
വരച്ചെടുത്ത എന്റെ മാത്രം ആകാശം
പെയ്യാതെ പെയ്ത്
ഒരു മാത്രകൊണ്ടപ്രത്യക്ഷമാകവേ
ഉള്ളം നിറഞ്ഞാർത്തലക്കുന്നുണ്ടാകാമൊരു
കടൽ
നിന്റെ മാത്രം കടൽ
ചുരമിറങ്ങി വരുന്ന
എന്റെ കുതിര
വസന്തം നരച്ചു തുടങ്ങിയ
നിന്റെ ഗ്രീഷ്മത്തിലേക്ക്
അശ്വമേധത്തിനിറങ്ങുമ്പോൾ
വഴിതെറ്റിപോകുന്നത്
ശിശിരത്തിലെ
കടൽക്കാറ്റിനുപ്പില്ലാത്ത
തീരങ്ങളിലേയ്ക്ക്.
പുറത്തേക്കുമകത്തേക്കും തുറക്കുന്ന
വാതായനങ്ങളാൽ
സ്വതന്ത്രമാക്കപെടുന്ന നമ്മൾ
നമ്മെ തുറന്നിടുന്നത്
ഉൾകാമനകൾ തിരമാലകൾ
തീർക്കാത്ത ഉൾക്കടലുകളിൽ.
എന്നിട്ടും നമ്മളിങ്ങനെ
നിലാവിന്റെ കടാപുറത്ത്
നിഴലുകളിൽ വിരിച്ചിട്ടുണക്കുന്ന
മീനുകളെപോലേ
ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടി
ചെകിളകൾ വീർപ്പിച്ച്
അന്യോന്യം
വിരൽചൂണ്ടി
ഇങ്ങനെയിങ്ങനെ......
5 comments:
എന്നിട്ടും നമ്മളിങ്ങനെ....!
റേഡിയോവില്‍ നികു കേച്ചേരി എന്ന് കേട്ടപ്പോള്‍ ഒരു സന്തോഷം തോന്നിയിരുന്നു കേട്ടോ.
(ക്യൂ മലയാളം പരിപാടിയെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍)
എല്ലാം ഒരു പുകമറയില്‍ ..
എല്ലാം ചിത്രം നല്ല ചിത്രങ്ങൾ വാങ്ങ്മയം
നല്ല കവിത
ശുഭാശംസകൾ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ