചിന്നകനാർ എന്ന കുഗ്രാമം.പൊള്ളുന്ന മാർച്ചിൽ പോലും കംമ്പിളി പുതച്ചേ ഉറങ്ങാൻ പറ്റൂ.ലാസ്റ്റ്‌ വെക്കേഷനിൽ പോയപ്പോൾ എടുത്തതാ.സന്തോഷം.
@ശ്രീദേവി, വായനക്കും അഭിപ്രായത്തിനും നന്ദി.
@റാംജി ഭായ്‌, കൊടുംകുറ്റവാളിയായ ഒരുത്തന്റെ ചെയ്തിയുടെ അളവുകോലെടുത്ത്‌ ബാക്കി പുരുഷപ്രജകളെ അളക്കാനുള്ള ചിലരുടെ വ്യഗ്രത കണ്ടപ്പോൾ പറഞ്ഞുപോയതാ..
@kelikottu, വായനക്കും അഭിപ്രായത്തിനും നന്ദി.
@വാഴക്കോടൻ,വായനക്കും അഭിപ്രായത്തിനും നന്ദി.
@ബിജുകുമാർ,വീണ്ടും കാണുമെന്ന വിശ്വാസത്തോടെ,നന്ദി.
@ചാണ്ടികുഞ്ഞ്‌, ഒന്ന്‌ ഗൌരവരായല്ലോ..പ്രാർത്ഥനയിൽ ആ കുടുംബത്തേയും ഉൾപെടുത്താം.നന്ദി.
@മുരളിയേട്ടാ, കൊല്ലാതെ തിന്നേണ്ടിവരുന്നതിലുള്ള അമർഷം.
@appachan, വായനക്കും അഭിപ്രായത്തിനും നന്ദി.
@khader ഭായ്‌,
@ശ്രീ,
@സീയെല്ലെസ്സ്‌,
@ഉമേഷ്‌,
@മഞ്ഞുതുള്ളി,
>>>>>>>>>>വീണ്ടും കാണുമെന്ന വിശ്വാസത്തോടെ,നന്ദി.
@സുനിൽ, പശുവും ചത്തു മോരിലെ പുളിയും പോയി ല്ലേ.. വായനക്കും അഭിപ്രായത്തിനും നന്ദി.
@നന്ദു,
@ചന്തു നായർ,
@കലാം,
@റിയാസ്,
@പള്ളിക്കരയിൽ,
@ജയിംസേട്ടാ,
@പാവപെട്ടവൻ
>>>>>>>>>>>>മാർഗനിർദേശങ്ങളുമായി വീണ്ടും കാണുമെന്ന പ്രതീക്ഷയോടെ നന്ദി.
@ഇസ്മയിൽ ഭായ്,സൂചിപ്പിച്ച ശിക്ഷയോട് യോജിക്കാൻ കഴിയുന്നില്ലെങ്കിലും, വ്യവസ്ഥിതിയിൽ മാറ്റം വരണം എന്ന അഭിപ്രായത്തോട് 100% യോജിക്കുന്നു.
@വിൻസെന്റ് ഭായ്, മാർഗനിർദേശങ്ങളുമായി വീണ്ടും കാണുമെന്ന പ്രതീക്ഷയോടെ,വായനക്കും അഭിപ്രായത്തിനും നന്ദി.
@kalavallaban,
{@sreee,
{@ശാന്തേച്ചി,
കൊള്ളുന്നവരുടേയും, കൊല്ലപെടുന്നവരുടേയും വേദനയെ കുറച്ചുകാണാനല്ല ഞാൻ ശ്രമിച്ചത്, മനുഷ്യമാംസം തിന്നുന്ന ഒരു കാട്ടാളന്റെ ചെയ്തികളുടെ ഫലം ബാക്കിയുള്ളവരേയും തീറ്റിച്ചേ അടങ്ങൂ എന്ന ചിലരുടെ നിർബന്ധത്തോട് പ്രതികരിച്ചു പോയതാ.
വായനക്കും അഭിപ്രായത്തിനും നന്ദി.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

oru nal varum....... aashamsakal....

കുഞ്ഞൂസ് (Kunjuss) പറഞ്ഞു... മറുപടി

വാക്കുകൾക്ക് വാളിനേക്കാൾ മൂർച്ചയുണ്ട്.ശക്തമായ വരികൾ, ആത്മരോഷം കൊള്ളൂന്ന കവിത നന്നായിട്ടുണ്ട്.

അലി പറഞ്ഞു... മറുപടി

തീക്ഷ്ണതയുള്ള വരികൾ.

ajith പറഞ്ഞു... മറുപടി

ബ്ലോഗ് ഹെഡറിലെ ഈ ചിത്രം വാഗമണ്‍ പ്രദേശത്തെയാണോ ?

Anil cheleri kumaran പറഞ്ഞു... മറുപടി

ഇവിടെ കൊല്ലുന്നതൊരാൾ
തിന്നുന്നതോ??
:(

കൊച്ചു കൊച്ചീച്ചി പറഞ്ഞു... മറുപടി

നിങ്ങളാളു പുലിയാണല്ലേ!!

ഏന്തിനാ ചേട്ടാ വെര്‍തേ മനസ്സാക്ഷിക്ക് പണീണ്ടാക്കണെ.

smitha adharsh പറഞ്ഞു... മറുപടി

തീവണ്ടി എന്നും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്‌.ഇപ്പോള്‍ പേടിപ്പെടുത്തുന്നു..

Pranavam Ravikumar പറഞ്ഞു... മറുപടി

കവിത നന്നായിട്ടുണ്ട്!

ManzoorAluvila പറഞ്ഞു... മറുപടി

ആദ്യമായിട്ടാണു ഇവിടെ കവിതകളും കഥകളും വായിച്ചു, എല്ലാം ഇഷ്ടപ്പെട്ടു.. വീണ്ടും വരാം

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ഞാൻ ഇവിടെ ആദ്യമായിട്ടാണെന്നു തോനുന്നു ..വളരെ നല്ല വരികൾ ഇന്നിന്റെ ദുരവസ്ഥയ്ക്കെതിരെ ഉയർത്തിയ കൈകളിലെ തൂലികയിൽ നിന്നും അടർന്നു വീണ രോഷാകുലമായ വാക്കുകൾ നമ്മുടെ തൂലികകൾ ഇതിനായി ഇനിയും ചലിപ്പിക്കുക, വരികൾക്ക് മൂർച്ചകൂടുതലുള്ളതു പോലെ ആശംസകൾ..

തൂവലാൻ പറഞ്ഞു... മറുപടി

ശക്തിയുള്ള വരികൾ..

African Mallu പറഞ്ഞു... മറുപടി

ഒരു പാട് മൂര്‍ച്ചയുള്ള വരികള്‍..വിഷയത്തില്‍ കുറച്ചു കൂടി ക്ലാരിറ്റി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നുന്നു ...കാരണം ആദ്യത്തെ കുറച്ചു കമന്റുകള്‍ ,,പിന്നെ ചാണ്ടി കുഞ്ഞിന്റെ കമന്‍റു ,പിന്നെ എല്ലാവര്ക്കും ക്ലിയര്‍ ആയി ..അപ്പൊ എനിക്കും കത്തി .കവിതയെ കുറിച്ച് വലിയ ബോധം ഇല്ല .അത് കൊണ്ട് അബദ്ധം ആവാന്‍ സാധ്യതയുണ്ട് ..

ബെഞ്ചാലി പറഞ്ഞു... മറുപടി

കവിത നന്നായിട്ടുണ്ട്.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു... മറുപടി

കൊന്നാല്‍ പാപം തിന്നാല്‍ തീരും.
ശരിയാണ്.

Echmukutty പറഞ്ഞു... മറുപടി

ഞടുക്കമുണ്ടാക്കുന്ന വരികൾ, നന്നായി.

ഇനിയും കൂടുതൽ നന്നാക്കാനാവും. അതിനുള്ള പ്രതിഭയുണ്ട്. അഭിനന്ദനങ്ങൾ.

വരയും വരിയും : സിബു നൂറനാട് പറഞ്ഞു... മറുപടി

കൊള്ളാം...നല്ല മൂര്‍ച്ച!!!

നികു കേച്ചേരി പറഞ്ഞു... മറുപടി

@jayaraj,
@കുഞ്ഞൂസ്‌,
@അലി,
@കുമാരന്‌,
@smitha,
@pranavam,
@manzoor,
@ഉമ്മു അമ്മാര്‌
@തൂവലാൻ,
@african mallu,
@ബെഞ്ചാലി,
@echmukutty,
@sibu,
ഇവിടെ വന്ന് കവിത വായിച്ച് അഭിപ്രായങ്ങളും മാർഗനിർദേശങ്ങളും അടയാളപെടുത്തിയ എല്ലാ സുമനസുകൾക്കും നന്ദി.ഈ കുഞ്ഞുലോകത്തിൽ എല്ലാവരേയും ഇനിയും കാണുമെന്ന പ്രതീക്ഷയോടെ...നികു കേച്ചേരി.
@ajithഭായ്, അർഹിക്കുന്ന അവ്ജ്ഞ വരവുവെച്ചിട്ടുണ്ട്...വന്നതിന്‌ നന്ദി.
@കൊച്ചു കൊച്ചീച്ചി, ചേട്ടായി മനസാക്ഷിക്ക് ഇടക്കെങ്കിലും ഒരു പണികൊടുത്തില്ലെങ്കിൽ പിന്നത് ഉപ്പിട്ടുവെക്കാൻ പോലും പറ്റില്ല..വായനക്കും നല്ല അഭിപ്രായത്തിനും നന്ദി.
@കുസുമേച്ചി, കൊല്ലാതെ തിന്നേണ്ടിവരുമ്പോഴോ?? വായനക്കും അഭിപ്രായത്തിനും നന്ദി.