2011, ജൂൺ 1, ബുധനാഴ്‌ച

വിലാപങ്ങളുടെ മരുഭൂമി

വായനശാലയുടെ
മതിലിലേക്ക് ചാഞ്ഞുനില്ക്കുന്ന
പൂമരത്തോട് ചാരിയിരുന്നാൽ
നേരേ കാണുന്നത്
ജോസേട്ടന്റെ പെട്ടികട.

പൂമരച്ചോട്ടിൽ ഒഴുകിപരന്ന
രുധിരശോണിമയിൽ
കൗമാരത്തിന്റെ അസുരതാളം
ചെമ്പടയിൽനിന്ന് കൊട്ടികയറുമ്പോൾ..
ജോസേട്ടാ..ഒരു കെട്ട് വെള്ള കാജാ...
പിന്നൊരു പോപ്പിൻസും.
ഭരണിയിലേക്ക് സഞ്ചരിച്ച
കൈ ചോക്ലേറ്റ് റാക്കിനടിയിൽ
ഒരു നിമിഷം
അലിഞ്ഞില്ലാതായിപോയോ..

പതികാലം കഴിഞ്ഞ്
കൗമാരത്തിന്റെ അടന്തക്കൂറ്‌
എൽ പി സ്കൂളിലെ
ശങ്കരൻ മാഷ്ടെ നാലാം ക്ലാസിലെ
ബ്ലാക്ക് ബോർഡിലെ ഇരുട്ടിനൊപ്പം
പതിഞ്ഞ താളത്തിൽ
ഗ്ലാസുകളിൽ നിറയുമ്പോൾ
അഴികളില്ലാത്ത ജനാലപടിയിലിരുന്ന്
മഴയുടെ തണുപ്പിലേക്ക്
കൈകൾ നീട്ടുമ്പോൾ
നിസ്സഹായതയുടെ
നിന്റെ കണ്ണുനീർ
എന്റെ കൈവിരലുകളെ
പൊള്ളിച്ചിരുന്നു
കൊട്ടികലാശത്തിന്റെ പെരുക്കങ്ങൾ
മരവിച്ചിരുന്നു
ഇന്ന് ആദ്യത്തെ
ചിയേഴ്സ് വിളിക്കാൻ
ഞാനെന്തേ മറന്നുപോയോ..

വിലാപങ്ങളുടെ ഈ മരുഭൂവിൽ
ജീവിതത്തിന്റെ മരുപ്പൂ
തിരയുന്നവരോട്
ഒരപേക്ഷ
നിങ്ങൾക്ക് ലഭിക്കുമ്പോൾ
ഈയുള്ളവനേയും
അറിയിക്കണേ...

45 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി

വിലാപങ്ങളുടെ ഈ മരുഭൂവിൽ
ജീവിതത്തിന്റെ മരുപ്പൂ
തിരയുന്നവരോട്
ഒരപേക്ഷ
നിങ്ങൾക്ക് ലഭിക്കുമ്പോൾ
ഈയുള്ളവനേയും
അറിയിക്കണേ...

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

ഞാനതങ്ങോട്ടു പറയാന്‍ തുടങ്ങുകയായിരുന്നു ..നിങ്ങള്ക്ക് ലഭിക്കുമ്പോള്‍ ഒരു തുള്ളി എനിക്കും വച്ചേക്കണേ എന്ന് !!
ഇവിടെ സൌദിയില്‍ അത്രയ്ക്ക് പഞ്ഞമാ ...:(

African Mallu പറഞ്ഞു... മറുപടി

അറിയിക്കാം ചങ്ങായി ...ചിയേഴ്സ് പറയുന്നതിന് മുന്‍പേ :-)

നാമൂസ് പറഞ്ഞു... മറുപടി

സോമരസം...?

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

എനിക്ക് പെര്‍മിറ്റില്ല :-)

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു... മറുപടി

ജീവിതത്തിന്റെ 'മരുപ്പൂ' എന്നത് മദ്യം ആണോ ചങ്ങാതീ...???

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു... മറുപടി

വായനശാലയുടെ മതിലിനോടു
ചേര്‍ന്നു നില്ക്കുന്ന പൂമരത്തോടു
ചാരിനില്ക്കാനുള്ള കൊതി
അതനുഭവിപ്പിക്കുന്നു ഈ കവിത

ഋതുസഞ്ജന പറഞ്ഞു... മറുപടി

ഞാൻ പെൺകുട്ടിയാ... ഇതൊന്നും കഴിക്കാറില്ല:)

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ശരിക്കും ആ മരുഭൂമിയിലെ വിലാപം അറിയുന്നു കേട്ടൊ നിക്സാ..
ഇനിയെന്നും ... നിങ്ങൾക്കൊക്കെ മനസ്സിൽ ഒരു ചിയേഴ്സ് അടിച്ചിട്ടേ തുടങ്ങുകയുള്ളൂ...!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

ee vednayaum varikalayi vannallo... aashamsakal........

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു... മറുപടി

മതിലിനോടു ചേര്‍ന്നു നില്ക്കുന്ന പൂമരത്തില്‍
ചാരിനില്ക്കാനുള്ള മോഹം അനുഭവിപ്പിക്കുന്നു
ഈ കവിത

ishaqh ഇസ്‌ഹാക് പറഞ്ഞു... മറുപടി

വിലാപങ്ങളുടെ മദ്യഭൂമി..!

ഷമീര്‍ തളിക്കുളം പറഞ്ഞു... മറുപടി

എനിക്കിത് അലര്‍ജിയാ.

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

ചിയേർസ്!

Pushpamgadan Kechery പറഞ്ഞു... മറുപടി

വിഷമിക്കരുതെ ചങ്ങാതി .
ജോസേട്ടന്റെ ഭരണിയില്‍ അതുണ്ട് .
കാത്തുവെക്കാന്‍ ഞാന്‍ പറഞ്ഞിട്ടുമുണ്ട് .
ധൈര്യമായി ദുഃഖങ്ങള്‍ ക്കവധി കൊടുത്തോളൂ ...

Kalavallabhan പറഞ്ഞു... മറുപടി

നിസ്സഹായതയുടെ
നിന്റെ കണ്ണുനീർ

നിരീക്ഷകന്‍ പറഞ്ഞു... മറുപടി

വേദനകള്‍ക്ക് മേല്‍ മറ്റൊരു ലഹരിയുണ്ടോ?

ദിവാരേട്ടN പറഞ്ഞു... മറുപടി

നികു,
വരികള്‍ തുടര്‍ച്ചയായി എഴുതിയാല്‍ ഗദ്യം, മുറിച്ച് എഴുതിയാല്‍ പദ്യം എന്ന നിലപാട് ആണോ? കാവ്യരസം കുറവ് എന്ന് അര്‍ത്ഥം. അടുത്തത് ഇനിയും നന്നാക്കുക. All the Best !!
[ദിവാരേട്ടന്‍ വെറുതെ പറഞ്ഞതാ ട്ടോ.. കാര്യാക്കണ്ട]

kanakkoor പറഞ്ഞു... മറുപടി

കൊള്ളം കേച്ചേരി ... മരുപ്പൂ ലഭിച്ചാല്‍ ഈ കണക്കൂരിനേയും അറിയിക്കുവാന്‍ മറക്കരുതേ ....

സീത* പറഞ്ഞു... മറുപടി

അയ്യോ...അറിയാതെ വന്നതാണേ...ഞാനീ വഴി വന്നിട്ടേയില്ലാ

നികു കേച്ചേരി പറഞ്ഞു... മറുപടി

സുഹൃത്തുക്കളെ വിലാപങ്ങളുടെ ഈ മരുഭൂമിയിൽ എത്തിയ എല്ലാവർക്കും നന്ദി.

@രമേശ് ബായ്, വരികൾക്കിടയിൽ മൂന്നര പെഗ് ഡ്രൈയായി ഒഴിച്ചിരുന്നതാണല്ലോ...കിട്ടിയില്ലേ.:))))
@ african mallu,നന്ദി.
@ നാമൂസ്, അതന്നെ...സോമരസം...!!!
@ചാണ്ടിച്ചായോ,.... നുമ്മൾക്ക് ശ്രീലങ്കൻ വാറ്റിന്‌ പെർമിറ്റ് വേണ്ടാ.....:)))
@ റാംജി യേട്ടാ, അതുമാത്രമേ ഉള്ളൂ
@കുഞ്ഞൂസ്, അങ്ങിനെയാണ്‌ മനസിലായതെങ്കിൽ..!! രമേശ് ബായോടു ചോദിക്കാം...
@ ജയിംസേട്ടൻ,നന്ദി.
@ കിങ്ങിണികുട്ടി, നല്ലകുട്ടികളായാൽ അങ്ങിനെതന്നെ വേണം.
@മുരളി ബായ്, thanks ഒരുപാട് ചിയേഴ്സ് അടിക്കാനിടയാകട്ടെ.
@jayaraj,നന്ദി
@ഇസ്ഹാക്, അങ്ങിനെയെങ്കിൽ അങ്ങിനെതന്നെ....
@ഷമീർ, അതൊക്കെ കുറച്ചു കഴിയുമ്പോൾ ശരിയാകും..
@ശ്രീനാഥൻ മാഷേ...ചിയേഴ്സ്..???
@pushpamgad..ഇതാണ്‌ നാട്ടുകാരുണ്ടായാലുള്ള ഗുണം...നണ്ട്രി നാട്ടുകാരാ..
@കലാവല്ലഭൻ, നന്ദി മാഷേ...
@ഞാൻ, നല്ല വായനക്ക് നന്ദി...അതന്നെ മാഷേ ചിലരോടെല്ലാം അതൊന്ന് ചോദിക്കണം....:))))
@kanakkoor ഈ വായനക്ക് നന്ദി...ആശാനെ അറിയിച്ചിട്ടേ ബാക്കി കാര്യമുള്ളൂ.
@സീത, ആഹാ..ഇപ്പൊ ഇങ്ങനെയായാ...നന്നായി.
@ദിവാരേട്ടാ..
ഇതിപ്പോ ഗദ്യത്തിലും പദ്യത്തിലുമൊന്നും കൂട്ടണ്ടാന്നെ...ഇതിങ്ങനൊരു സാധനം..അത്ര മതി.
പിന്നെ “കവിത ലേബൽ” അത് ഈ ചെറിയവന്റെ ഒരാഗ്രഹം എന്ന രീതിയിൽ കണ്ടാൽ മതി.
അതുപോലെ ഗദ്യത്തിനും പദ്യത്തിനുമൊക്കെ കണക്കുവേണമോ എന്ന് ഇന്നും ഇന്നലേയും ചോദിക്കാൻ തുടങ്ങിയതല്ലല്ലോ....(അതേയ് ഞാൻ ചോദിക്കില്ലാട്ടാ..ഇമ്പടേലുള്ള ചരക്കിതാണല്ലോ)
കാവ്യരസക്കുറവ് പോസറ്റീവായി തന്നെയെടുക്കുന്നു...ശ്രമിക്കാം എന്നും കരുതുന്നു.
നല്ല നിർദേശങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്

വീണ്ടും കാണണമെന്ന ആഗ്രഹത്തോടെ
സസ്നേഹം
നികു കേച്ചേരി.

തൂവലാൻ പറഞ്ഞു... മറുപടി

എന്നേം അറിയിക്കണേ…ഹായ്..ഹായ്…സോമരസം…

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു... മറുപടി

mhh...!!! kollaam

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു... മറുപടി

അതിനൊക്കെ ഭാഗ്യം ദുബായിക്കാര്‍ക്കാ... മിസ്സ്ഡ് കോള്‍ അടിച്ചാല്‍ സാധനം വാതില്‍ക്കല്‍ റെഡി... യോഗം വേണം യോഗം...

shajkumar പറഞ്ഞു... മറുപടി

ബ്രാന്‍ഡ് നിര്‍ബന്ധം ആണോ ആവോ?

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു... മറുപടി

അപ്പൊ എങ്ങനാ? എതാ ?? :))
ചിയേഴ്സ്!!

സങ്കൽ‌പ്പങ്ങൾ പറഞ്ഞു... മറുപടി

വീണ്ടും വീണ്ടും ഓര്‍മകള്‍ തിക്കി തിരക്കുന്നു,“ഓര്‍മ്മകള്‍ക്ക് വിഷം കൊടുത്തു ഞാന്‍ മറവി തേടി മടങ്ങുകയാണിനി...”.ആശംസകള്‍ നികു

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു... മറുപടി

വിലാപങ്ങളുടെ ഈ മരുഭൂവിൽ
ജീവിതത്തിന്റെ മരുപ്പൂ
തിരയുന്നവരോട്
ഒരപേക്ഷ
നിങ്ങൾക്ക് ലഭിക്കുമ്പോൾ
ഈയുള്ളവനേയും
അറിയിക്കണേ...
എങ്ങിനെ ..പറ്റും????

കൊമ്പന്‍ പറഞ്ഞു... മറുപടി

ഞാന്‍ വരാന്‍ അല്‍പ്പം വൈകി ബാക്കി വല്ലതും ഉണ്ടെങ്കില്‍ കുറചിങ്ങു തരൂ ടാചിങ്ങ്സില്ലെങ്കിലും വിരോധം ഇല്ല

navodila പറഞ്ഞു... മറുപടി

വളരെ നന്നായി..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു... മറുപടി

മദ്യമാണോ എല്ലാവരും തിരയുന്ന മരുപ്പൂ ..എനിക്ക് ലഭിക്കുന്ന മരുപ്പൂ സൌഹൃദങ്ങളും, റിയാലും, പുതിയ അനുഭവങ്ങളും ഒക്കെയാണ് ..ചിലതെല്ലാം ഞാന്‍ നിന്നോട് പങ്കു വെക്കാറുമുണ്ട് ...

സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിനും , മേളത്തിന്റെ താളക്രമങ്ങള്‍ക്കുമൊപ്പം നിന്റെ കൈവിരലുകളെ പൊള്ളിച്ച ആ കണ്ണു നീര്‍ ആരുടേതായിരുന്നു ഇഷ്ടാ ..എന്തായിരുന്നു കൊട്ടിക്കലാശത്തിന്റെ പെരുക്കങ്ങള്‍ പോലും മരവിപ്പിക്കാന്‍ പോന്ന ആ നിസ്സഹായത ...?

നികു കേച്ചേരി പറഞ്ഞു... മറുപടി

സുഹൃത്തുക്കളെ വിലാപങ്ങളുടെ ഈ മരുഭൂമിയിൽ എത്തിയ എല്ലാവർക്കും നന്ദി.

@തൂവലാൻ. അറിയിക്കാട്ടാ...
@സന്തോഷ്, വായനക്ക് നന്ദി.
@ഷബീർ, നിങ്ങടെ യോഗം!!!!
@shajikumar, ഏയ്..അങ്ങിനെയിന്നൂല്ലാട്ടാ...
@ഹാപ്പീസ്, എല്ലാം ഓക്കേ....ചിയേഴ്സ്.
@sankalpangal,“ഓർമ്മകൾക്ക് വിഷം കൊടുത്ത് ഞാൻ മറവിതേടി മടങ്ങുകയാണിനി” എനിക്കിഷ്ടപെട്ടു..നന്ദി.
@കുസുമേച്ചി, എവിട്യാന്ന് ഒരു വാക്ക് പറഞ്ഞാൽ മതി ഞാൻ അവിടെ പോയ് തിരഞ്ഞോളാം...
@കൊമ്പൻ, അയ്യോ..തീർന്നല്ലോ....കൊമ്പനുള്ള സാധനം വെയ്ക്കണന്ന് അവന്മാരോട് പറഞ്ഞതാ...ആദ്യത്തെ ഈ വായനക്ക് നന്ദി.
@navodillaഈ വായനക്ക് നന്ദി.
@സുനില്ഭായ്, അതിപ്പോ...പല പല ആളുകൾ പല വായനകൾ..
ചില കൗമാരകാലങ്ങളെ യഥാതഥമായി അവതരിപ്പിച്ചപ്പോൾ ബാക്കിയെല്ലാം ആ ഒരേ കണ്ണിൽ കാണാൻ വായനക്കാർക്കുള്ള അവകാശമായി കാണുന്നു.ഞാനതല്ല പറയാൻ ശ്രമിച്ചെതെന്നാലും..വിലാപങ്ങളുടെ മരുഭൂമികളായി നാം തുടരുന്നു.
പിന്നെ കൗമാരമല്ലെ...പൊള്ളിക്കുന്ന ഓർമകൾ അവിടെതന്നെ വിട്ട് നാം യൗവ്വനത്തിലേക്ക് കടന്ന് ജീവിക്കുകയല്ലേ!!!
നല്ല വായനക്ക് നന്ദി......

നല്ല നിർദേശങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്

വീണ്ടും കാണണമെന്ന ആഗ്രഹത്തോടെ
സസ്നേഹം
നികു കേച്ചേരി.

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു... മറുപടി

well

പ്രയാണ്‍ പറഞ്ഞു... മറുപടി

:)

Yasmin NK പറഞ്ഞു... മറുപടി

ഹത് ശരി..കള്ള് കിട്ടീലാന്ന ഈ നിലവിളി ഇപ്പോഴും തീര്‍ന്നില്ല അല്ലേ..?


ആശംസകള്‍..

കെ.എം. റഷീദ് പറഞ്ഞു... മറുപടി

വിലാപങ്ങളുടെ ഈ മരുഭൂവിൽ
ജീവിതത്തിന്റെ മരുപ്പൂ
തിരയുന്നവരോട്
ഒരപേക്ഷ
നിങ്ങൾക്ക് ലഭിക്കുമ്പോൾ
ഈയുള്ളവനേയും
അറിയിക്കണേ...

Umesh Pilicode പറഞ്ഞു... മറുപടി

ചിയേഴ്സ് വിളിക്കാൻ
ഞാനെന്തേ മറന്നുപോയോ..

ചന്തു നായർ പറഞ്ഞു... മറുപടി

താളം...അസുരതാളം,( ചെണ്ടപ്പെരുക്കം)ചെമ്പട(കഥകളിയിൽ സാധാരണ ഉപയൊഗിക്കുന്നതാളൊം)അടന്ത,കൊട്ടികലാശത്തിന്റെ പെരുക്കങ്ങൾ,ജീവിതത്തിന്റെ മരുപ്പൂ... ഈ താള വിചാരങ്ങളിൽ തന്നെയുണ്ട് അനിയാ...ഇതിനെ കവിതയെന്ന് തന്നെ വിളിക്കാം.. നല്ല എഴുത്ത്.. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടൂ...ലിങ്ക് അയച്ച് തറ്രാൻ എന്തിനാ മടിക്കുന്നേ.... അതാണ് വരാൻ വൈകിയത്..നികൂ...എല്ലാ ഭാവുകങ്ങളും

Vayady പറഞ്ഞു... മറുപടി

"വിലാപങ്ങളുടെ ഈ മരുഭൂവിൽ
ജീവിതത്തിന്റെ മരുപ്പൂ
തിരയുന്നവരോട്
ഒരപേക്ഷ
നിങ്ങൾക്ക് ലഭിക്കുമ്പോൾ
ഈയുള്ളവനേയും
അറിയിക്കണേ..."

മരുപ്പൂ!! എന്താ ഈ വാക്കിന്റെ അര്‍ത്ഥം? സന്തോഷം എന്നാണോ? സോറി, ഈ വാക്കിന്റെ അര്‍ത്ഥം അറിയാതെ ഞാന്‍ ഒന്നും പറയില്ല്യ. :)

മാനവധ്വനി പറഞ്ഞു... മറുപടി

കുടിക്കും ..ല്ലേ?... ഇടിക്കും ട്ടോ?
...

അനശ്വര പറഞ്ഞു... മറുപടി

"വായനശാലയുടെ
മതിലിലേക്ക് ചാഞ്ഞുനില്ക്കുന്ന
പൂമരത്തോട് ചാരിയിരുന്നാൽ
നേരേ കാണുന്നത്
ജോസേട്ടന്റെ പെട്ടികട."

"ഒരു നിമിഷം
അലിഞ്ഞില്ലാതായിപോയോ.."


ഇടക്കൊക്കെ കവിതാഭാവം പോയോ?...

"അഴികളില്ലാത്ത ജനാലപടിയിലിരുന്ന്
മഴയുടെ തണുപ്പിലേക്ക്
കൈകൾ നീട്ടുമ്പോൾ
നിസ്സഹായതയുടെ
നിന്റെ കണ്ണുനീർ
എന്റെ കൈവിരലുകളെ
പൊള്ളിച്ചിരുന്നു"
ഈ വരികളൊക്കെ കൊള്ളാം...

എങ്കിലും വിഷയം....വേണ്ട...ഒന്നുമില്ല...

നികു കേച്ചേരി പറഞ്ഞു... മറുപടി

@പ്രദീപ്, നന്ദി.
@പ്രയാൺ, നന്ദി
@മുല്ല, ഇതതല്ലാ..ഇവിടെയൊന്നും കള്ളിന്‌ ഒരുക്ഷാമവുമില്ലാന്നേ!!!
@റഷീദ്, അറിയിക്കാം.
@ഉമേഷ്, :)
@ചന്തു മാഷേ...നന്ദി വായനക്കും അഭിപ്രായത്തിനും.
@ vayady,ഒരു ബിംബകൽപ്പനയാകുമ്പൊൾ,,, വായനക്കാരന്റെ സ്വാതന്ത്രം താങ്കൾക്കുമുണ്ട്.....
@മാനവധ്വനി, സാധാരണ കുടിയന്മാർ പറയുന്നത് കടമെടുത്താൽ “ഞാൻ കള്ളിനെയാണ്‌ കുടിക്കുന്നത് കള്ളെന്നെയല്ല”
@അനശ്വര, നന്ദി വായനക്കും അഭിപ്രായത്തിനും....പിന്നേ “പറയാനുള്ളത് മുഴുമിപ്പിക്കൂ” എന്ന് പറയിപ്പിക്കാനാണോ ഉദ്ദേശിച്ചത്???:)

നല്ല നിർദേശങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്

വീണ്ടും കാണണമെന്ന ആഗ്രഹത്തോടെ
സസ്നേഹം
നികു കേച്ചേരി.

Satheesan OP പറഞ്ഞു... മറുപടി

ചിയേർസ്! ഇഷ്ടായി വാക്കുകള്‍ .

Unknown പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.