2010, നവംബർ 20, ശനിയാഴ്‌ച

രാത്രികാഴ്ച്ചകൾ

ശവാസനത്തിൽ പരന്നു കിടക്കുകയാണ്‌
മരുഭൂമി.
കാറ്റടിക്കുമ്പോൾ കടലായിളകിയും,
കാണാത്ത ചുഴികൾ തീർത്തും.
പച്ചപ്പു നിറഞ്ഞ മരുപ്പച്ചയും,
അതിനടുത്തായി ശവപറമ്പും
വൈരുദ്ധ്യങ്ങളിലെ സമാനതപോലെ.

തലക്കു ചുറ്റും കറുത്ത കയറും
കണംങ്കാലുവരെ എത്തുന്ന ശുഭ്രശവക്കച്ചയും
അറ്റം വളഞ്ഞ പാദുഷാ ചെരുപ്പും
പത്രാസും.

യൂറിയ ടവറിൽ നനുനനുത്ത യൂറിയ മഴ
പെയ്തിറങ്ങുന്നു. നേർത്ത യൂറിയ കണങ്ങൾ
മൂടൽമഞ്ഞു തീർക്കുന്ന വഴിത്താരകൾ
ഗ്യാസ് മാസ്കിനപ്പുറത്തു കാണുന്നത് എല്ലാം
മായയാണെന്ന് കരുതുമ്പോൾ...........
അമോണിയായുടെ പരിചിത ഗന്ധം
മാസ്കിനുള്ളിൽ കടന്നു കണ്ണുകളിൽ
എരിവു പകരുമ്പോൾ.........
Thermal  relayടെ അവസാന പിടച്ചിലിനായ്
കാതോർത്തിരിക്കുമ്പോൾ.......
Reset എന്ന ആജ്ഞക്കായി സ്ക്രീനിൽ
കണ്ണുനട്ടിരിക്കുമ്പോൾ........
കബന്ധങ്ങളുടെ ഘോഷയാത്രയാണല്ലോ
ഞാൻ കാണുന്നത്.

പുറത്ത് നിലാവു പെയ്യുമ്പോഴും
ഉള്ളിൽ എരിയുന്നത് എന്ത്?
ഹൃദയത്തിന്റെ ഉള്ളറകളിൽ നമുക്കു
സ്വന്തമായതു നാം താഴിട്ടു പൂട്ടുക.

2 comments:

Shijith Puthan Purayil പറഞ്ഞു... മറുപടി

ഹൃദയത്തിലുള്ളത്‌ താഴിട്ടു പൂട്ടുന്നത് കൊള്ളാം. പക്ഷെ വല്ലപ്പോഴൊക്കെ ആരുമറിയാതെ അത് തുറന്നു നോക്കുന്നതും കൊള്ളാം!
നന്നായി എഴുതി നിക്കു... കേച്ചേരി വഴി ഞാന്‍ പോവാറുണ്ട്!

നികു കേച്ചേരി പറഞ്ഞു... മറുപടി

@ശ്രീ
നന്ദി... വീണ്ടും വരണം

@ ആദ്രുതൻ
അങ്ങിനെ തുറക്കതിരിക്കാനാണു ശ്രമം!!!
നന്ദി... വീണ്ടും വരണം