2012, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

ഒരു ആത്മാഹുതിയുടെ ഗാഗുൽത്താ വഴികൾ

എന്തിനായിരുന്നെന്ന ചോദ്യമാണ്
ആദ്യം ഗാഗുൽത്താ മലയിറങ്ങിവന്നത്

ചില ദിവ്യഗർഭങ്ങളുടെ
ആശ്ചര്യം
ഒരു കവിൾ ചായയുടെ
അർധവിരാമത്തിൽ
നിറുത്തുകയാണ് ചിലർ

വിലാവിലേറ്റ മുറിവുമായി
മല കയറിയ ഒരുവൻ
തലയിലെ മുൾക്കിരിടം
അഴിച്ചുവെച്ചതായിരിക്കാമെന്ന്
പത്രതാളുകളിലെ
പൂർണവിരാമങ്ങളിൽ
ചിലർ തപ്പിതടയുന്നു

ഇനി പഴമ്പൊരിയിലെ
പഴം തപ്പുന്ന ചിലർ
പറയുന്നത്
ഞങ്ങളവന് വിനാഗരിയിൽ
മുക്കിയ നീർപഞ്ഞി കൊടുത്തില്ലെന്നാണ്

എന്നാൽ ഭൂമി കുലുങ്ങുകയോ
പാറകൾ പിളരുകയോ
ശവകുടീരങ്ങൾ തുറക്കപെടുകയോ
ചായക്കടയിലെ തിരശ്ശീല
നെടുകെ കീറുകയൊ
ചെയ്തില്ലെന്നാണ്
മറ്റുള്ളവരുടെ സാക്ഷ്യം

ഇതൊക്കെയാണെങ്കിലും
ആരാണെന്ന ചോദ്യം
മലമുകളിലെ മരക്കൊമ്പിൽ
ഇപ്പോഴും
പുഴുവരിച്ചുകിടന്നാടുന്നുണ്ട്>

7 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി

എന്തിനായിരുന്നെന്ന ചോദ്യമാണ്
ആദ്യം ഗാഗുൽത്താ മലയിറങ്ങിവന്നത്

രമേഷ്സുകുമാരന്‍ പറഞ്ഞു... മറുപടി

കറങ്ങിയല്ലോ കേച്ചേരി!തൂങ്ങിക്കിടക്കുന്നവന് ചുമ്മാ കിടന്നാല്‍ മതി.ഇതിന്റെയൊക്കെ പിറകേ പോകുന്നവന്‍ ചുറ്റിയത് തന്നെ.ഏതായാലും കേച്ചേരി ഉള്ളിലെവിടെയോ ഒരുടക്കിട്ടു.നോക്കാം അത് ഉറക്കം കളയുമോ എന്ന്...

ajith പറഞ്ഞു... മറുപടി

ചെയ്തതെല്ലാം വെറുതെയായിരുന്നുവോ എന്ന് മലമുകളില്‍ നിന്നിറങ്ങി വന്ന ഒരു കാറ്റ് ഇച്ഛാഭംഗപ്പെടുന്നത് കേട്ടു

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു... മറുപടി

പുഴുവരിച്ചാടുന്ന ചോദ്യങ്ങള്‍ പോസ്റ്റ്മാര്‍ട്ടം ചെയ്യപ്പെടുമൊ?
നന്നായി എഴുതി..

കഥപ്പച്ച പറഞ്ഞു... മറുപടി

നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..

നികു കേച്ചേരി പറഞ്ഞു... മറുപടി

പ്രിയ വായനക്കാർക്കെല്ലാം നന്ദി:)

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു... മറുപടി

തലയിലെ മുൾക്കിരിടം
അഴിച്ചുവെച്ചതായിരിക്കാമെന്ന്
പത്രതാളുകളിലെ
പൂർണവിരാമങ്ങളിൽ
ചിലർ തപ്പിതടയുന്നു