2011, ജനുവരി 1, ശനിയാഴ്‌ച

പരാജിതന്റെ സുവിശേഷം.

അങ്ങിനെ നിനക്കു പ്രിയപെട്ട ഡിസംബറും
കടന്നുപോയ്.
മനസ്സിലെ നക്ഷത്രവിളക്കുകളിൽ അണയ്ക്കാൻ
ബാക്കിയായവകൂടി അണച്ചുകൊള്ളുക.
ഈയൊരു പുതുവർഷത്തിൽ ഞാനൊരല്പം
ഉറക്കെ ചിന്തിക്കുവാൻ നിർബന്ധിതനാകുന്നു.
ഒരുപക്ഷെ എന്റെ സ്വാർത്ഥതയാകാം
എന്നിരുന്നാലും നമ്മിൽ അവശേഷിക്കുന്നതെന്ത്
എന്നറിയാൻ ഒരു കൗതുകം.

ആശാവഹമായ ഒരു കാത്തിരിപ്പിനൊടുവിൽ
പൊടുന്നനെ കടന്നുവന്ന ശൂന്യമായ അന്തരീക്ഷവും
പ്രതീക്ഷാനിർഭരമായ ചിന്തകൾക്കൊപ്പം തികട്ടിവരുന്ന
എന്നോടുതന്നെയുള്ള അവജ്ഞയും ചേർന്ന്
ഒരു കുമ്പസാരത്തിന്‌ എന്നെ പ്രേരിപ്പിക്കുകയാണ്‌
എന്റെ പിഴ - എന്റെ പിഴ
എന്റെ വലിയ പിഴ.

മനസ്സിനെ കല്ലാക്കാൻ ശ്രമിക്കുകയാണ്‌ ഞാൻ
ഒരിക്കലും മുറിപ്പെടാത്ത ഒന്നാക്കാൻ.
ഒരുപക്ഷെ അതൊരു സ്വപ്നമായി
അവശേഷിക്കുമെങ്കിലും,
ഉണങ്ങാത്ത പഴയ മുറിപ്പാടുകളിൽ ഞാൻ
ഉപ്പു പരലുകൾ പരീക്ഷിച്ചു നോക്കുന്നുണ്ട്.
അപ്പോഴെല്ലാം അവാച്യമായൊരാനന്ദം എന്നെ
ചൂഴ്ന്നുനില്ക്കുന്നു.
ചിലപ്പോൾ വേദനയുടെ സംഭ്രമാജനകമായ
അവസാന അവസ്ഥയാകാം അത്
എന്നിരുന്നാലും ഞാൻ സംതൃപ്തനാണ്‌ ?.

കാര്യങ്ങൾ യഥാതഥമായ് കാണാൻ ശ്രമിക്കുമ്പോൾ,
പരാജയം പരാജയമായിതന്നെ (അതാരുടേതായാലും)
കാണാൻ കഴിയുന്നുണ്ടെങ്കിലും,
വച്ചോട്ടെ ഞാനീ ഉതിർന്ന രണ്ടു ദലങ്ങൾ
നിരാശയുടെ കുഴിമാടത്തിനരുകിൽ.
ഹൃദയാകാരം പൂണ്ട പ്രേമോപഹാരത്തിനു പകരം
നിനക്കു ഞാൻ സമ്മാനിക്കുന്ന്ത്
ഒരുപിടി മണൽപൂക്കൾ,
ഒരുപാട് വേനലുകൾ കടന്നുപോയിട്ടും ബാക്കിയായ
വരണ്ട മണൽപൂക്കൾ.

42 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി

ഹൃദയാകാരം പൂണ്ട പ്രേമോപഹാരത്തിനു പകരം
നിനക്കു ഞാൻ സമ്മാനിക്കുന്ന്ത്
ഒരുപിടി മണൽപൂക്കൾ,

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

മണല് കൊണ്ടും പൂക്കളുണ്ടാക്കാമോ...എനിക്കറിയില്ലായിരുന്നു :-)

എന്‍.ബി.സുരേഷ് പറഞ്ഞു... മറുപടി

എല്ലാ മനസ്സുകളും എല്ലാ പുതുവർഷങ്ങളിലും നിരാശഭരിതമാകുന്നു. ലോകത്ത് സന്തോഷിക്കാൻ വളരെ കുറച്ചേ ബാക്കിയുള്ളൂ എന്ന തോന്നൽ എല്ലാവരെയും ചൂഴ്ന്നുനിൽക്കുന്നു എന്ന് തോന്നുന്നു.

ശരിതന്നെയാണത്.
ചില പിടിച്ചെടുക്കുന്ന ഇമേജുകൾ എഴുത്തിൽ ഉണ്ട്.

ജന്മനാട്ടിൽ ഞാൻ വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവച്ചപോലോർമ്മകൾ

എന്ന് ചുള്ളിക്കാട് എഴുതുമ്പോൾ അനുഭവപ്പെടുന്ന തീക്ഷ്ണത ചിലയിടങ്ങളിൽ....

ചിലതൊക്കെ സാധാരണ പോലെ

Prabhan Krishnan പറഞ്ഞു... മറുപടി

എനിക്കിഷ്ട്ടപ്പെട്ടു...ആശയം,ശൈലി..എല്ലാം..ഒരുപാട് ആശംസകള്‍..വിശിഷ്ടമായ ഒരുപുതുവത്സരം നേരുന്നു..!!

lekshmi. lachu പറഞ്ഞു... മറുപടി

എന്‍റെയും പുതുവത്സരാശംസകള്‍

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

പോയ കാലത്തിന്റെ കണക്കെടുപ്പിനോടുവില്‍ ഒരു പുതിയ നാളെ പ്രതീക്ഷിക്കാം.

Unknown പറഞ്ഞു... മറുപടി

മനസ്സിനെ കല്ലാക്കാൻ ശ്രമിക്കുകയാണ്‌ ഞാൻ
ഒരിക്കലും മുറിപ്പെടാത്ത ഒന്നാക്കാൻ.
ഒരുപക്ഷെ അതൊരു സ്വപ്നമായി
അവശേഷിക്കുമെങ്കിലും..

മനോഹരം എന്നല്ല ഇതിനെ പറയുക, വേറെന്തോ അതിന്നും മുകളില്‍. അതെന്തരാണാവോ ;)

ഉപ്പുപരല്‍ അലിയുമ്പോഴാണാനന്ദം.
അതിനാല്‍ മനസ്സിനെ കല്ലാക്കാതിരിക്കുക
ഒരു പരല്‍ ബാക്കിയാവട്ടെ
ഈ മുറിവിലൂടാനന്ദമായ്ത്തീരാന്‍..

ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരം നേരുന്നു.

Pushpamgadan Kechery പറഞ്ഞു... മറുപടി

പരാജിതന്റെ സമ്മാനം മണല്‍ പ്പൂക്കള്‍...
വളരെ വ്യത്യസ്ത മാര്‍ന്ന കവിത !
ഓരോ വരികളിലും പുതുമയുണ്ട്.
അഭിനന്ദനങ്ങള്‍ ...

Sidheek Thozhiyoor പറഞ്ഞു... മറുപടി

കവിതയെക്കുറിച്ച് പറയാന്‍ അറിയില്ല ,എങ്കിലും വരികള്‍ ഇഷ്ടമായി ..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

വാക്കുകൾ എടുത്ത് അമ്മാനമാടുകയാണല്ലോ ഈ സുവിശേഷം കൊണ്ട്...

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു... മറുപടി

എന്‍റെയും പുതുവത്സരാശംസകള്‍ (ലേറ്റായില്ലല്ലോ അല്ലേ? )

നികു കേച്ചേരി പറഞ്ഞു... മറുപടി

@കുഞ്ഞേട്ടോ, നന്ദി..
വാളുകൊണ്ടുവരെ പൂക്കളമിടുന്ന
എന്നോടാ കളി..
@സുരേഷേട്ടാ,,നന്ദി..
പൈതങ്ങളെ വളർത്തുന്ന കമന്റിനും...
@പ്രഭൻ ക്രിഷ്ണൻ,നന്ദി വീണ്ടും വരണം.
@ലെച്ചുവേ...same pitch
@റാംജിയേട്ടാ,പ്രതീക്ഷകൾ മാത്രം ബാക്കി.
@നിശാസുരഭി,അത്രയ്ക്കൊന്നും ഇല്ല,
എന്നാലും വീണ്ടും കാണണം....
@ pushpamgad നന്ദി..
വീണ്ടും കാണാം.
@സിദ്ധിക്കാ,അടുത്തത് നന്നാക്കാൻ നോക്കാം...
@മുകുന്ദേട്ടാ, കണിമംഗലത്തപ്പന്റെ കൃപ..
ഇടക്കുവന്ന് ഒന്നു ചെവിക്കുപിടിക്കണേ...
@വാഴക്കോടോ,വൈകിയിട്ടൊന്നുമില്ല..
കാര്യം പറ....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

nannayittundu... hridayam niranja puthu valsara aashamsakal....

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു... മറുപടി

well

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു... മറുപടി

മണല്പ്പൂക്കള്‍ക്ക് സുഗന്ധം ഉണ്ടാവില്ലെന്കിലും അനുഭവങ്ങളുടെ ഗന്ധം ഉണ്ടാവാം.
നന്നായി എഴുതി
ഭാവുകങ്ങള്‍

Kadalass പറഞ്ഞു... മറുപടി

നന്നായി
ഇനിയും എഴുതുക
ഭാവുകങ്ങള്‍!

Unknown പറഞ്ഞു... മറുപടി

ഇതിനുള്ള മറുപടി ഇതില്‍ നിന്ന് കിട്ടും...

http://praviep.blogspot.com/2010/12/blog-post_17.html

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു... മറുപടി

അടയാത്ത വാതില്‍ കടന്നു
വന്ന പ്രിയ അതിഥിയ്ക്കെന്‍ പ്രണാമം
ബിംബങ്ങള്‍ സമൃദ്ധമായുള്ള
നല്ല കവിത വായിയ്ക്കാന്‍ കഴിഞ്ഞു.
സുരേഷ് നല്ല സഹായിയാണു്
ജാഗ്രതയോടെ എഴുതാന്‍ അദ്ദേഹം
എന്നെ നിര്‍ബ്ബന്ധിതനാക്കി.

Areekkodan | അരീക്കോടന്‍ പറഞ്ഞു... മറുപടി

):

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു... മറുപടി

കാര്യങ്ങൾ യഥാതഥമായ് കാണാൻ ശ്രമിക്കുമ്പോൾ,
പരാജയം പരാജയമായിതന്നെ (അതാരുടേതായാലും)
കാണാൻ കഴിയുന്നുണ്ടെങ്കിലും,
വച്ചോട്ടെ ഞാനീ ഉതിർന്ന രണ്ടു ദലങ്ങൾ
നിരാശയുടെ കുഴിമാടത്തിനരുകിൽ.

എല്ലാ പുതുവര‍്‍ഷങ്ങളും പ്രത്യാശയൂടെ കിരണങ്ങള്‍
നമ്മളില്‍ ചൊരിയുന്നു..

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു... മറുപടി

അനിയാ, ആശംസകള്‍!

Yasmin NK പറഞ്ഞു... മറുപടി

ആദ്യായിട്ടാ ഞാന്‍ ഇവിടെ.
വേദന വേദന ലഹരിപിടിക്കും വേദന
ഞാനതില്‍ മുഴുകട്ടെ(ആരാ പാടിയേന്ന് ഓര്‍മ്മയില്ല)എന്നല്ലെ.
മനസ്സിനെ കല്ലാക്കാന്‍ നോക്കട്ടെ ഞാനും.
ആശംസകള്‍

ഗൗരിനാഥന്‍ പറഞ്ഞു... മറുപടി

വൈകിയ പുതിവത്സരാശംസകള്‍

Raman പറഞ്ഞു... മറുപടി

ഒരു ഫീനിക്ക്സ് ചുവയുള പുതുവത്സരാശംസകള്‍

ramanika പറഞ്ഞു... മറുപടി

nannayi ......

2011 nallathavatte ....

അനീസ പറഞ്ഞു... മറുപടി

കല്ല്‌ പോലത്തെ മനസ്സുള്ളവര്‍ ഈ ലോകത്ത് ഒരുപാട് ഉണ്ട്, കണ്ണില്‍ ചോര ഇല്ലാത്തവര്‍ എന്നും പറയും

Akbar പറഞ്ഞു... മറുപടി

ആശംസകള്‍

shajkumar പറഞ്ഞു... മറുപടി

നന്മകള്‍ ദേണ്ടെ കെടക്കുന്നു ഒരു കൂന...

ഹംസ പറഞ്ഞു... മറുപടി

ഒരു പതിനാറ് ദിവസം താമസിച്ചു എങ്കിലും എന്‍റെയും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ :)

krishnakumar513 പറഞ്ഞു... മറുപടി

പുതുമയുണ്ട്,അഭിനന്ദനങ്ങള്‍ ...

ente lokam പറഞ്ഞു... മറുപടി

17 ദിവസം നേരത്തെ എന്‍റെ വക പുതു വത്സര ആശംസകള്‍..(അടുത്ത
വര്‍ഷത്തെ കാര്യമാ).അക്ബറിന്റെ കവിത വായിച്ചിട്ട് ഇപ്പൊ കമന്റാന്‍
ഒരു ഇത് പോലെ...അത് കൊണ്ടു ഒരു പൂ ഇരിക്കട്ടെ മണല്‍ കൊണ്ടു...
അല്പം വെള്ളം ഒഴിചെക്കണേ ഇടയ്ക്കു കമന്റ്‌ നോക്കാന്‍ വരുമ്പോള്‍...
അല്ലെങ്കില്‍ പൊടിഞ്ഞു പോകും..നമുക്ക് ഒന്നിച്ചു ഒരു വലിയ ലോകം
സൃഷ്ടിക്കാം..ഹ..ഹ..

കളിക്കൂട്ടുകാരി പറഞ്ഞു... മറുപടി

കണ്ണീരുപ്പുകലര്‍ന്ന ഒരു പിടി മണല്‍പ്പൂക്കള്‍ അല്ലേ?

ഈ വൈകിയവേളയില്‍ പുതുവത്സരാശംസകള്‍ നേരുന്നു

ബിന്‍ഷേഖ് പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബിന്‍ഷേഖ് പറഞ്ഞു... മറുപടി

നമ്മള്‍ക്ക് ഈ മരുഭൂമിയില്‍ മണല്‍പ്പൂക്കളല്ലാതെ
മറ്റെന്ത് കിട്ടാന്‍ അല്ലെ നികൂ..?

മനസ്സ്‌ കല്ലാക്കാന്‍ ശ്രമിച്ചോളൂ.
ശ്രമം മാത്രം.ശരിക്കും കല്ല്‌ ആക്കിക്കളയരുതെ.
അതൊരു സ്വപ്നം മാത്രമായി അവശേഷിക്കട്ടെ.
കല്ലന്‍മാര്‍ പെരുകി വരികയാണ്ചുറ്റും.അത് മറക്കരുത്.

മനസ്സിന് വീണ്ടും എഴുത്തിന് പ്രചോദനമാവാന്‍ വേണ്ടത്രയും(അത്ര മാത്രം) മുറിവേല്‍ക്കട്ടെ എന്ന് ആശംസിക്കുന്നു. :)

Umesh Pilicode പറഞ്ഞു... മറുപടി

vaikippoyo ethaan ?!!!!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു... മറുപടി

ഒരുപിടി മണൽപൂക്കൾ,

മുസ്തഫ പെരുമ്പറമ്പത്ത് പറഞ്ഞു... മറുപടി

മനസ്സ്‌ കല്ലായാല്‍ അതില്‍ നിന്നൊരു തുണ്ടെനിക്ക് തരണം.. മോതിരം കെട്ടിച്ച് വിരലിലണിയാനാണ്..കാവ്യഗുണം എനിക്കും കിട്ടുമല്ലോ.. അത്രക്ക് മനോഹരമായിരിക്കുന്നു വാക്കുകള്‍...നമുക്കെല്ലാം.. മണല്‍പൂക്കളും വയ്ക്കരിയിടുന്നതിനു പകരം മണലും മാത്രമേ ഉള്ളൂ...

നികു കേച്ചേരി പറഞ്ഞു... മറുപടി

മറുപടി എഴുതാൻ വൈകിയതിൽ ക്ഷമിക്കണേ...
@jayaraje ട്ടാ,വന്നതിൽ സന്തോഷം
@പ്രദീപ്, നന്ദി.
@ഇസ്മായിൽ,സന്തോഷം..പിന്നെയ് ഒന്നു പരിചയപെടേണ്ടേ??
@മുഹമ്മദ് കുഞ്ഞി, പ്രോത്സാഹനങ്ങൾക്ക് നന്ദി.
@വീ കെ,നന്ദി.
@താന്തോന്നി,കിട്ടി ബോധിച്ചിരിക്കുന്നു.
@ജയിംസ് സണ്ണി,നന്ദി... സുരേഷേട്ടന്റെ കാര്യം ശരിവക്കുന്നു.
@അരീക്കോടൻ,വന്നതിൽ സന്തോഷം.
@കുസുമച്ചേച്ചി,നന്ദി വീണ്ടും വരണം.
@ശങ്കരനാരായൺ,നന്ദി,വന്നതിൽ സന്തോഷം.
@മുല്ല,നന്ദി വീണ്ടും വരണം.
പിന്നെയ് വെറുതെ ശ്രമിക്കണ്ട,അത് ഞങ്ങൾ ആണുങ്ങളുടെ കുത്തകയാ(പെണ്ണുംമ്പിള്ളെടെ കണ്ടുപിടുത്തമാണേ!)
@ഗൌരിനാഥൻ, വന്നതിൽ സന്തോഷം.
@Raman,നന്ദി അതുപോലൊരെണ്ണം തിരിച്ചങ്ങോട്ടും.
@ramanika,നന്ദി.
@അനീസ,വന്നതിൽ സന്തോഷം.കണ്ണിൽനിന്ന് ചോരവന്നാലും മനസലിയാത്തവരും ഉണ്ട്.
@Akbar,വന്നതിൽ സന്തോഷം.
@shajikumar,നന്ദി,നന്മകളുടെ കൂന വരവുവെച്ചിരിക്കുന്നു.
@ഹംസ,നന്ദി വീണ്ടും വരണം.
@krishnakumar513,നന്ദി വീണ്ടും വരണം.
@എന്റെ ലോകം,നന്ദി,അതൊക്കെ അങ്ങിനെകിടക്കും എന്നാലും കമന്റാൻ മടിക്കരുത്.
പിന്നെ വച്ച പൂവിന്‌ automatic drip irrigationഏർപ്പാടാക്കിയിട്ടുണ്ട്.
@കളിക്കൂട്ടുകാരി,എല്ലാ പ്രവാസഭൂമികകളിലും കണ്ണീരിന്റെ നനവുകാണും.
നന്ദി വീണ്ടും വരണം.
@ബിൻഷേഖ്,ആശംസകൾക്കു നന്ദി.ഇനിയും മുറിപ്പെടണോ?ആ ആവട്ടെ..
@ഉമേഷ് പിലിക്കൊട്,വൈകിയിട്ടേയില്ലാ.വന്നല്ലോ സന്തോഷമായി.
@സുനില്‌,നന്ദി വീണ്ടും വരണം.
@മുസ്തഫ,നന്ദി വീണ്ടും വരണം.
പിന്നെ എന്റെ കയ്യിലെ പത്തുവിരലിലേക്കും പണിതുകഴിഞ്ഞ് ബാക്കിയുണ്ടേൽ നോക്കാം.

കടല്‍മയൂരം പറഞ്ഞു... മറുപടി

ചിതറിയ മണല്‍പൂവുകള്‍ .......
മുന്നോട്ടു തന്നെ പ്രയാണം. ആശംസകള്‍...

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു... മറുപടി

മനോഹരം..അത്രയേ പറയാനുള്ളൂ ..

Raghunath.O പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു

നികു കേച്ചേരി പറഞ്ഞു... മറുപടി

പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞവർക്കും പറയാത്തവർക്കും നന്ദി,
@കാണാമറയത്ത്
@villagemaan
{@Regunath
@ഹാക്കര്‌,