2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

വരിമുറിഞ്ഞുപോയത്...

വരിമുറിഞ്ഞു പോയവരെ പറ്റി
പറയുംമ്പോൾ
ഉറുമ്പുതീനികളുടെ
നാവ് നീണ്ട് നീണ്ട്
ഇടുങ്ങിയ ഗുഹാമുഖങ്ങൾ
കടന്ന് വഴിത്താരകൾ
നിറയുന്നു.

അജഗണങ്ങൾക്ക് പിറകെ
നടന്നൊരാൾ കാണാതെപോയതൊന്നിനെ
തേടി അലയുന്നു.
കൊട്ടാരകെട്ടിന്റെ നിറവിന്റെ
ഇടനാഴിയിൽനിന്നൊരാൾ
ബോധിമരത്തിന്റെ
നിർമ്മമതയിലേക്ക് കടന്നിരിക്കുന്നു.
കാടിന്റെ വന്യമായ
താളം മറന്നൊരാൾ
ക്രൌഞ്ചപക്ഷിയുടെ രോദനം
കേഴ്ക്കുന്നു.
മരുക്കാട്ടിലെ മരുപ്പച്ചകൾ
തേടിയലഞ്ഞവർക്കിടയിൽനിന്നൊരാൾ
മാനവികതയുടെ സന്ദേശവുമായെത്തുന്നു.

വരിമുറിഞ്ഞുപോയവരെ കുറിച്ചു
പറയുമ്പോൾ-
വരിയുടഞ്ഞവരും വരിയിലില്ലാത്തവരും
വരിയിലേക്കു കടന്നിരിക്കുമ്പോൾ
ഉയരുന്ന ചരിത്രത്തിന്റെ
നിലവിളി
മാതൃഹൃദയങ്ങളിൽ
കനൽകോരിയിട്ട്
മാറിടങ്ങളിൽ ഇനിയും ഉണങ്ങാത്ത
ഉമിനീരവശേഷിപ്പിച്ച്
പടനിലങ്ങളിലേക്ക്
തോളെല്ലുയർത്തി കടന്നുപോയവരെ
ഒട്ടും അലോസരപെടുത്തുന്നില്ല പോലും.....

31 comments:

ajith പറഞ്ഞു... മറുപടി

ഇന്നിന്റെ ഒരു ദുഃഖമെന്തെന്നാല്‍ ഒന്നും ആരെയും അലോസരപ്പെടുത്താറില്ലയെന്നതാണ്. മനസ്സുകളെ അജിറ്റേറ്റ് ചെയ്യുന്ന തരത്തില്‍ ഒരു വിപ്ലവചിന്തകളും ഉയര്‍ന്നുവരുന്നതുമില്ല.

ഇഷ്ടപ്പെട്ട കവിതകളിലൊന്ന് ഇത്

നികു കേച്ചേരി പറഞ്ഞു... മറുപടി

വരിമുറിഞ്ഞുപോയവരെ കുറിച്ചു
പറയുമ്പോൾ-

Kalavallabhan പറഞ്ഞു... മറുപടി

"അജഗണങ്ങൾക്ക് പിറകെ
നടന്നൊരാൾ കാണാതെപോയതൊന്നിനെ
തേടി അലയുന്നു.
കൊട്ടാരകെട്ടിന്റെ നിറവിന്റെ
ഇടനാഴിയിൽനിന്നൊരാൾ
ബോധിമരത്തിന്റെ
നിർമ്മമതയിലേക്ക് കടന്നിരിക്കുന്നു.
കാടിന്റെ വന്യമായ
താളം മറന്നൊരാൾ
ക്രൌഞ്ചപക്ഷിയുടെ രോദനം
കേഴ്ക്കുന്നു.
മരുക്കാട്ടിലെ മരുപ്പച്ചകൾ
തേടിയലഞ്ഞവർക്കിടയിൽനിന്നൊരാൾ
മാനവികതയുടെ സന്ദേശവുമായെത്തുന്നു."
എല്ലാം ഈ വരികളിലൂടെ കാണാം.

African Mallu പറഞ്ഞു... മറുപടി

ഒരിടവേളക്ക് ശേഷം എഴുതിയത് കൊണ്ടാണെന്ന് തോന്നുന്നു നല്ല ഒരു കവിത .
"കൊട്ടാരകെട്ടിന്റെ നിറവിന്റെ
ഇടനാഴിയിൽനിന്നൊരാൾ
ബോധിമരത്തിന്റെ
നിർമ്മമതയിലേക്ക് കടന്നിരിക്കുന്നു"
ഇതാണെന്നെ ആകര്‍ഷിച്ചത്

മുകിൽ പറഞ്ഞു... മറുപടി

valare ishtapetu. hrudayam niranja abhinandanangal.

സീത* പറഞ്ഞു... മറുപടി

വളരെ നന്നായിരിക്കുന്നു...വാക്കുകൾക്ക് ഹൃദയത്തോട് സംവദിക്കാൻ കഴിയുന്നു...ഇന്നുകൾക്ക് മനസ്സുകൾ വഴിപ്പെട്ടു കഴിഞ്ഞിരിക്കുന്നു...അവരെ അലോസരപ്പെടുത്തുന്ന ഒന്നും ഇല്ല....

നാമൂസ് പറഞ്ഞു... മറുപടി

അവരെല്ലാം തന്നില്‍ വെളിപ്പെട്ട വെളിപാടുകളുടെ വെളിച്ചത്തില്‍ പരിസരങ്ങളിലെ പൊരുത്തക്കേടുകളോട് കലഹിച്ചു കൊണ്ട് താന്താങ്ങളുടെ കാലത്തെ അതിജീവിച്ചവരായിരുന്നു, ഇവിടെ നമുക്ക് ദര്‍പ്പണം ആവാം. വഴിവിളക്ക് തെളിഞ്ഞു കത്തികൊണ്ടിരിക്കും തീര്‍ച്ച..!!
നല്ല കവിതക്ക് നല്ല നമസ്കാരം.

ആളവന്‍താന്‍ പറഞ്ഞു... മറുപടി

:-)

കുഞ്ഞൂസ് (Kunjuss) പറഞ്ഞു... മറുപടി

മനസ്സിനോട് സംവദിക്കുന്ന കവിത വളരെ ഇഷ്ടായീ ട്ടോ...

നന്ദിനി പറഞ്ഞു... മറുപടി

എത്ര മനോഹരമായി
അവതരിപ്പിച്ചു ...
ആത്മീയവും ഭൌതികവും ഒന്നായി തീരുന്ന
നല്ല അര്‍ത്ഥവത്തായ വരികള്‍ ...

sreee പറഞ്ഞു... മറുപടി

ചരിത്രമെന്നും അങ്ങനെയാണ്. വരിയിലില്ലാത്തവരാകും വരിയിലേക്കു കടന്നിരിക്കുക.അത്
“മാതൃഹൃദയങ്ങളിൽ
കനൽകോരിയിട്ട്
മാറിടങ്ങളിൽ ഇനിയും ഉണങ്ങാത്ത
ഉമിനീരവശേഷിപ്പിച്ച്
പടനിലങ്ങളിലേക്ക്
തോളെല്ലുയർത്തി കടന്നുപോയവരെ
ഒട്ടും അലോസരപെടുത്തുന്നില്ല പോലും“.
കവിത വളരെ നന്നായി.

kanakkoor പറഞ്ഞു... മറുപടി

നല്ല കവിത.
എങ്കിലും ഒരുപാടു കാര്യങ്ങള്‍ അതില്‍ കുത്തി നിറക്കുവാന്‍ ശ്രമിച്ചത്‌ പോലെ തോന്നി. അല്പം കൂടി സംയമനം ആകാമായിരുന്നു. അത് പക്ഷെ കവിതയുടെ സംവേദനക്ഷമതയെ നശിപ്പിച്ചിട്ടില്ല.

കൊമ്പന്‍ പറഞ്ഞു... മറുപടി

നശിക്കാത്ത സ്മരണകള്‍ ചരിത്രമായി തന്നെ നില നില്‍ക്കും

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

ഗംഭീരമായി ഈ വാഴ്ത്തു പാട്ട്. കരുത്തുറ്റ കവിത.
അഭിനന്ദനങ്ങള്‍.

Manoj vengola പറഞ്ഞു... മറുപടി

വരിമുറിഞ്ഞുപോയവരെ കുറിച്ചു
പറയുമ്പോൾ-
വരിയുടഞ്ഞവരും വരിയിലില്ലാത്തവരും
വരിയിലേക്കു കടന്നിരിക്കുമ്പോൾ
ഉയരുന്ന ചരിത്രത്തിന്‍റെ
നിലവിളി....

നല്ലൊരു കവിതയാണ്.
നന്മകള്‍.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു... മറുപടി

എടൈ..വളരെ നന്നായിരിക്കുന്നു ..ചിന്തേറിട്ടു മിനുക്കിയ പോലെ മിഴിവാര്‍ന്ന അഴകാര്‍ന്ന വരികള്‍ ..നല്ല ഒതുക്കം ..നല്ല ലാളിത്യം

അനശ്വര പറഞ്ഞു... മറുപടി

അറിയാല്ലൊ കവിതയില്‍ ഞാനല്പ്പം പിറകോട്ടാണ്‌. വായിക്കാന്‍ രസമുള്ള വരികള്‍..അത്രയെ എനിക്ക് പറായാന്‍ കഴിയുന്നുള്ളൂ

വീകെ പറഞ്ഞു... മറുപടി

ആശംസകൾ...

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു... മറുപടി

വളരെ നല്ലൊരു കവിത വായിച്ചു

dilshad raihan പറഞ്ഞു... മറുപടി

othiri nannayittund ashamsakal

Yasmin NK പറഞ്ഞു... മറുപടി

പോസ്റ്റുകള്‍ക്ക് പിമ്പേ നടന്നൊരാള്‍
കാണാനില്ലാത്തൊരാള്‍ക്ക് വേണ്ടിയിതാ..

എവിടെയാണു ഭായ്...?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

aashamsakal..........

മാനവധ്വനി പറഞ്ഞു... മറുപടി

വരിമുറിഞ്ഞു പോയവരെ കുറിച്ച്‌ പറയുമ്പോൾ
......................

കവിത നന്നായിരിക്കുന്നു

നികു കേച്ചേരി പറഞ്ഞു... മറുപടി

സുഹൃത്തുക്കളെ,

മഴകൊണ്ട് വെയില്കൊണ്ട്... കുടുംബത്തിനും കൂട്ടുകാർക്കുമിടയിൽ വീതിക്കപ്പെട്ട എഴുപതു ദിവസങ്ങൾ....
പുലരിയുടെ ശാന്തത വീണ്ടെടുത്ത ദിനങ്ങൾ...

സഹൃദയരായ എല്ലാ വായനക്കാർക്കും നന്ദി...
നികു,

വാല്യക്കാരന്‍.. പറഞ്ഞു... മറുപടി

nalla kavitha..sharikum hrdhayam thatti..

TPShukooR പറഞ്ഞു... മറുപടി

കവിത രണ്ടു മൂന്നു തവണ വായിച്ചു. ചില ഭാഗങ്ങളൊക്കെ മനസ്സിലായി. ഇനിയും മനസ്സിലാകാത്ത ഭാഗങ്ങളും ഉണ്ട്. ഇനിയും എഴുതുക.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

വരിയുടഞ്ഞവർക്കും,വരിയിൽ ഇടം കിട്ടാത്തവർക്കും വരിയിലെ ഗുണം കിട്ടില്ലാല്ലോ അല്ലേ നിക്സാ

Umesh Pilicode പറഞ്ഞു... മറുപടി

ഉം .. വളരെ വൈകി വായിച്ചു .. കൊള്ളാം

anupama പറഞ്ഞു... മറുപടി

പ്രിയപ്പെട്ട നികു,
വളരെ ഇഷ്ടപ്പെട്ട ഒരു കവിത. ആശയം വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

ഞാനിവിടെ പല തവണയായി വരുന്നു. എന്താ കവിതകളൊന്നും ഇല്ലല്ലോ :(

kharaaksharangal.com പറഞ്ഞു... മറുപടി

മരുക്കാട്ടിലെ മരുപ്പച്ചകൾ
തേടിയലഞ്ഞവർക്കിടയിൽനിന്നൊരാൾ
മാനവികതയുടെ സന്ദേശവുമായെത്തുന്നു.

nalla varikal.