2011, ഏപ്രിൽ 12, ചൊവ്വാഴ്ച

ഇന്നലെകളില്ലാത്ത നാളെകൾ

കലണ്ടറിലെ ചുവപ്പും കറുപ്പും
കളങ്ങളിൽ ചത്തുകിടക്കുന്ന
ഇന്നുകളേയും നാളെകളെയും
തണുപ്പിച്ച് ക്യൂബുകളാക്കി
ഗ്രിഗറി മുത്തപ്പനൊപ്പം
അലിയിക്കുമ്പോൾ
ഞാൻ ഇന്നുകളിലായിരുന്നു
നാളെകളില്ലാത്ത ഇന്നുകളിൽ
ഗ്രിഗറി മുത്തപ്പനാകട്ടെ
ഒന്നാം യാമത്തിലെ
നിലനില്പ്പിന്റെ ഇന്നുകളുടെ
പതിവു കഥകളിലും.

മേശപ്പുറം നിറയുന്ന
അസ്ഥിത്വം തേടുന്ന വരപ്പുകളും
ഫയലുകൾ നിറയുന്ന അസ്ഥിരതയുടെ
വിശദീകരണ കുറിപ്പുകളും കടന്ന്
പ്രോജക്റ്റ് കംമ്പ്ലീഷെനെന്ന
മഹാമേരുവിൽ വെന്നിക്കൊടി നാട്ടി
ഗ്രിഗറി മുത്തപ്പൻ മൂന്നാംയാമത്തിലെ
അവസാന കഥയിലേക്കിറങ്ങുമ്പോൾ
ഞാൻ നാളെകളിലേക്ക്
വീണുപോകുകയായിരുന്നു.

വീടു ലോണും പോളിസികളും
ലീഡേഴ്സ് കുറീസും പറ്റുപുസ്തകങ്ങളും
മക്കളുടെ സ്കൂളും ആശുപത്രികളും
അനിയനിൽ അടിച്ചേല്പ്പിച്ച പ്രതീക്ഷകളും
അടച്ചു തീരാത്ത ബില്ലുകളും
പങ്കിട്ടെടുക്കുന്ന നാളെകളിലേക്ക്
ഞാൻ വീഴുംമ്പോൾ
മുൻപേ പോയൊരാൾ
കല്ലറയിൽ ചിരിക്കുന്നു.

ഐസ് ക്യൂബുകൾ തീർന്നു
പിന്നെയും നാളെയുടെ
കളങ്ങൾ ബാക്കികിടക്കുന്നു
ഇനി ബാക്കി നാളെയാവാം
ഗ്രിഗറി മുത്തപ്പനൊപ്പം ഉണരാം
ഇന്നലെകളില്ലാത്ത നാളെകളിൽ.

37 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി

ഗ്രിഗറി മുത്തപ്പനൊപ്പം ഉണരാം
ഇന്നലെകളില്ലാത്ത നാളെകളിൽ.

സീത* പറഞ്ഞു... മറുപടി

ജീവിതാന്ത്യം വരെ ഉള്ള യാന്ത്രികമായ യാത്രയെ വളരെ ഭംഗിയായി വരച്ചിട്ടു ....ഗ്രിഗറി മുത്തപ്പനോടൊപ്പം ഇന്നലെകള്‍ ഇല്ലാത്ത നാളെകള്‍ തേടി ഞാനും..നന്നായി നല്ല എഴുത്ത്...

അതിരുകള്‍/പുളിക്കല്‍ പറഞ്ഞു... മറുപടി

ജീവിത യാന്ത്രികത നന്നായി വിവരിച്ചു...അഭിനന്ദനങ്ങള്‍

Pushpamgadan Kechery പറഞ്ഞു... മറുപടി

കളങ്ങളില്‍ നാളെയും കരുനീക്കങ്ങള്‍ ഉണ്ടാകുമല്ലോ .
ഗ്രിഗറി മുത്തപ്പനൊപ്പം വീണ്ടും ഒരു ഗെയിം കൂടി ...
വിജയശ്രീ ഭവ :
ആശംസകള്‍ ...........

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

നന്നായി. കലണ്ടർ മാത്രമായി മറിയുന്ന ജീവിതം. ‘അക്കലണ്ടറിന്നറ്റത്തിരിക്കുന്നു, ദിക്കിലെട്ടുകാലുള്ളൊരു ജീവിതം‘ എന്ന വിനയചന്ദ്രന്റെ കവിത ഓർത്തുപോയി.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

അതെ ഗ്രിഗറി മുത്തപ്പന്റൊപ്പം കലണ്ടറക്കങ്ങളിൽ കൂടി മാത്രം യാന്ത്രികസഞ്ചാരം നടത്തുന്ന വെറും ജന്മങ്ങൾ...!

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

എന്റമ്മച്ചീ...ഈ ഗ്രിഗറി മുത്തപ്പന്റെ ഒരു കാര്യം...

Doha Diary പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു... മറുപടി

ഞാൻ വീഴുംമ്പോൾ
മുൻപേ പോയൊരാൾ
കല്ലറയിൽ ചിരിക്കുന്നു.

ഈ ചിരി എത്ര കേട്ടാലും യാത്ര തുടര്‍ന്നല്ലേ മതിയാവൂ ...നമ്മളും കല്ലറയിലെക്കെത്തുന്നത് വരെ

പിന്നെ എനിക്ക് ഗ്രിഗറി മുത്തപ്പനേക്കാള്‍ ഇഷ്ടം നെപ്പോളിയന്‍ അങ്കിളിനെയും , ത്രീ ബാരല്‍ അളിയനെയുമാണ് ...

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു... മറുപടി

നന്നായി .
ആശംസകള്‍

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

മുന്‍പേ പോയവര്‍ക്ക്‌ നന്നായ്‌ ചിരിക്കാന്‍ ധാരാളം വകകള്‍..
നമുക്ക്‌ ഇനിയും ഗ്രിഗറി മുത്തപ്പനോപ്പം ഉണരാം.

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

മൂന്നാമത്തെ ഐസ് ക്യൂബ്‌ ഗ്രിഗോറി മുത്തപ്പനെ മുത്തം ഇടുമ്പോ ളേയ്ക്കും ഞാനും അവിടെ ഉണ്ടാകും ,,ജാക്രതൈ....ട്യുഷും ..

Lipi Ranju പറഞ്ഞു... മറുപടി

ഇന്നലെകളില്ലാത്ത നാളെകളെ,
ഇഷ്ടായി...

കുഞ്ഞൂസ് (Kunjuss) പറഞ്ഞു... മറുപടി

കലണ്ടറിലെ ദിനങ്ങള്‍ക്കൊപ്പമുള്ള യാന്ത്രികമായ ജീവിതയാത്ര വളരെ ഭംഗിയായി കോറിയിട്ട വരികള്‍ ...!

African Mallu പറഞ്ഞു... മറുപടി

ഐസ് ക്യൂബുകൾ തീർന്നു
പിന്നെയും നാളെയുടെ
കളങ്ങൾ ബാക്കികിടക്കുന്നു.....

മുകിൽ പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു കവിത.

വിഷുദിനാശംസകൾ.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു... മറുപടി

അക്കങ്ങള്‍ നിരത്തിയ കലണ്ടറിലെ ജീവിത യാന്ത്രിക ഭംഗിയായി വരച്ചുകാട്ടുന്ന കവിത.അഭിനന്ദനങ്ങള്‍

comiccola / കോമിക്കോള പറഞ്ഞു... മറുപടി

നന്നായി..

കൊമ്പന്‍ പറഞ്ഞു... മറുപടി

സംഭവാമി യുഗേ യുഗേ ഇന്നെലകളും നാളെയും എല്ലാം നല്ലതാവട്ടെ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

valare nannayittundu.... aashamsakal.......

MOIDEEN ANGADIMUGAR പറഞ്ഞു... മറുപടി

ഗ്രിഗറി മുത്തപ്പനൊപ്പം ഉണരാം
ഇന്നലെകളില്ലാത്ത നാളെകളിൽ.

നന്നായിട്ടുണ്ട്.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു... മറുപടി

ഈ ഗ്രിഗറി മുത്തപ്പന് മനസ്സിലായില്ല. ഇത് ഏതിന്‍റെ കോഡ് ആണ്?

മാനവധ്വനി പറഞ്ഞു... മറുപടി

.. കഥ മൊത്തം വായിച്ചു..നന്നായിട്ടുണ്ട്‌..
ക്ഷമിക്കണം .. അറിയാൻ പാടില്ലാത്തത്‌ അറിയില്ല എന്നു പറയുന്നതാണെന്റെ നയം!

...ഗ്രിഗറി മുത്തപ്പൻ ആരാ?..ആ കഥാപാത്രത്തെ മനസ്സിലായില്ല..!

നികു കേച്ചേരി പറഞ്ഞു... മറുപടി

ഗ്രിഗറിമുത്തപ്പനൊപ്പം കൂട്ടുവന്ന എല്ലാസുഹൃത്തുക്കൾക്കും നന്ദി...

@സീത,
@ex-pravaasini
@അതിരുകൾ/....
@pushpamgad
@ശ്രീനാഥൻ മാഷ്‌
@മുരളി ഭായ്‌
@ചാണ്ടികുഞ്ഞേട്ടൻ
@സുനിൽ...
@ചെറുവാടി
@റാംജി ഭായ്‌
@രമേശ്ജി
@lipi ranju
@കുഞ്ഞൂസ്‌
@ african mallu
@മുകിൽ
@മുഹമ്മദ്ക്ക
@comiccola/..
@ayyopavam
@jayaraj...
@moideen...
@കുസുമേച്ചി
@മാനവധ്വനി

@കുസുമേച്ചി,
@മാനവധ്വനി...ഇന്നലെകളുടെയും നാളെകളുടേയും ക്യൂബിനൊപ്പം അലിയുന്ന ഗ്രിഗറി മുത്തപ്പനെ മനസിലായില്ലാ!!!
ദേ.. മുകളിൽ രമേശ്ഭായിക്കും സുനിലിനുമൊക്കെ എന്തോ മനസിലായിട്ടുണ്ട്.

@മാനവധ്വനി...കഥയായാലും കവിതയായാലും എല്ലാം എല്ലാവർക്കും ഒരുപോലെ മനസിലാകുന്ന ഹാ...സുന്ദരലോകമേ....നമുക്കു കാത്തിരിക്കാം...ഇന്നലെകളില്ലാത്ത നാളെകളെ....

സസ്നേഹം
നികു കേച്ചേരി.

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു... മറുപടി

വീടു ലോണും പോളിസികളും ലീഡേഴ്സ് കുറീസും പറ്റുപുസ്തകങ്ങളും മക്കളുടെ സ്കൂളും ആശുപത്രികളും .....പ്രവാസലോകത്ത്‌ എല്ലായിടത്തും ഇതൊക്കെ തന്നെ അല്ലെ !

മുത്തപ്പാ..നീ തന്നെ ശരണം !

ചെമ്മരന്‍ പറഞ്ഞു... മറുപടി

എല്ലാ ഭാവുകങ്ങളും!

www.chemmaran.blogspot.com

Yasmin NK പറഞ്ഞു... മറുപടി

വട്ടോം ചതുരോം കഴിഞ്ഞ് ദേ ക്യൂബ്.എന്റമ്മൊ...

നന്നായ് കേട്ടോ..ഇതൊക്കെ എവിടുന്നു വരുന്നു.ഇത്രേം നീളോം വീതീമുണ്ടോ ആ തലച്ചോറിനു..ഹോ..

(തമാശക്കാണേ ,കാര്യാക്കല്ലേ..)
ആശംസകളോടെ.

ഗൗരീനന്ദൻ പറഞ്ഞു... മറുപടി

ഇന്നലെകളില്ലാത്ത നാളെകളും ഗ്രിഗറി മുത്തപ്പനും...നന്നായിട്ടുണ്ട്...ജീവിതവും ദിനങ്ങളും കൂട്ടിയോജിപ്പിച്ചപ്പോ

ബെഞ്ചാലി പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു :)

Sidheek Thozhiyoor പറഞ്ഞു... മറുപടി

വീടു ലോണും പോളിസികളും
ലീഡേഴ്സ് കുറീസും പറ്റുപുസ്തകങ്ങളും
മക്കളുടെ സ്കൂളും ആശുപത്രികളും
അനിയനിൽ അടിച്ചേല്പ്പിച്ച പ്രതീക്ഷകളും
അടച്ചു തീരാത്ത ബില്ലുകളും..
ഇതൊക്കെ മറക്കാന്‍ ശ്രമിക്കുമ്പോഴാ എല്ലാം ഓര്‍മ്മിപ്പിക്കാനായി..

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു... മറുപടി

ഗ്രിഗേറിയൻ മുത്തപ്പന്റെ ഇന്നലെകളിൽ ജീവിച്ചിരുന്നു. പക്ഷെ ഇന്നുകളിൽ ജീവിക്കുന്നതാണ് ഉത്തമം. കലണ്ടറിൽ മാത്രമൊതുങ്ങുന്ന ജീവിതങ്ങൾ........ നന്നായി കവിത..

.. പറഞ്ഞു... മറുപടി

പച്ചവെള്ളം കുടിക്കുമ്പോ ഇങ്ങനൊക്കെ എഴുത്ത് വരും ല്ലേ? നല്ലായിറ്ക്ക്..

ആശംസകള്‍

Umesh Pilicode പറഞ്ഞു... മറുപടി

ഈ ഗ്രിഗറി മുത്തപ്പനെ അറിയാത്തതിനാല്‍ എനിക്കൊന്നും മനസ്സിലായില്ല !! (പാവം ഞാന്‍ !!)

ആശംസകള്‍

അനൂപ്‌ .ടി.എം. പറഞ്ഞു... മറുപടി

liFe iS touGh..!!

നികു കേച്ചേരി പറഞ്ഞു... മറുപടി

ഈ ഇന്നലെകളില്ലാത്ത നാളെകളിൽ എനിക്കു കൂട്ടായ് വന്ന എല്ലാ സുഹൃത്തുകൾക്കും നന്ദി,

@ villagemaan
@ചെമ്മരൻ
@മുല്ല
@ഗൌരിനന്ദൻ
@ബെഞ്ചാലി
@സിദ്ധീക്ക
@ഹാപ്പി ബാച്ചിലേഴ്സ്
@സൂര്യകണം
@ഉമേഷ്..
@അനൂപ്

എല്ലാവർക്കും നന്ദി,ഒരു പ്രവാസിയായിരിക്കേ കടന്നുപോകുന്ന ചില ദശാസന്ധികളെ ആവിഷ്കരിക്കാൻ ശ്രമിച്ചതായിരുന്നു....

എന്തോ ഒരപൂർണത ഫീലുചെയ്യുന്നെന്ന് പലരും പറയുമ്പോൾ ഞാനതു മനസിലാക്കാൻ ശ്രമിക്കുന്നു...

മാർഗനിർദ്ദേശങ്ങളുമായി കൂടെയുണ്ടാവുമെന്ന പ്രതീക്ഷയോടെ...

നികു കേച്ചേരി.

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

ഐസ് ക്യൂബുകൾ തീർന്നു
പിന്നെയും നാളെയുടെ
കളങ്ങൾ ബാക്കികിടക്കുന്നു
ഇനി ബാക്കി നാളെയാവാം
ഗ്രിഗറി മുത്തപ്പനൊപ്പം ഉണരാം
ഇന്നലെകളില്ലാത്ത നാളെകളിൽ.

അല്ല പിന്നെ :)

കവിത ഇഷ്ടായി ട്ടോ

Vayady പറഞ്ഞു... മറുപടി

"ഐസ് ക്യൂബുകൾ തീർന്നു
പിന്നെയും നാളെയുടെ
കളങ്ങൾ ബാക്കികിടക്കുന്നു
ഇനി ബാക്കി നാളെയാവാം"

ഐസ് ക്യൂബുകള്‍ തീര്‍ന്നതെന്തായാലും നന്നായി. അതുകൊണ്ട് നല്ലൊരു കവിത വായിക്കാന്‍ കഴിഞ്ഞു. :)