2011, ജൂലൈ 2, ശനിയാഴ്‌ച

ഇവിടെ ഇങ്ങിനെ ഒരു മരം.

പണ്ട്
ഇവിടെയൊരു മരം
തീ നിലാവിന്റെ കമ്പിളിപുതച്ച്
ഗതകാലത്തിന്റെ പശിമയുള്ള
മണ്ണടരുകൾക്കടിയിൽ
കറുകറുത്ത കൊഴുകൊഴുത്ത
ഉഷ്ണരക്തം ഒഴുക്കുന്ന
കരിക്കട്ടയായി.

പിന്നെ
വെട്ടിയരിഞ്ഞ് അരച്ച്
പൾപ്പാക്കി നെയ്ത്
വിരഹത്തിന്റെ കണ്ണുനീരിൽ
നനഞ്ഞു കുതിർന്ന്.

ഇന്ന്
ചില്ലകളിൽനിന്നും
തായ്ത്തടിയിലേക്കു വരച്ച
നേർരേഖയിലൂടെ
ഹൃദയത്തിന്റെ തരംഗങ്ങളായി
മക്കളെത്തുമ്പോൾ
മന്ദമാരുതനാൽ ഒന്നുലഞ്ഞ്
ചെറുതായി പെയ്ത്
അങ്ങിനെ ചന്നം പിന്നം-

പിന്നിട് അവളെത്തുമ്പോൾ
രൗദ്രകാമനകളുരഞ്ഞ്
പുറംതോടടർന്ന്
ശിഖിരങ്ങളിൽ തീ പടർത്തി
മരുഭൂമിയിലൊരു തീ മരമായി-

അതിനുമപ്പുറം
തലപെരുപ്പിക്കുന്ന ന്യായങ്ങളുമായി
അമ്മയെത്തുമ്പോൾ
വിറച്ചുതുള്ളി
കൊടുംങ്കാറ്റായി ആഞ്ഞടിച്ച്
അവസാനം അരിവാൾതോട്ടിയാൽ
സ്വയം മുറിപ്പെട്ട്-

അനന്തരം
ദുഃഖവെള്ളിയുടെ
വീണടിഞ്ഞ കറുത്തകുരിശുമായി
വിലാവിലെ മുറിപ്പാടുമായി
ദുഃഖശനിയുടെ നൈര്യന്തര്യത്തിലേക്ക്
ഉയിർക്കപെട്ട്-

മരം ഒരുമരമായിങ്ങനെ
ഇലകൾ പൊഴിച്ച്
ആകാശത്തിലേക്കു നീട്ടിയ
ശിഖരങ്ങളുമായി
ഒരു തീ മിന്നലിനെ
കാത്ത് എത്രനാൾ??

40 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി

മരം ഒരുമരമായിങ്ങനെ
ഇലകൾ പൊഴിച്ച്
ആകാശത്തിലേക്കു നീട്ടിയ
ശിഖരങ്ങളുമായി
ഒരു തീ മിന്നലിനെ
കാത്ത് എത്രനാൾ??

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ആ മരം ഈ മരമായി ഏതൊരു ഇടിമിന്നലും ഏൽക്കാതെ അങ്ങിനെ നിലനിൽക്കും...അല്ലേ ഭായ്

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

ജീവചക്രത്തിലൂടെ ഒരു മരം.

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു... മറുപടി

അതെ മരം തന്നെ. നല്ല ബിംബം.

സീത* പറഞ്ഞു... മറുപടി

ജീവിതവും മരവും..വേറിട്ട കാഴ്ചപ്പാടിലൂടെ വ്യത്യസ്തമായ അവതരണശൈലിയിലൂടെ പറഞ്ഞു..ആശംസകൾ

sreee പറഞ്ഞു... മറുപടി

ഇന്ന്
ചില്ലകളിൽനിന്നും
തായ്ത്തടിയിലേക്കു വരച്ച
നേർരേഖയിലൂടെ
ഹൃദയത്തിന്റെ തരംഗങ്ങളായി
മക്കളെത്തുമ്പോൾ
മന്ദമാരുതനാൽ ഒന്നുലഞ്ഞ്
ചെറുതായി പെയ്ത്
അങ്ങിനെ ചന്നം പിന്നം-

മുകിൽ പറഞ്ഞു... മറുപടി

നന്നായി..

African Mallu പറഞ്ഞു... മറുപടി

"പിന്നിട് അവളെത്തുമ്പോൾ
രൗദ്രകാമനകളുരഞ്ഞ്
പുറംതോടടർന്ന്
ശിഖിരങ്ങളിൽ തീ പടർത്തി
മരുഭൂമിയിലൊരു തീ മരമായി-"

നല്ല വരികള്‍

ManzoorAluvila പറഞ്ഞു... മറുപടി

മരം ഒരുമരമായിങ്ങനെ
ഇലകൾ പൊഴിച്ച്
ആകാശത്തിലേക്കു നീട്ടിയ
ശിഖരങ്ങളുമായി
ഒരു തീ മിന്നലിനെ
കാത്ത് എത്രനാൾ??


പച്ചയായ പ്രവാസ നൊമ്പരങ്ങൾ കാച്ചിക്കുറുക്കിയ കവിത..നന്നായ്..ആശംസകൾ

ajith പറഞ്ഞു... മറുപടി

മരം അമരം

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു... മറുപടി

അനന്തരം
ദുഃഖവെള്ളിയുടെ
വീണടിഞ്ഞ കറുത്തകുരിശുമായി
വിലാവിലെ മുറിപ്പാടുമായി
ദുഃഖശനിയുടെ നൈര്യന്തര്യത്തിലേക്ക്
ഉയിർക്കപെട്ട്-

Yasmin NK പറഞ്ഞു... മറുപടി

ആശംസകള്‍...

jayanEvoor പറഞ്ഞു... മറുപടി

നല്ല കവിത.
ഇഷ്ടപ്പെട്ടു.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു... മറുപടി

നല്ല ആശയം,നല്ല വരികള്‍

കൊമ്പന്‍ പറഞ്ഞു... മറുപടി

ഒരു നല്ല ആശയം നല്ല വരികളിലൂടെ

പദസ്വനം പറഞ്ഞു... മറുപടി

ഇനിയും എത്ര നാള്‍?? :-s

വിത്യസ്തമായ അവതരണരീതി..

നാമൂസ് പറഞ്ഞു... മറുപടി

ഏത് വിദ്യുല്ലതയിലും സുരക്ഷിത കവചമായ് സ്നേഹവും സഹനവും നമ്മെ ജീവിപ്പിക്കും.

{ നശിക്കാത്ത മൂന്നില്‍ സ്നേഹവും വിശ്വാസവും പ്രത്യാശയും മാത്രമത്രേ..!! അതിലേറെ വിശിഷ്ടം സ്നേഹം തന്നെ പോല്‍...!!!! }

MOIDEEN ANGADIMUGAR പറഞ്ഞു... മറുപടി

ഇന്ന്
ചില്ലകളിൽനിന്നും
തായ്ത്തടിയിലേക്കു വരച്ച
നേർരേഖയിലൂടെ
ഹൃദയത്തിന്റെ തരംഗങ്ങളായി
മക്കളെത്തുമ്പോൾ
മന്ദമാരുതനാൽ ഒന്നുലഞ്ഞ്
ചെറുതായി പെയ്ത്
അങ്ങിനെ ചന്നം പിന്നം-

നല്ല വരികൾ

Lipi Ranju പറഞ്ഞു... മറുപടി

നല്ല ആശയം... ഇഷ്ടായി ...

Kalavallabhan പറഞ്ഞു... മറുപടി

ആകാശത്തിലേക്കു നീട്ടിയ
ശിഖരങ്ങളുമായി
അമരത്തിരുന്ന്
അമരനായങ്ങനെ...

Pushpamgadan Kechery പറഞ്ഞു... മറുപടി

വീണ്ടും വീണ്ടും മുറിപ്പെടാനായി കാത്തിരിക്കുന്നല്ലോ ആ മരം !
അതിന്റെ തായ് വേരില്‍ വീണ്ടും വീണ്ടും അഗ്നി നിറക്കുന്നല്ലോ കാലം !
ഗതകാല സ്മരണകളുടെ പിന്നാമ്പുറങ്ങളില്‍ അക്കഥ പാടാന്‍ കവിയും വന്നു !
തുടരട്ടെ ഇനിയും നൊമ്പരങ്ങളുടെ പാട്ട് ...
ആശംസകള്‍ ...

വീ കെ. പറഞ്ഞു... മറുപടി

കൊള്ളാം... ആശംസകൾ...

വിധു ചോപ്ര പറഞ്ഞു... മറുപടി

മരം ജയിക്കട്ടെ.

Yasmin NK പറഞ്ഞു... മറുപടി

ദേ ...ഈ മരമെടുത്ത് ഞാന്‍ ഇവിടെ കൊണ്ട് വെച്ചു.
http://www.nattupacha.com/content.php?id=986

നോക്കൂ...

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

ഗംഭീരമായി ആ നില്‍പ്പ്. തീ മരം.

നികു കേച്ചേരി പറഞ്ഞു... മറുപടി

എന്റെ ഈ മരചുവട്ടിൽ വായനയുടേയും അഭിപ്രായത്തിന്റേയും വെള്ളവും വളവുംമായെത്തിയ എല്ലാവർക്കും നന്ദി,

മുരളി ഭായ് / ശ്രീനാഥൻ മാഷ് / ജയിംസേട്ടൻ / ഹരീഷ് ഭായ് / സീത / sree / മുകിൽ / african mallu / manzoor / ajith ഭായ് / കുസുമേച്ചി / മുല്ല / ജയൻ ഭായ് / മുഹമ്മദിക്ക / കൊമ്പൻ / പദസ്വനം / നാമൂസ് / moideen / Lipi / kalavallabhan / pushpamgad / വീ കെ / കുമാരൻ / വിധു / ഭാനു മാഷ്.

@മുല്ല, കണ്ടിരുന്നു, സന്തോഷം...നന്ദി.

നല്ല നിർദേശങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്

വീണ്ടും കാണണമെന്ന ആഗ്രഹത്തോടെ
സസ്നേഹം
നികു കേച്ചേരി.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു... മറുപടി

പണ്ട്
ഇവിടെയൊരു മരം
തീ നിലാവിന്റെ കമ്പിളിപുതച്ച്
ഗതകാലത്തിന്റെ പശിമയുള്ള
മണ്ണടരുകൾക്കടിയിൽ
കറുകറുത്ത കൊഴുകൊഴുത്ത
ഉഷ്ണരക്തം ഒഴുക്കുന്ന
കരിക്കട്ടയായി.

ആ ഉഷ്ണ രക്തത്തിന്റെ വറ്റാത്ത സ്രോതസ്സുകളല്ലേ..അത് വിറ്റു കിട്ടുന്ന റിയാലുകളല്ലേ രൗദ്രകാമനകളു ടെ ഉരച്ചില്‍ വര്‍ഷങ്ങളുടെ ഇടവേളകളിലാക്കി നമ്മളെ ഇവിടെ തളച്ചിടുന്നത് .

കെ.എം. റഷീദ് പറഞ്ഞു... മറുപടി

മരം ഒരുമരമായിങ്ങനെ
ഇലകൾ പൊഴിച്ച്
ആകാശത്തിലേക്കു നീട്ടിയ
ശിഖരങ്ങളുമായി
ഒരു തീ മിന്നലിനെ
കാത്ത് എത്രനാൾ


ഒരു മരമായി ഞാനും ........................

mini//മിനി പറഞ്ഞു... മറുപടി

മരം വളരട്ടെ, തളിർക്കട്ടെ, പൂക്കട്ടെ, കായ്ക്കട്ടെ, ജീവിതം തുടരട്ടെ....

ഫൈസല്‍ ബാബു പറഞ്ഞു... മറുപടി

മരം ഒരു വരം

Vp Ahmed പറഞ്ഞു... മറുപടി

മരത്തില്‍ നിന്ന് ഇത് പോലെയുള്ള ഫലങ്ങള്‍ ഇനിയും ലഭിക്കട്ടെ. ആശംസകള്‍

K@nn(())raan*خلي ولي പറഞ്ഞു... മറുപടി

കൊള്ളാമല്ലോ മാഷേ.

>> അനന്തരം
ദുഃഖവെള്ളിയുടെ
വീണടിഞ്ഞ കറുത്തകുരിശുമായി
വിലാവിലെ മുറിപ്പാടുമായി
ദുഃഖശനിയുടെ നൈര്യന്തര്യത്തിലേക്ക്
ഉയിർക്കപെട്ട്- <<

ഞായറാഴ്ച ഒഴിവുദിനമായത് ഞങ്ങളുടെ ഭാഗ്യം!

***

smitha adharsh പറഞ്ഞു... മറുപടി

ജീവിത മരം..എല്ലാ അവസ്ഥകളിലൂടെയും കടന്നുപോകുംപോഴല്ലേ അത് ജീവിതമാകൂ..

നല്ല ആശയം..നല്ല വരികള്‍..

അനശ്വര പറഞ്ഞു... മറുപടി

കൊള്ളാം കേട്ടൊ..നല്ല വരികള്‍..കഴിഞ്ഞ കവിത പോലെ അല്ല...തികച്ചും വ്യത്യസ്ഥം...
ഇത് നന്നായി ഇഷ്ടപ്പെട്ടു...

jiya | ജിയാസു. പറഞ്ഞു... മറുപടി

നല്ല വരികൾ... ഇഷ്ടപ്പെട്ടു

ഒരു ദുബായിക്കാരന്‍ പറഞ്ഞു... മറുപടി

നികു ഇത്തിരി ലേറ്റ് ആയി പോയി. നല്ല കവിത..ഇഷ്ടായി..വീണ്ടും കാണാം .

Unknown പറഞ്ഞു... മറുപടി

:)

കോമൺ സെൻസ് പറഞ്ഞു... മറുപടി

:)

നികു കേച്ചേരി പറഞ്ഞു... മറുപടി

സുഹൃത്തുക്കളെ,

മഴകൊണ്ട് വെയില്കൊണ്ട്... കുടുംബത്തിനും കൂട്ടുകാർക്കുമിടയിൽ വീതിക്കപ്പെട്ട എഴുപതു ദിവസങ്ങൾ....
പുലരിയുടെ ശാന്തത വീണ്ടെടുത്ത ദിനങ്ങൾ...

സഹൃദയരായ എല്ലാ വായനക്കാർക്കും നന്ദി...
നികു,

ഗൗരിനാഥന്‍ പറഞ്ഞു... മറുപടി

പിന്നെ
വെട്ടിയരിഞ്ഞ് അരച്ച്
പൾപ്പാക്കി നെയ്ത്
വിരഹത്തിന്റെ കണ്ണുനീരിൽ
നനഞ്ഞു കുതിർന്ന്.