2012, നവംബർ 14, ബുധനാഴ്‌ച

യാത്രയിൽ മരിച്ചുപോകുന്നവർ...


നിങ്ങൾ മരിച്ചുപോയവരുടെ കൂടെ
യാത്രചെയ്തിട്ടുണ്ടോ...?

സ്പീഡോമീറ്ററിൽ 120 കഴിയുമ്പോൾ
ഒന്നുകൂടി ചേർന്നിരുന്ന്
അവന്റെ മുഃഖത്തേക്ക് പാളിനോക്കി
ഒരു ബൈക്കിന്റെ പുറകിലിരുന്ന്
പാഞ്ഞുപോയതിനെകുറിച്ചല്ല

കട്ടിലിൻതലയ്ക്കൽ
കൈകളിൽ മുഃഖം പൂഴ്ത്തി
കുനിഞ്ഞിരിക്കുന്നവന്റെ
പുറകിലൂടെവന്ന് തോളില്കൈയ്യിട്ട്
മഞ്ഞ്‌വീണ ഒറ്റയടിപാതയിലൂടെ
തെന്നി തെന്നി ഒഴുകിയതുമല്ല

നരച്ച മണൽപ്രഭാതങ്ങളിലേയ്ക്ക്
വലിച്ചെടുക്കപെടുന്നവന്റെ കൂടെ
ഒരു കാറിന്റെ പുറകിലെ സീറ്റിലിരുന്ന്
പുറത്ത് പിന്നിലേയ്ക്ക് പിന്നിലേയ്ക്ക് പായുന്ന
കൈതവരമ്പിലേയ്ക്ക്
കുതറിതെറിക്കുന്നതിനെ പറ്റിയുമല്ലതന്നെ

ശരിക്കും
ചുരുട്ടിയെടുക്കാൻ ഒരു വെയിൽക്കീറുപോലുമില്ലാതെ
കുന്നിൻമുകളിലെ
നിലാവ് വീണ്‌ നരച്ച തടാകത്തെ
സ്വപ്നംകണ്ട് മരിച്ചവരുടെ കൂടെ
യാത്ര ചെയ്തിട്ടുണ്ടോ?

11 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി

നിങ്ങൾ മരിച്ചുപോയവരുടെ കൂടെ
യാത്രചെയ്തിട്ടുണ്ടോ...?

ajith പറഞ്ഞു... മറുപടി

ഇല്ല
പക്ഷെ ചോദ്യവും കവിതയും വളരെ നന്നായിട്ടുണ്ട്

Nidheesh Krishnan പറഞ്ഞു... മറുപടി

അത് കലക്കി ട്ടോ .........

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു... മറുപടി

Maranam atheppozhum oru yathapole namme koottikondu pokum

sangeetha പറഞ്ഞു... മറുപടി

enikku pediyaavunnnu....kavitha nannayi tto..

Vinodkumar Thallasseri പറഞ്ഞു... മറുപടി

ഇപ്പോള്‍ തോന്നുന്നു, അങ്ങനെ ഒരു യാത്ര പോയാലോ എന്ന്‌.

Sureshkumar Punjhayil പറഞ്ഞു... മറുപടി

Marikkathe yaathra cheyyunnavarkku...!

Manoharam, Ashamsakal...!!!

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു... മറുപടി

ഇത് വല്ലാത്ത ഒരു യാത്രയാണല്ലോ ഭായ്

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

:) യാത്ര പോകണമെന്നുണ്ട്.

മുല്ല പറഞ്ഞു... മറുപടി

കേൾക്കാനാകില്ല ആ ഞരക്കങ്ങൾ...

നികു കേച്ചേരി പറഞ്ഞു... മറുപടി

എല്ലാ സുഹൃത്തുക്കൾക്കും നന്ദി.. :)