2011, മാർച്ച് 9, ബുധനാഴ്‌ച

മരുഭൂമികളിൽ മഴപെയ്യുന്നത്

ഇവിടെ ഈന്തപ്പനകൾ
പൂക്കാൻ തുടങ്ങി
ഇളംമഞ്ഞനിറത്തിൽ
പഴുപ്പിക്കാനായുള്ള ഒരു
വേനലിനെ തേടി.

ടൗൺഹാളിന്റെ മതിൽകെട്ടിനകത്ത്
പൂമരച്ചോട്ടിൽ നാം
പരിഭവം പറഞ്ഞ
നിനക്കറിയുന്ന നമ്മുടെ
വേനലല്ല.

എയർകണ്ടീഷണറിന്റെ നനുത്ത
തണുപ്പിനപ്പുറവും എന്നെ
ബാഷ്പീകരിക്കുന്ന
ഘനീഭവിച്ച ഘനമുള്ള
ബാഷ്പമാക്കുന്ന വേനൽ.

വാച്ച് വാങ്ങിയാ അപ്പച്ചാ?..
മോനാണ്‌..അവന്‌ -
കൈയ്യിൽ കെട്ടി ബട്ടൺ അമർത്തിയാൽ
ആളോളുടെ രൂപം മാറ്റാൻ
പറ്റണ ശരിക്കുള്ള ബെൻ10 വാച്ച്
തന്നെ വേണംട്ടാ..അപ്പച്ചാ..

അവനറിയുന്നില്ലല്ലോ
വാച്ചുകെട്ടി ബട്ടണമർത്തി
അവന്റെ അപ്പൻ
പെയ്യാനൊരുങ്ങി ഇരുണ്ട്
ഒരു മേഘക്കീറായി
എല്ലാ ദിവസവും
അവന്റെ അടുത്തെത്തുന്നത്.

ഇന്നെനിക്ക്
പെയ്തേതീരൂ
ഊഷരതയുടെ
ആഴങ്ങളിൽ
ഉൾവലിവിന്റെ മൗനത്തോടെ.

45 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി

ഇന്നെനിക്ക്
പെയ്തേതീരൂ
ഊഷരതയുടെ
ആഴങ്ങളിൽ
ഉൾവലിവിന്റെ മൗനത്തോടെ.

Unknown പറഞ്ഞു... മറുപടി

സ്നേഹം പെയ്തൊഴിയാന്‍ കൊതിച്ചു സ്മരണകളുടെ നിഴല്‍ മറക്കുള്ളില്‍ വീര്‍പ്പു മുട്ടുമ്പോള്‍ അകലങ്ങളുടെ കാതം മനസ്സുരുകി മഞ്ഞായി പടര്‍ന്നെത്താന്‍ കൊതിക്കുന്നു ...
കൈകള്‍ നീട്ടിയും ,നീര്‍ കണങ്ങള്‍ തൂകി വിലപിച്ചും ഉരുകുന്ന ഒരച്ഛന്‍!
നന്നായിരിക്കുന്നു !
അനുമോദനങ്ങള്‍ .........

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു.ആ ഈന്തപ്പനകള്‍ എന്നാണ് പഴുത്ത പഴങ്ങള്‍ പൊഴിക്കുന്നത്.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു... മറുപടി

പെയ്തൊഴിയട്ടെ , മനം തണുക്കട്ടെ...

കവിത നന്നായിരിക്കുന്നു.

Unknown പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു.

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ഇന്നെനിക്ക്
പെയ്തേതീരൂ
ഊഷരതയുടെ
ആഴങ്ങളിൽ
ഉൾവലിവിന്റെ മൗനത്തോടെ.

കൊച്ചു കൊച്ചീച്ചി പറഞ്ഞു... മറുപടി

പെയ്യട്ടേ, മാഷേ. ഒന്നു പെയ്തൊഴിയുന്നത് നല്ലതാണ്...അതുകൊണ്ട് മരുഭൂമിക്കും മകനും ഈര്‍പ്പം കിട്ടിയില്ലെങ്കിലും..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

അന്നത്തെ ടൗൺഹാളിന്റെ മതിൽകെട്ടിനകത്ത്
പൂമരച്ചോട്ടിൽ വെച്ച് പ്രണയം കൈമാറിയത് തൊട്ട് മകന്റെ ഇഷ്ട്ടങ്ങൾക്ക് വരെ കാതോറ്ത്തിരിക്കുന്ന പ്രവാസിയുടെ കട്ട പിടിച്ച മേഘങ്ങൾ.....

എല്ലാം പെയ്തൊഴിയട്ടെയെല്ലെ ഇങ്ങനെയെങ്കിലും...
അല്ലേ ഭായ്
നന്നായിട്ടുണ്ട് കേട്ടൊ നിക്സ്സൺ

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

പെട്ടെന്ന് മക്കളെ ഓര്‍ത്തുപോയല്ലേ ..
അകലെയുള്ള പ്രിയതമയെയും ..ഓര്‍മ പ്പെരുക്കങ്ങളില്‍ അവര്‍ ഇടിവെട്ടിപ്പെയ്യട്ടെ..

MOIDEEN ANGADIMUGAR പറഞ്ഞു... മറുപടി

എയർകണ്ടീഷണറിന്റെ നനുത്ത
തണുപ്പിനപ്പുറവും എന്നെ
ബാഷ്പീകരിക്കുന്ന
ഘനീഭവിച്ച ഘനമുള്ള
ബാഷ്പമാക്കുന്ന വേനൽ.

കൊള്ളാം.

Unknown പറഞ്ഞു... മറുപടി

വാച്ചും അപ്പച്ചനും മകനും ഒരധികപ്പറ്റായ് തോന്നുന്നു.
പകരം വെക്കാന്‍ വേറെന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ ആസ്വാദ്യമായേനെ എന്ന് തോന്നുന്നു. തുടക്കവും അവസാനവും വളരെ ഹൃദ്യം.

അവസാനവരികള്‍ എവിടെയൊക്കെയോ വായിച്ച് മറന്ന സാദൃശ്യങ്ങള്‍ ഉണ്ട്.

Unknown പറഞ്ഞു... മറുപടി

അധികം സെന്ടിയായാല്‍ മേന്ടലാവും ..അത് കൊണ്ട് വേഗം പെയ്തൊഴിയു.....നന്നായിട്ടുണ്ട്

Yasmin NK പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട്.ആശംസകള്‍

MUHAMMED പറഞ്ഞു... മറുപടി

മരുഭൂമിയിലെ ദൈനംദിനജീവിതത്തിലെ ചില ചിത്രങ്ങള്‍..ഇഷ്ടപ്പെട്ടു

Kalavallabhan പറഞ്ഞു... മറുപടി

പെയ്യാനൊരുങ്ങി ഇരുണ്ട്
ഒരു മേഘക്കീറായി

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു... മറുപടി

ചൂടുകാലം ആയിത്തുടങ്ങി... ഇരുണ്ട കാര്‍മേഘങ്ങള്‍ ഇടിവെട്ടി പെയ്തിറങ്ങട്ടെ... തണുക്കട്ടെ ഭൂമിയും നമ്മുടെ ആത്മാവും... ആശംസകള്‍

Pranavam Ravikumar പറഞ്ഞു... മറുപടി

മനോഹരമായ ചിന്ത..!

Areekkodan | അരീക്കോടന്‍ പറഞ്ഞു... മറുപടി

ഇന്നെനിക്ക്
പെയ്തേതീരൂ
എനിക്കും...

നരിക്കുന്നൻ പറഞ്ഞു... മറുപടി

പെയ്തൊഴിഞ്ഞേ തീരൂ.. പക്ഷേ, പലപ്പോഴും നീരൊഴിയാതെ പെയ്തൊഴിയാതെ ഉള്ളിലങ്ങനെ ഭനീഭവിച്ച് കിടക്കും..

Unknown പറഞ്ഞു... മറുപടി

പ്രിയപ്പെട്ടവര്‍ക്കായി മഴയായി പെയ്യൂ...
:)

ബിന്‍ഷേഖ് പറഞ്ഞു... മറുപടി

വാച്ച് വാങ്ങിയാ അപ്പച്ചാ?..
മോനാണ്‌..അവന്‌ -
കൈയ്യിൽ കെട്ടി ബട്ടൺ അമർത്തിയാൽ
ആളോളുടെ രൂപം മാറ്റാൻ
പറ്റണ ശരിക്കുള്ള ബെൻ10 വാച്ച്
തന്നെ വേണംട്ടാ..അപ്പച്ചാ..

സത്യമായിട്ടും ഒരു കാര്യം പറയട്ടെ നികൂ.
എന്റെ മോന്‍ ഇക്കാര്യം പറഞ്ഞു എന്നെയും
വിളിച്ചിരുന്നു.
എന്തൊരു സാമ്യം, അല്ലേ .

ഞാനും പറയട്ടെ.

അവനറിയുന്നില്ലല്ലോ
വാച്ചുകെട്ടി ബട്ടണമർത്തി
അവന്റെ അപ്പൻ
പെയ്യാനൊരുങ്ങി ഇരുണ്ട്
ഒരു മേഘക്കീറായി
എല്ലാ ദിവസവും
അവന്റെ അടുത്തെത്തുന്നത്.

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

ശക്തമായ വികാരമുള്‍ക്കൊള്ളുന്ന കവിത...നന്നായിരിക്കുന്നു....

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു... മറുപടി

ഇന്നെനിക്ക്
പെയ്തേതീരൂ !

നന്നായിരിക്കുന്നു.

ശ്രീ പറഞ്ഞു... മറുപടി

നന്നായിരിയ്ക്കുന്നു

the man to walk with പറഞ്ഞു... മറുപടി

ഇഷ്ടായി കവിത

ആശംസകള്‍

Jithu പറഞ്ഞു... മറുപടി

അവസാന വരികള്‍ കൂടുതല്‍ ഇഷ്ടമായി...ഭാവുകങ്ങള്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

valare nannayittundu.... bhavukangal....

ശ്രീജ എന്‍ എസ് പറഞ്ഞു... മറുപടി

ഇന്നെനിക്ക്
പെയ്തേതീരൂ
ഊഷരതയുടെ
ആഴങ്ങളിൽ
ഉൾവലിവിന്റെ മൗനത്തോടെ.

സങ്കടം വന്നല്ലോ.കാലം ചെല്ലുമ്പോള്‍ പല അസാന്നിധ്യങ്ങളും ശീലമാകുന്നു പലര്‍ക്കും.പ്രവാസി മാത്രം നീറും.ഓരോ അവധിക്കും കളിപ്പാട്ടങ്ങളും സമ്മാനങ്ങളുമായി ഓടിയെത്തും.പറന്നകലുന്ന ദിവസങ്ങളെ നോക്കി ആരും കാണാതെ നെടുവീര്‍പ്പിടും

Unknown പറഞ്ഞു... മറുപടി

പ്രവാസിയായ പിതാവിന്‍റെ മൌനനൊമ്പരങ്ങള്‍ കവിതയിലൂടെ
പെയ്തിറങ്ങി..
നന്നായിരിക്കുന്നു.

നികു കേച്ചേരി പറഞ്ഞു... മറുപടി

@pushpamgad,
@കുസുമേച്ചി, ജുലായ്,ഓഗസ്റ്റ് ആവുമ്പോൾ പഴുക്കും ഇത്തവണ ഞാൻ പഴുക്കില്ല.
@കുഞ്ഞൂസ്,
@ex pravasini, രണ്ട് തവണ
@റാംജി ഭായ്,
@കൊച്ചീച്ചി,
@മുരളിഭായ്,
@രമേശ്ജി,ഭായിടെ പോസ്റ്റ് ഈ വരികൾക്കു പിന്നിലെ ഒരു ചാലകം ആകുന്നു.
@moideen,
@നിശാസുരഭി,തിരുത്തലുകളെ ഉൾക്കൊള്ളുന്നു
@african mallu, ഇപ്പൊഴേ മെന്റലാ ഇനി കൂടാതിരിക്കൻ ശ്രദ്ധിക്കാം
@മുല്ല,
@muhammed,
@kalavallabhan,
@ഷെബീർ,
@pranavam ravi,
@അരീക്കോട്,
@നരികുന്നൻ,പെയ്തൊഴിയട്ടെ മാഷേ..ഒന്നും ബാക്കിയാവാതെ..
@നന്ദു, മഴപെയ്യുമ്പോൾ എല്ലാവർക്കും ഇഷ്ട്ടാ..ഇടിം..മിന്നലും???
@ബിൻഷേഖ്,സേയിം പിച്ച്..എതാണ്ട് ഒരു കാർട്ടൂണിൽ കണ്ടെന്ന് പറഞ്ഞ് ദിവസോം ചോദിക്കും..ദുബായിൽ കിട്ടുമെന്ന് അവന്റെ കൂട്ടുകാരൻ പറഞ്ഞെത്രെ...
@ചാണ്ടികുഞ്ഞ്,
@വാഴക്കോടൻ,
@ശ്രീ,
@the man...,
@jithu,
@jeyraj...,
@ശ്രീദേവി,എന്തിനാ ഇങ്ങിനെ എന്ന് പലപ്പൊഴും ചോദിച്ച് ഉത്തരം കിട്ടാത്തതിനാൽ വീണ്ടും....

സുഹൃത്തുക്കളെ..ഈ പ്രവാസിയുടെ ജല്പനങ്ങൾക്ക് കാതുതന്ന എല്ലാ സുമനസുകൾക്കും നന്ദി..വീണ്ടും നിർദേശങ്ങളുമായി എത്തുമെന്ന വിശ്വാസത്തോടെ..
നികു കേച്ചേരി.

ente lokam പറഞ്ഞു... മറുപടി

aashamsakal....

kharaaksharangal.com പറഞ്ഞു... മറുപടി

ബട്ടനമാര്‍ത്തുന്ന വാച്ച് - അതത്ര പിടിച്ചില്ല. ആശംസകള്‍.

ഗീത പറഞ്ഞു... മറുപടി

അവിടെ വന്ന് ആ കമന്റ് എഴുതിയപ്പോൾ ഞാനോർത്തത് പരീക്ഷാച്ചൂടിൽ കുഞ്ഞുമോനുമായി ഗുസ്തികൂടുന്ന ഒരച്ഛന്റെ ചിത്രമാണ്. ഇത് വായിച്ച് വല്ലാത്ത വിഷമം തോന്നി.

പ്രയാണ്‍ പറഞ്ഞു... മറുപടി

ഇന്നെനിക്ക്
പെയ്തേതീരൂ
ഊഷരതയുടെ
ആഴങ്ങളിൽ
ഉൾവലിവിന്റെ മൗനത്തോടെ.
all the best...:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു... മറുപടി

ഇത് കവിതയാണെന്നു തോന്നിയില്ല.
പക്ഷെ അതിലെ പ്രമേയം ചിന്തനീയം,പ്രസക്തം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു... മറുപടി

ഇത് കവിതയാണെന്നു തോന്നിയില്ല.
പക്ഷെ അതിലെ പ്രമേയം ചിന്തനീയം,പ്രസക്തം.

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു... മറുപടി

ബന്ധവിയോഗത്തിന്‍ ചൂടേറ്റു
പ്രേമവാത്സല്യങ്ങള്‍ മഴ
മേഘമാകുന്നു ഘനീഭവിച്ചു
കവിതയായി പെയ്തിടുന്നു

Shameee പറഞ്ഞു... മറുപടി

ആർദ്രം ഈ വരികൾ...

Lipi Ranju പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു,
ആശംസകള്‍...

വാവാച്ചി പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു.

മാനവധ്വനി പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു

നികു കേച്ചേരി പറഞ്ഞു... മറുപടി

@ente lokam,
@kanalukal,
@ഗീത,നെറ്റ്ഫോണും ഗൂഗിൾ ടോക്കുമോക്കെ ഉള്ളതുകൊണ്ട്‌ ഗുസ്തിക്ക്‌ കുറവില്ലാട്ടാ
@പ്രയാണ്‌,
@ഇസ്മയിൽ ഭായ്‌, കവിതയായിട്ടൊന്നും എടുക്കണ്ട..ചില കുത്തികുറിക്കലുകൾ അത്രമാത്രം.
@ജയിംസേട്ടൻ,
@shameer,
@lipi ranju,
@വാവാച്ചി,
@മാനവധ്വനി,

സുഹൃത്തുക്കളെ..ഈ പ്രവാസിയുടെ ജല്പനങ്ങൾക്ക്‌ കാതുതന്ന എല്ലാ സുമനസുകൾക്കും നന്ദി..വീണ്ടും നിർദേശങ്ങളുമായി എത്തുമെന്ന വിശ്വാസത്തോടെ..
നികു കേച്ചേരി.

Vayady പറഞ്ഞു... മറുപടി

കവിതയിലൂടെ വാക്കുകളായി, വരികളായി തിമിര്‍‌ത്തു പെയ്യൂ. നിശാസുരഭി പറഞ്ഞതു പോലെ "വാച്ചും അപ്പച്ചനും മകനും ഒരധികപ്പറ്റായ് തോന്നുന്നു. പകരം വെക്കാന്‍ വേറെന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ ആസ്വാദ്യമായേനെ" എന്ന് എനിക്കും തോന്നുന്നു. ആശംസകള്‍.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

പ്രവാസിയുടെ ആത്മനൊമ്പരങ്ങള്‍ നന്നാക്കി....

ഈറന്‍ നിലാവ് പറഞ്ഞു... മറുപടി

മരുഭൂമിയുലെ വിലാപങ്ങള്‍ പല കാഴചയില്‍ ...പറയുവാന്‍ ഏറെയുണ്ട് എങ്കിലും പറഞ്ഞു തീര്‍ത്തു ഒരു നൊമ്പരം ...വരികള്‍ ചിലത് മനസ്സിനെ സ്പര്‍ശിച്ചു കടന്നുപോയപ്പോള്‍ ഞാനും നോക്കി എനിക്ക് ചുറ്റിലും ...പ്രവാസിയുടെ പ്രയാസം ഞാനും അറിയുന്നു ..ഈ മരുഭൂമിയില്‍ നിന്ന് തന്നെ ...ശീതികരിച്ച മുറിയില്‍ ഇരുന്നുകൊണ്ട് ....കവിത നനായിരിക്കുന്നു ...ആശംസകള്‍ ...