2011, ഡിസംബർ 3, ശനിയാഴ്ച
പുഴയിലേക്കിറങ്ങിപ്പോയവർ..
മഴ പെയ്തുകൊണ്ടേയിരുന്നു
അസ്തിത്വവ്യഥകളുടെ പുറംതോടുകളേറെ
കഴുകിയുരച്ച് വെളുത്തുപോയ
ഒതുക്കുകല്ലുകളിലിരുന്ന്
നാം ഊതിപറത്തിയ
നിലാവിന്റെ ചുരുളുകൾ
മഴനാരുകളിൽ തൂങ്ങി
ഉയരങ്ങളിലേക്കലിയുന്നുണ്ടായിരുന്നു.
പുഴയിലെ ഒഴുക്കിനും മാറ്റമില്ല
കറങ്ങിത്തിരിഞ്ഞ് ഉള്ളിലേക്കെടുത്ത്
ഒന്നുമറിയാത്തപോലെ ഒറ്റപോക്ക്.
നിനക്കെന്നോട് പറയാനുള്ളതെല്ലാം
കേഴ്ക്കാൻ ഇന്നലേയും
വന്നിരുന്നു ഞാനവിടെ..
നമ്മുടെ ചിറയിൽ.
അടിത്തട്ടിലെ പാറക്കൂട്ടങ്ങൾക്കിടയിലെ
മരവിച്ച ഇരുട്ട് നിന്നിലെ
വെളിച്ചത്തിലേക്കു നടത്തിയ
അധിനിവേശത്തെക്കുറിച്ച്,
ആഴങ്ങളിലെ കൊടുംതണുപ്പ്
നിന്നിലെ അഗ്നിയെ
കെടുത്തിയതിനെപറ്റി,
സ്വപ്നങ്ങൾ ഉറഞ്ഞുപോയി
പാതിയടഞ്ഞ മീൻകണ്ണുകളെപറ്റി,
കേഴ്ക്കാനാഗ്രഹിച്ച കഥകൾക്കുമീതെ
ഒഴുകുന്ന നിന്റെ മൌനം.
ഹാ,,രഞ്ചിത്ത്...പ്രിയ സുഹൃത്തേ..
ഇനി നീ കേഴ്വിക്കാരനാകുക
ഞാൻ കഥയും.
ചെവികൾക്ക് തിരച്ഛീനമായി
തലയോട്ടിക്കുള്ളിലൂടെ പാഞ്ഞ
അഗ്നിപ്രവാഹത്തെപറ്റി പറയാൻ
ഞാൻ നാളെ വരാം....
Posted by
നികു കേച്ചേരി
at
2:45 PM


ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
24 comments:
ഹാ,,രഞ്ചിത്ത്...പ്രിയ സുഹൃത്തേ..
ഇനി നീ കേഴ്വിക്കാരനാകുക
ഞാൻ കഥയും.
നാം ഊതിപറത്തിയ
നിലാവിന്റെ ചുരുളുകൾ
മഴനാരുകളിൽ തൂങ്ങി
ഉയരങ്ങളിലേക്കലിയുന്നുണ്ടായിരുന്നു...
നല്ല വരികള്‍ ..
നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ, വരികൾ!
പുഴയുടെ വാക്കുകളില്‍ ,കവിത ആസ്വദിച്ചു.
പുഴയുടെ ആഴങ്ങളിലെ കൊടുതണുപ്പിലേക്കിറങ്ങിപ്പോയവര്ക്ക് സ്നേഹപൂര്‍വ്വം.
നല്ലവരികള്‍, നന്നായി ആസ്വദിച്ചു.
ഹൃദയസ്പർശിയായ അവതരണം. ഒരു നേർത്ത വിങ്ങലായി ഓർമ്മകൾ...
ആസ്വദിച്ച് വായിച്ചു
ആഴങ്ങളിലേക്കിറങ്ങുമ്പോള്‍...
പുഴയുടെ കിതപ്പും കവിതയുടെ ആഴവും അറിയുന്നു.
ആശംസകൾ....
നല്ല വരികള്‍..
ഓർമ്മകളുടെ നോവുകൾ.. പുഴയുടെ ആഴങ്ങളിലേക്കിറങ്ങിപ്പോയ സൌഹൃദം..
HRIDAYA SPARSHI AYA VARIKAL..... ee varshavum blogil film awards paranjittundu abhiprayam parayumallo....
നല്ല വരികള്‍
ആശംസകൾ....
ആരാണീ രഞ്ചിത്ത്..
നോവുകൾ എപ്പോഴും ഉണ്ടാകുക നല്ല സൌഹൃദം ആഴത്തിൽ ഉതിർന്നുപോകുമ്പോഴാണല്ലോ അല്ലെ ഭായ്
ആശംസകള്‍..
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം...
http://ienjoylifeingod.blogspot.com/2011/12/blog-post.html
നോക്കുമല്ലോ..
വേര്പിരിക്കാനാവാത്തആത്മബന്ധത്തിന്റെ തീക്ഷ്ണതതിങ്ങും വരികള്‍!!..................................................................................................., ........
ആശംസകളോടെ,
സി.വി.തങ്കപ്പന്
നന്നായിരിക്കുന്നു നികൂ
വായന അടയാളപ്പെടുത്തിയവരും അല്ലാത്തവരുമായ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്ദി.....
ഒരുപാട് ഇഷ്ടപ്പെട്ടു ...
ഒരു നല്ല സുഹൃത്തിന്റെ ഓര്‍മ്മകള്‍ വരികളില്‍ നിറഞ്ഞു നില്ക്കുന്നു. രണ്‍ജിത്ത് ആരാണെന്ന് കൂടെ കുറിക്കാമായിരുന്നു.
എല്ലാ സുഹൃത്തുക്കൾക്കും നന്ദി..:))
ഹൃദയത്തെ തൊടുന്ന വരികളെല്ലാം <>>
ഹൃദയത്തെ തൊടുന്ന വരികളെല്ലാം <>>
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ