2011, മേയ് 3, ചൊവ്വാഴ്ച

നീ ഉൾക്കടലായപ്പോൾ ഞാൻ..

നീ എന്നെ വല്ലാതെ വിസ്മയിപ്പിക്കുന്നു
കരയെടുക്കുന്ന തിരമാലകളില്ലാതെ
മുഴങ്ങുന്ന ഹുംങ്കാരങ്ങളില്ലാതെ
കുഞ്ഞോളങ്ങളുമായി..
നിനക്കിതെങ്ങിനെ കഴിയുന്നു.

ഇന്നലേയും കൂടി ടെലിഫോണിലൂടെ
ആഞ്ഞടിച്ച അക്കപെരുക്കങ്ങളുടെ
എന്റെ കടലിലെ
ക്ഷോഭിച്ച തിരകളെടുത്തത്
ജീവിതത്തിന്റെ പച്ചപ്പുള്ള
ഒരു തുരുത്തിനെയായിരുന്നു
പാലങ്ങൾ തീർത്ത്
വൻകരയോട് ചേർന്ന് നിന്നിരുന്ന
ഒരു കുഞ്ഞ് തുരുത്തിനെ.

അതിജീവനത്തിന്റെ കേവുഭാരവുമായി
നിന്റെ നെഞ്ചകങ്ങൾ താണ്ടിയ
പ്രതീക്ഷകളുടെ
ചവർപ്പാർന്ന ഉപ്പറിഞ്ഞ്
ഞങ്ങളുടെ ഹൃദയത്തിന്റെ
ഉൾക്കടലിലേക്ക് കൈനീട്ടി
മൗനത്തിന്റെ വിശാലതയിൽ
മൃദുവായ പദചലനങ്ങളോടെ..
നിനക്കിതെങ്ങിനെ കഴിയുന്നു.

അക്ഷരങ്ങളുടേയും അക്കങ്ങളുടേയും
ഗുണകോഷ്ഠങ്ങൾ ഉള്ളിലടക്കി
ഉള്ളിലേക്കു തന്നെ ഒതുങ്ങി
നിനക്കെത്രനാൾ
ഉൾക്കടൽമാത്രമായ് ഇങ്ങനെ...

47 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി

അക്ഷരങ്ങളുടേയും അക്കങ്ങളുടേയും
ഗുണകോഷ്ഠങ്ങൾ ഉള്ളിലടക്കി
ഉള്ളിലേക്കു തന്നെ ഒതുങ്ങി
നിനക്കെത്രനാൾ
ഉൾക്കടൽമാത്രമായ് ഇങ്ങനെ...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

അതിജീവനത്തിന്റെ കേവുഭാരവുമായി
നിന്റെ നെഞ്ചകങ്ങൾ താണ്ടിയ
പ്രതീക്ഷകളുടെ
ചവർപ്പാർന്ന ഉപ്പറിഞ്ഞ്
ഞങ്ങളുടെ ഹൃദയത്തിന്റെ
ഉൾക്കടലിലേക്ക് കൈനീട്ടി
മൗനത്തിന്റെ വിശാലതയിൽ
മൃദുവായ പദചലനങ്ങളോടെ..
നിനക്കിതെങ്ങിനെ കഴിയുന്നു.

Unknown പറഞ്ഞു... മറുപടി

കവിതയൊന്നും എനിക്ക് തിരിയില്ല.

പക്ഷെ ഗുണകോഷ്ഠം എന്ന വാക്ക് കുറെ നാളുകള്‍ക്കു ശേഷം കേട്ടപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍.......

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

നല്ല വരികള്‍ ..ഇഷ്ടപ്പെട്ടു ..:)

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

അതിജീവനത്തിന്റെ കേവുഭാരം. നല്ല കവിത.

Lipi Ranju പറഞ്ഞു... മറുപടി

ഈ 'നീ' ആരാ? ഭാര്യ ?
എന്‍റെ വിവരമില്ലായ്മ ക്ഷമിക്കുമല്ലോ ...

Yasmin NK പറഞ്ഞു... മറുപടി

ലിപി പറഞ്ഞത് തന്നെ എനിക്കും തോന്നിയത്.ആവോ...അല്ലേലും ഞാന്‍ പണ്ടെ കണക്കില്‍ പോക്കാ...കവിതയിലും.

വരികള്‍ നന്നായിട്ടുണ്ട്.അത് പറയാന്‍ വൃത്തവും മജ്ഞരിയൊന്നും അറിയേണ്ടല്ലൊ.ആശംസകളോടേ

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

ആദ്യമായാണ്‌ ഇവിടെ. മനോഹരമായ കാവ്യാല്‍മകമായ വരികള്‍. വളരെ ഏറെ ഇഷ്ടപ്പെട്ടു.

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു... മറുപടി

മനോഹരം... നല്ല കവിത...

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു... മറുപടി

നല്ല കവിത, നല്ല വരികൾ. ഇഷ്ടപ്പെട്ടു.

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

സത്യം പറയാല്ലോ....എനിക്കും ഒന്നും മനസ്സിലായില്ല!!!

African Mallu പറഞ്ഞു... മറുപടി

അക്ഷരങ്ങളുടേയും അക്കങ്ങളുടേയും
ഗുണകോഷ്ഠങ്ങൾ ഉള്ളിലടക്കി
ഉള്ളിലേക്കു തന്നെ ഒതുങ്ങി.....


കഴിഞ്ഞ പോസ്റ്റിലും ഉണ്ടായിരുന്നല്ലോ കുറെ കണക്കുകള്‍..എന്താ അകെ കണക്കു കൂട്ടലും തെറ്റലുമാണോ..:-)

khader patteppadam പറഞ്ഞു... മറുപടി

ആഴങ്ങളിലെവിടെയോ ഒരു കവിതയുണ്ട്‌.

വീകെ പറഞ്ഞു... മറുപടി

ആശംസകൾ....

ശ്രീ പറഞ്ഞു... മറുപടി

വരികള്‍ നന്നായിട്ടുണ്ട്...

Pushpamgadan Kechery പറഞ്ഞു... മറുപടി

അപ്പോള്‍ കളികളൊക്കെ ടെലഫോണ്‍ വഴിയാണല്ലേ!
ഉം ഉം ഉം ...എല്ലാം മനസ്സിലാവുന്നുണ്ട് ...
ഈ ഉള്‍ക്കടല്‍ ഒരിക്കല്‍ നിറഞ്ഞു പതഞ്ഞു ഇങ്ങോട്ട് തന്നെ വരും ,
അല്ലാതെ എവിടെ പോകാന്‍ ?

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ഉള്ളിലെക്കൊതുങ്ങാതെ പുറത്ത്‌ വരേണ്ടിയിരിക്കുന്നു.

ഒരില വെറുതെ പറഞ്ഞു... മറുപടി

മനോഹരമായ വരികള്

മുകിൽ പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു.

സീത* പറഞ്ഞു... മറുപടി

അക്ഷരങ്ങളുടേയും അക്കങ്ങളുടേയും
ഗുണകോഷ്ഠങ്ങൾ ഉള്ളിലടക്കി
ഉള്ളിലേക്കു തന്നെ ഒതുങ്ങി
നിനക്കെത്രനാൾ
ഉൾക്കടൽമാത്രമായ് ഇങ്ങനെ...


എങ്ങനെ?

നാമൂസ് പറഞ്ഞു... മറുപടി

അതിജീവനത്തിന്റെ കേവുഭാരവുമായി.........

അതിജീവനം തന്നെയെങ്ങും.

shajkumar പറഞ്ഞു... മറുപടി

നല്ല വരികള്‍

shajkumar പറഞ്ഞു... മറുപടി

നല്ല വരികള്‍

ente lokam പറഞ്ഞു... മറുപടി

onnu koody vaayikkatte.
ee kanakku sharikku patikkanam..

jayanEvoor പറഞ്ഞു... മറുപടി

നല്ല വരികൾ.
കൊള്ളാം.

ആസാദ്‌ പറഞ്ഞു... മറുപടി

ചില ഓര്‍മപ്പെടുത്തലുകള്‍, ചില താക്കീതുകള്‍. കൊള്ളാം, നല്ല വരികള്‍.. ഇഷ്ടമായി.

മാനവധ്വനി പറഞ്ഞു... മറുപടി

നല്ല വരികൾ.. ഭാവുകങ്ങൾ!

വീകെ പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കുസുമം ആര്‍ പുന്നപ്ര പറഞ്ഞു... മറുപടി

അക്ഷരങ്ങളുടേയും അക്കങ്ങളുടേയും
ഗുണകോഷ്ഠങ്ങൾ ഉള്ളിലടക്കി
ഉള്ളിലേക്കു തന്നെ ഒതുങ്ങി
നിനക്കെത്രനാൾ
ഉൾക്കടൽമാത്രമായ് ഇങ്ങനെ...

ഛിലപ്പോള്‍ ചിലരങ്ങിനെയാണഅ.
നല്ല വരികള്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

arthapoornnamaya vrikal....... ishttamayi... aashamsakal.....

നികു കേച്ചേരി പറഞ്ഞു... മറുപടി

സുഹൃത്തുക്കളെ ഈ ഉൾക്കടലിലൂടെ സഞ്ചരിച്ച എല്ലാവർക്കും നന്ദി.
@ മുരളിയേട്ടൻ,
@ ex pravasini
@ രമേശ് ബായ്
@ ശ്രീനാഥൻ മാഷ്
@ Lipi..അവൾക്ക് വായിച്ചു കേഴ്പ്പിച്ചപ്പോൾ.. ഞാനെന്നാ ഉൾക്കടലായെന്നാ ചോദിച്ചത്...ആ എന്നാണാവോ???
@ മുല്ല..രണ്ടാം പാദത്തിലന്ത്യമായി രണ്ടക്ഷരം കുറക്കണമെന്നല്ലാതെ എനിക്കും വലിയ പിടിയില്ലാട്ടാ...അതൊക്കെ പോട്ടെ ഓഹരി കമ്പോളം ഇപ്പെങ്ങനെണ്ട്...
@ ഭാനു മാഷ്...ആദ്യമായി വന്നതിനും അഭിപ്രായത്തിനും നന്ദി..ഞാനൊരു തുടക്കകാരനാണ്‌..താങ്കളുടെ കവിതകൾ അന്നു മുതലേ ശ്രദ്ധിക്കാറുണ്ട്.
@ഷബീറ്‌..അന്ത്രുക്കാടെ മീറ്റ് വിശേഷങ്ങൾ ക്ലാസായിട്ട്ണ്ട്‌ട്ടാ.
@ ഹാപ്പീസ്,
@ ചാണ്ടികുഞ്ഞേട്ടാ...ക്ഷമിക്ക് മാഷേ...!!
@ african mallu... കണക്കിന്റെ കാര്യൊക്കെ ഒരു കണക്കാ!!
@ khader ഇക്കാ,
@ വീ കെ,
@ ശ്രീ,
@ pushpamgad...നാട്ടുകാരാ ഹും..
@ റാംജി ബായ്..ശ്രമിക്കാം.
@ ഒരില,
@ മുകിൽ,
@ സീത..എങ്ങിനെ?....എന്ത്???
@ നാമൂസ്...അതന്നെ..അതിജീവനം..
@ shajikumar,
@ ente lokam അങ്ങിനെയാവട്ടെ.
@ jayan doctor,
@ ആസാദ്,
@ മാനവധ്വനി,
@ കുസുമേച്ചി,
@ ജയരാജ്,
വീണ്ടും കാണണമെന്ന ആഗ്രഹത്തോടെ
സസ്നേഹം
നികു കേച്ചേരി.

ഷമീര്‍ തളിക്കുളം പറഞ്ഞു... മറുപടി

വരികള്‍ ഇഷ്ടായി...

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു... മറുപടി

അതിനല്ലെ ക്ഷമ, ത്യാഗസന്നദ്ധത, സംയമനം എന്നൊക്കെ പറയുന്നത്...!

വരികൾ നന്നായിരിക്കുന്നു.

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു... മറുപടി

വളരെ ഇഷ്ടമായി.എന്നാല്‍ അവസാന
വരിയിലെ അപൂര്‍ണ്ണമായ വിരാമ രീതി
ചര്‍ച്ച ചെയ്യപ്പെടേണ്ടതാണു്.

Vayady പറഞ്ഞു... മറുപടി

ഇഷ്ടമായി കവിത. ആശംസകള്‍.

തൂവലാൻ പറഞ്ഞു... മറുപടി

കവിത ഞാൻ വായിക്കുമ്പോൾ കട്ടി കൂടുതൽ ആയിരിക്കും..എന്റെ കുഴപ്പമാണ്..എന്നാലും ചില വരികൾ ഇഷ്ടപ്പെട്ടു

ചെറുത്* പറഞ്ഞു... മറുപടി

ആ “നീ” ആരാണെന്ന് എനിക്കും ഡൌട്ടി
ഇവ്ടെ നോക്കിയപ്പൊ മുന്നേ വന്നവര്‍ ചോദിച്ചിട്ടുണ്ട്. അതിന് കൊടുത്ത ഉത്തരം എന്തായാലും മനസ്സിലായില്ല :(

വാക്ക്വോളും വര്യോളും ഇഷ്ടപെട്ടൂട്ടാ :)

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു... മറുപടി

കവിത ആസ്വദിച്ചു കമന്റിടാന്‍ മാത്രം വിവരം ഇല്ല കേട്ടോ..അത് കൊണ്ട് വായിച്ചു എന്ന് മാത്രം പറയുന്നു !


ആശംസകള്‍ !

Thooval.. പറഞ്ഞു... മറുപടി

അക്ഷരങ്ങളുടേയും അക്കങ്ങളുടേയും
ഗുണകോഷ്ഠങ്ങൾ ഉള്ളിലടക്കി
ഉള്ളിലേക്കു തന്നെ ഒതുങ്ങി
നിനക്കെത്രനാൾ
ഉൾക്കടൽമാത്രമായ് ഇങ്ങനെ..
good.

yousufpa പറഞ്ഞു... മറുപടി

വരികള്‍ ..ഇഷ്ടപ്പെട്ടു ..

Prabhan Krishnan പറഞ്ഞു... മറുപടി

"...അതിജീവനത്തിന്റെ കേവുഭാരവുമായി
നിന്റെ നെഞ്ചകങ്ങൾ താണ്ടിയ
പ്രതീക്ഷകളുടെ........"എനിക്കുവയ്യ...!!
ആകെ പ്രശ്നങ്ങളാ..!!
ഇമ്മാതിരി..എങ്ങനെ എഴുതാന്‍പറ്റുന്നുമാഷേ...!!

നനായിട്ടുണ്ട്ട്ടോ...
ആശംസകള്‍...!!

anaswara പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അനശ്വര പറഞ്ഞു... മറുപടി

കവിത മനസ്സിലാക്കാൻ കഴിവ് കുറവാണ്‌..ചില വരികൾ മനസ്സിലായി എന്ന് മാത്രം..

ഹാക്കര്‍ പറഞ്ഞു... മറുപടി

കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

J K പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നികു കേച്ചേരി പറഞ്ഞു... മറുപടി

സുഹൃത്തുക്കളെ ഈ ഉൾക്കടലിലൂടെ സഞ്ചരിച്ച എല്ലാവർക്കും നന്ദി.

@ഷമീർ,
@പള്ളിക്കരയിൽ,
@ജയിംസേട്ടൻ,
@ vayady,
@തൂവലാൻ,
@ചെറുത്‌,
@villagemaan
@thooval
@yousufpa
@പ്രഭൻ കൃഷ്ണൻ
@അനശ്വര
@ഹാക്കർ

വീണ്ടും കാണണമെന്ന ആഗ്രഹത്തോടെ
സസ്നേഹം
നികു കേച്ചേരി.

ബഷീർ പറഞ്ഞു... മറുപടി

ന്നന്നായിയിരിക്കുന്നു കേച്ചേരിക്കാരാ :)